സൂപ്പര്‍ താരങ്ങളെ മാറ്റി നിര്‍ത്തി സിനിയെടുക്കാനാവില്ല: കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പു മനസ്സ് തുറക്കുന്നു
സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഫോട്ടോയാണ് മമ്മൂട്ടിയുട പെണ്‍വേഷം. മാമാങ്കം എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ ഈ രൂപമാറ്റം. ഈ രൂപമാറ്റം വരുത്തിയതാകട്ടെ മായാമോഹിനിയില്‍ ദിലീപിനെ മോഹിനിയാക്കിയ, മോഹന്‍ ലാലിനെ ഒടിയന്‍ മാണിക്യനാക്കിയ, നവല്‍ എന്ന ജുവല്‍ എന്ന സിനിമയില്‍ ശ്വേതാ മേനോനെ വൃദ്ധനാക്കിയ റോഷന്‍ എന്‍ ജി എന്ന മെയ്ക്കപ്പ് മാന്‍. സൗണ്ട് തോമ, ജോസഫ് എന്നീ ചിത്രങ്ങളും റോഷന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്. സാധാരണ മെയ്ക്കപ്പ് അല്ലാതെ സ്‌പെഷ്യല്‍ ഇഫക്ട് മെയ്ക്കപ്പ്, പ്രോസ്‌തെറ്റിക് മെയ്ക്കപ്പ് എന്നിവ മലയാളികള്‍ക്ക് […]
മലയാള സിനിമയിലേക്ക് പച്ചപ്പുല്‍ച്ചാടിയായി എത്തിയ മണി എന്ന ആറാം ക്ലാസുകാരന്‍ പിന്നീട് ക്യാമറയുടെ മുന്നിലെത്തുന്നത് ഉടലാഴം എന്ന സിനിമയിലൂടെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ മണിയുടെ അഭിനയം പ്രേക്ഷകരുടെ കൈയടി നേടുന്നു. 2006-ല്‍ ഇറങ്ങിയ ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ മണി പിന്നീട് വയനാട്ടിലെ ഊരിലേക്ക് മടങ്ങിപ്പോയി. അവിടെ നിന്നും ജീവിതത്തിന്റെ തിരക്കുകളിലേക്കും. സിനിമ സ്വപ്‌നം കണ്ടിട്ടും സിനിമ ലോകത്ത് നിന്ന് ലഭിച്ച തിരസ്‌കാരം അദ്ദേഹത്തെ ജീവിതം […]
മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നതിന് പകരം മൊഴിമാറ്റം ചെയ്ത് എത്തുന്ന തെലുങ്ക്, കന്നഡ, തമിഴ് സിനിമകള്‍ കേരളത്തിലും ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സൃഷ്ടിക്കാറുണ്ട്. അല്ലു അര്‍ജ്ജുനന്റെ സിനിമകള്‍ അങ്ങനെ മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ക്ക് മലയാള മൊഴി എഴുതുന്ന ഒരാളുണ്ട്, സതീഷ് മുതുകുളം. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രത്തിന് തിരക്കഥ എഴുതിയതും സംഭാഷണമെഴുതിയതുമായ മുതുകുളം രാഘവന്‍ പിള്ളയുടെ നാട്ടില്‍ നിന്നാണ് സതീഷും വരുന്നത്. മലയാള സിനിമ ഗന്ധര്‍വന്‍ പി പത്മരാജനും മുതുകുളം സ്വദേശിയാണ്. പത്മരാജന്റെ […]
നോണ്‍സെന്‍സിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് ജൂണിന്റെ കാമുകനായ സര്‍ജാനോ ഖാലിദ് ആദ്യരാത്രിയും കഴിഞ്ഞ് ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദറില്‍ അഭിനയിക്കുകയാണ്. എങ്കിലും സര്‍ജാനോയുടെ ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റ് ഒരു ചെറുചിത്രമാണ്. 96-ലെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി കിഷന്റെ നായകനായി അഭിനയിച്ച ഹായ് ഹലോ കാതല്‍. ഗാനരചയിതാവ് വിനായക് ശശികുമാര്‍ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം 25 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഈ ചിത്രത്തിലെ സര്‍ജാനോയുടെയും ഗൗരിയുടേയും അഭിനയം ഏറെ പ്രശംസ […]
മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന് വിശേഷിപ്പിക്കാവുന്ന പി ഡേവിഡ് ഇന്നൊരു ചരിത്രശേഖരത്തിന് ഉടമയാണ്. സിനിമയില്‍ ഫോട്ടോകള്‍ എടുക്കുന്ന ജോലിയില്‍ സജീവമായിരുന്ന കാലത്ത് പലപ്പോഴും സംവിധായകരും നിര്‍മ്മാതാക്കളും വാഗ്ദാനം ചെയ്ത അദ്ദേഹത്തെ പണം നല്‍കാതെ പറ്റിച്ചിട്ടുണ്ട്. എങ്കിലും കാലം അദ്ദേഹത്തിന്റെ കൈയില്‍ ഏല്‍പിച്ചത് ഫോട്ടോഗ്രാഫിയില്‍ ഡിജിറ്റല്‍ വിപ്ലവം വരുന്നതിന് മുമ്പുള്ള കാലഘട്ടത്തെ വിലമതിക്കാനാകാത്ത ചിത്രങ്ങളുടേയും നെഗറ്റീവുകളുടേയും ഉടമസ്ഥാവകാശമാണ്. സത്യനും പ്രേംനസീറും എംജിആറും മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വരെ അഭിനയിച്ച ചിത്രങ്ങളിലെ അനശ്വര നിമിഷങ്ങള്‍ അദ്ദേഹത്തിന്റെ […]
പ്രശസ്ത സംവിധായകന്‍ ഭരതനാണ് ശാന്തികൃഷ്ണയെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഭരതന്റെ നിദ്ര എന്ന ചിത്രത്തിലൂടെ 16-ാം വയസ്സില്‍ ശാന്തികൃഷ്ണ ചലച്ചിത്ര അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. നിദ്രയ്ക്കുശേഷം അനവധി സിനിമകള്‍ ശാന്തികൃഷ്ണയെ തേടി എത്തി. പനീര്‍പുഷ്പംഗള്‍ എന്ന തമിഴ് സിനിമയിലാണ് അവര്‍ പിന്നീട് അഭിനയിച്ചത്. അതിനുശേഷം താരാട്ട്, ശാലിനി എന്റെ കൂട്ടുകാരി, കേള്‍ക്കാത്ത ശബ്ദം, ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം അങ്ങനെ തമിഴിലും മലയാളത്തിലുമായി അനവധി സിനിമകള്‍. 1984 മുതല്‍ കുറച്ചു വര്‍ഷത്തേക്ക് ശാന്തികൃഷ്ണ അഭിനയ രംഗത്തു നിന്നും മാറി നിന്നു. […]
സിനിമ താരം പൃഥ്വി രാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ സിനിമയെക്കുറിച്ചും മീ ടൂ വിവാദങ്ങളെക്കുറിച്ചും സംസാരിക്കുന്നു
പ്രശാന്ത് നാരായണൻ / മനോജ് കെ. പുതിയവിള അവതരണത്തിനു വേഗം വഴങ്ങാത്ത കനപ്പെട്ട നാടകമാണ് ഭാസന്റെ ‘സ്വപ്നവാസവദത്തം’. അതുകൊണ്ടുതന്നെ അത് അരങ്ങിലെത്തിയിട്ടു ദശാബ്ദങ്ങളാകുന്നു. കർണാടകത്തിലെ ഏറ്റവും പ്രധാന റെപ്പർട്രിയായ രംഗായന ആ നാടകത്തിന്റെ കന്നട രൂപം അരങ്ങിൽ എത്തിക്കുന്നു. ആ നാടകത്തിനു രംഗാവിഷ്ക്കാരം നൽകാൻ അവർ കണ്ടെത്തിയ നാടകകാരൻ മലയാളിയായ പ്രശാന്ത് നാരായണനാണ്. മാർച്ച് 22ന് തിരുവനന്തപുരം ടഗോർ തീയറ്ററിൽ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ദേശീയനാടകോത്സവത്തിലും 23-ന് കോട്ടയത്തും 27നു കൂത്തുമാടം സാംസ്ക്കാരികസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടഗോർ […]
Previous page Next page