ഷെല്‍ബിന്‍ ഡീഗോയെന്ന ഫോട്ടോഗ്രാഫറുടെ ജീവിതത്തിന്റെ ആദ്യഫ്രെയിമില്‍ പക്ഷിയെത്തുന്നത് ഒരു തോക്കിന്റെ അങ്ങേപ്പുറത്ത് ഇരയായാണ്. പിന്നെ പിന്നെ ‘മാനിഷാദ !’ ബോധം ചിതല്‍പുറ്റ് പൊട്ടിച്ച് ഷെല്‍ബിനെ കാമറാമാനാക്കി. വ്യൂഫൈന്‍ഡറിലൂടെയായി ആ പക്ഷിക്കാഴ്ചകള്‍.
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളം പേമാരിയുടേയും പ്രളയത്തിന്റേയും ഉരുള്‍ പൊട്ടലിന്റേയും ദുരന്തങ്ങളിലൂടെ കടന്ന് പോയി. 2018-ലേത് നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയമാണെന്ന ആശ്വാസത്തില്‍ സര്‍ക്കാരും ജനവും ഇരുന്നപ്പോഴാണ് 2019-ലും ദുരന്തത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത്. മലപ്പുറത്തും വയനാടും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ പശ്ചിമ ഘട്ട മലനിരകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ഗാഡ് ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ വീണ്ടും ചര്‍ച്ചയില്‍ കൊണ്ട് വരികയും ചെയ്തു. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (കെ എഫ് ആര്‍ ഐ) ഒരു പഠനത്തില്‍ കേരളത്തില്‍ ഇതുവരെ […]
പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം കേരളം നേരിടുന്ന പാരിസ്ഥിതിക ഭീഷണികളെ കുറിച്ച് സംസാരിക്കുന്നു
ചേതനയറ്റ മക്കളുടെ ശരീരങ്ങള്‍ക്കു സമീപമിരിക്കുന്ന അമ്മമാരുടെ ഏതു ചിത്രവും ആരുടെയും കരളലിയിക്കുന്നതാണ്. മനുഷ്യരായാലും മൃഗങ്ങളായാലും അമ്മ മനസിന്റെ കണ്ണീര്‍ത്തുള്ളികള്‍ പ്രേക്ഷകരുടെ മനസും പൊള്ളിക്കും. ഷാജി മതിലകത്തിന്റെ ആനത്താര എന്ന ഡോക്യുമെന്ററിയിലും ഇത്തരമൊരു ദൃശ്യമുണ്ട്. പ്രസവിച്ച് ദിവസങ്ങള്‍ക്കകം ചരിഞ്ഞ കുഞ്ഞിന്റെ അടുത്തുകിടന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ ദൃശ്യം. പ്രശസ്ത വൈല്‍ഡ് ലൈഫ് ക്യാമറമാനും കണ്‍സര്‍വേഷനിസ്റ്റുമായ ഷാജി മതിലകം കാടിനോടും ക്യാമറയോടുമുള്ള തന്റെ പ്രിയത്തെക്കുറിച്ചും കാടിന്റെ ഉള്ളകങ്ങളെക്കുറിച്ചുമെല്ലാം തുറന്നു പറയുകയാണ്. ഷാജി മതിലകവുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. ഈ […]
തോട്ടം ഉണ്ടാക്കുന്നത് പഠിക്കുവാന്‍ ഒരു രാജാവ് ഒരു സന്യാസിവര്യനെ സമീപിച്ചു. അവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ രാജാവ് കൊട്ടാരത്തിന് മുന്നില്‍ മനോഹരമായ ഒരു ഉദ്യാനം പണിതു. ആയിരത്തിലേറെ തോട്ടക്കാര്‍ പരിപാലിക്കുന്ന ഒരുദ്യാനം. രാജാവ് ഗുരുവായ സന്യാസിയെ ഉദ്യാനത്തിലേക്ക് ക്ഷണിച്ചു. ഗുരു ശ്രദ്ധയോടെ തോട്ടത്തിലേക്ക് കടന്നു. മനോഹരമായ കാഴ്ചകള്‍ കണ്ടിട്ടും ഗുരു ദു:ഖിത ഭാവത്തിലാണ്. നിഷേധ ഭാവത്തില്‍ തലയിളക്കുകയും ചെയ്യുന്നു. രാജാവ് കാരണം ആരാഞ്ഞു. ‘ഒരൊറ്റ കരിയിലകള്‍ പോലുമില്ലാത്ത തോട്ടമോ ‘ ഗുരു മൊഴിഞ്ഞു. അതെല്ലാം നീക്കം ചെയ്‌തെന്ന് […]
Previous page Next page