director

അരലിറ്റര്‍ വെള്ളം മാത്രം കുടിച്ചു ദിവസങ്ങളോളം ജീവിച്ചു: ആനന്ദ് റോഷന്‍

സമീര്‍ എന്ന സിനിമയിലൂടെ മലയാള ചലചിത്രരംഗത്തേക്കുളള വരവ് അറിയിച്ച നടനാണ് ആനന്ദ് റോഷന്‍. സമീറിലെ കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനുള്ള അംഗീകാരമായി കഴിഞ്ഞ വര്‍ഷത്തെ നവാഗത നടനുളള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചു. പുതിയ സിനിമയെ കുറിച്ചും കടന്നു വന്ന വഴികളെ കുറിച്ചും അഭിമുഖം പ്രതിനിധി ദിനൂപ് ചേലേമ്പ്രയോട് മനസ് തുറക്കുകയാണ് ആനന്ദ് റോഷന്‍.

സംവിധായകനാകാന്‍ ധൈര്യം നല്‍കിയത് കണ്ടുകൂട്ടിയ സിനിമകള്‍; വിഷ്ണു മോഹന്‍ മേപ്പടിയാന്റെ വിശേഷങ്ങള്‍ പറയുന്നു

ഉണ്ണി മുകുന്ദന്‍ പതിവ് മസില്‍മാന്‍ വേഷങ്ങളില്‍ നിന്നു മാറി ജയകൃഷ്ണന്‍ എന്ന നാട്ടുമ്പുറത്തുകാരനായ വര്‍ക്ക് ഷോപ്പുകാരനെ അവതരിപ്പിക്കുന്ന ചിത്രമാണ് മേപ്പടിയാന്‍. പുതുമുഖ സംവിധായകനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചുകൊണ്ട് നിര്‍മാണ സംരംഭത്തിലേക്കും കാലെടുത്തു വച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം റിലീസിന് തയ്യാറായിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു മോഹന്‍ തന്നെയാണ്.

ഒരു അഭിനേതാവിന് ആദ്യം ലഭിക്കേണ്ടത് വിസിബിലിറ്റി: രഞ്ജിത്ത്

ചിത്തിര ഷാജി സിനിമ സമൂഹത്തെ നന്നാക്കുമെന്നോ ചീത്തയാക്കുമെന്നോ ഉള്ള വിശ്വാസം തനിക്കില്ലെന്ന് സംവിധായകനായ രഞ്ജിത്ത് പറഞ്ഞു. സിനിമ സ്വാധീനിക്കാറുണ്ട്. ആ സ്വാധീനങ്ങള്‍ പല രീതിയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്ടറിന് വിസിബിലിറ്റി നല്‍കാന്‍ മിസ് കേരള പെജന്റ് പോലുള്ള ഇവന്റുകള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അത് അഭിനയശേഷിയുമായി ബന്ധപ്പെടുത്താന്‍ സാധിക്കുമോയെന്ന് അറിയില്ല. ആ ഷോയിലൂടെ വരുന്ന ഒരാള്‍ ശ്രദ്ധിക്കപ്പെടാം. വിസിബിലിറ്റിയാണ് ആദ്യം ഒരു ആക്ടറിന് ലഭിക്കേണ്ടത്. അയാളെ ആരോ ശ്രദ്ധിക്കുന്നുവെന്ന് പറയുന്നതിന് ഒരു സാധ്യതയുണ്ടാകണം. ആ ശ്രദ്ധയില്‍ […]

അവാര്‍ഡുകള്‍ വാരിക്കൂട്ടി സാവി, എങ്കിലും അവാര്‍ഡ് പടമല്ല ഈ ക്രൈംത്രില്ലര്‍

ദേശീയവും അന്തര്‍ദേശീയവുമായ ഇരുപതോളം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനം, പതിനേഴോളം അവാര്‍ഡുകള്‍. ആദ്യത്തെ ഷോര്‍ട്ട് ഫിലിമിന് തന്നെ ഇത്രയും നേട്ടങ്ങള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശി റാംഗോപാല്‍. ആഗസ്റ്റ് 3ന് റിലീസിനൊരുങ്ങുന്ന സാവി? എന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ വിശേഷങ്ങള്‍ റാംഗോപാല്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി പങ്കുവെയ്ക്കുന്നു.സാവിയുടെ വിശേഷങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം?എന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിമാണിത്. ഇതിന് മുമ്പ് സുഹൃത്തുക്കളുടെയൊക്കെ ഒപ്പം അവരുടെ വര്‍ക്കുകളില്‍ ഭാഗമായിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമിന്റെ പേര് സാവി? എന്നാണ്. ഇതെഴുതിയതും സംവിധാനം ചെയ്തതും […]

മമ്മൂട്ടിയെ ഷൂട്ട് ചെയ്യുന്നതായിരുന്നു വെല്ലുവിളി; 'പതിനെട്ടാം പടി'യുടെ ഛായാഗ്രാഹകന്‍ സുധീപ് ഇളമണ്‍ പറയുന്നു

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഒരച്ഛന്റെ മകന്‍ അതേ പാത തെരഞ്ഞെടുക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍ അതില്‍ ഒതുങ്ങി നില്‍ക്കാതെ സിനിമാ സംവിധാനം ചെയ്യുകയും സിനിമാ ഛായാഗ്രാഹകനുമൊക്കെയാകുമ്പോള്‍ ആള് പുലിയാണെന്ന് വേണം മനസിലാക്കാന്‍. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ വീഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സുധീപ് ഇളമണ്‍ ഛായാഗ്രാഹകനായ സിനിമ പതിനെട്ടാംപടി ജൂലൈ 5 ന് റിലീസിനൊരുങ്ങുന്നു. ഈ പശ്ചാത്തലത്തില്‍ ഛായാഗ്രാഹകനായ സുധീപ് ഇളമണ്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നു. സുധീപ് ഇളമണ്‍, പതിനെട്ടാം പടിയില്‍ […]

ഞാനും ആ തെറ്റായ പ്രവണതയുടെ ഭാഗമായിട്ടുണ്ട്: പൃഥ്വി രാജ്

സിനിമ താരം പൃഥ്വി രാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ സിനിമയെക്കുറിച്ചും മീ ടൂ വിവാദങ്ങളെക്കുറിച്ചും സംസാരിക്കുന്നു

അയാള്‍ ശശിയെ വൈകിപ്പിച്ചത് ബാഹുബലി

സമയമെടുത്ത് നല്ല സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ് തിരുവനന്തപുരം സ്വദേശി സജിന്‍ ബാബു കഴിഞ്ഞ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ യില്‍ അസ്തമയം വരെ എന്ന ഫീച്ചര്‍ ഫിലിമിന് പുരസ്‌കാരം കിട്ടിയിരുന്നു. ജൂലൈ ഏഴിന് റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ അയാള്‍ ശശി എന്ന സിനിമയുടെ വിശേഷങ്ങള്‍ അദ്ദേഹം അലീഷ ഖാനുമായി പങ്കുവയ്ക്കുന്നു. ശശി, സോമന്‍ എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ പരിഹസിക്കുന്ന മലയാളികള്‍ക്കിടയിലേക്ക് എന്ത് ധൈര്യത്തിലാണ് അയാള്‍ ശശി എന്ന പേരില്‍ ഒരു സിനിമ അവതരിച്ചത്? അയാള്‍ […]

ആല്‍ഫ്രഡ് ഹിച്ച്‌കോക്കും ധ്രുവങ്കള്‍ പതിനാറും

വർഷങ്ങൾ സിനിമയെടുത്ത് പരിചയമുള്ളവർ പോലും ഇടറിപ്പോകുന്ന മേഖലയിൽ ഒറ്റ സിനിമ കൊണ്ട് തന്നെ പേര് കോളിവുഡിൽ എഴുതിയുറപ്പിച്ചു കാർത്തിക്. ലക്ഷ്യം തിരിച്ചറിഞ്ഞപ്പോൾ അത് നേടാൻ സഞ്ചരിച്ച വഴികളെക്കുറിച്ച് കാർത്തിക് മലയാളത്തില്‍ ആദ്യമായി അനുവദിച്ച അഭിമുഖത്തില്‍ മീരയോട്‌ പറയുന്നു.

Previous page Next page