health

ഓക്സ്ഫഡ് വാക്സിനാണ് കേരളത്തിന്‌ അനുയോജ്യം: ഡോ മുഹമ്മദ് അഷീല്‍ പറയുന്നു

കൊവിഡ് വാക്സിനെക്കുറിച്ചും ഈ തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ചും നാം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമൊക്കെ അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സംസാരിക്കുകയാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍

കൊവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങളും പ്രതിവിധികളും

കൊവിഡ് കാലം സൃഷ്ടിച്ച തന്നിലേക്ക് തന്നെ ചുരുങ്ങിയ സാമൂഹിക പരിസരത്തിലാണ് നാമോരോരുത്തരും. ലോക്ക് ഡൗണില്‍ ബന്ധനത്തിന്റെ അദൃശ്യമായ അഴികളില്‍ കുരുങ്ങി നാം സമ്മര്‍ദ്ദത്തിലാണ്. സാമ്പത്തിക ഞെരുക്കത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഇടനാഴിയിലാണ് ജീവിതം. ഉറക്കമില്ലായ്മയും ആശങ്കകളും നമ്മെ വിടാതെ പിന്തുടരുന്നു.

കേരള മാതൃകയെ ബ്രാന്‍ഡ് ചെയ്യുന്നത് ദോഷമാകും

കേരള മാതൃകയെ കുറിച്ച്‌, മാറുന്ന ലോകത്തെക്കുറിച്ച്, കേരളത്തിലെ ഇളവുകള്‍ എങ്ങനെ നമ്മെ സ്വാധീനിക്കുമെന്നതിനെ കുറിച്ച്, വാക്സിനുകളെക്കുറിച്ച്, അതിജീവനത്തിന് നാം എത്ര നാള്‍ കാത്തിരിക്കണമെന്നതിനെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പാത്തോളജി പ്രൊഫസറും പൊതുജനാരോഗ്യ വിദഗ്ദ്ധനുമായ ഡോ. കെ.പി അരവിന്ദനു (Dr KP Aravindan) മായി ധനശ്രീ (Dhanasree) സംസാരിക്കുന്നു.

'മനുഷ്യകേന്ദ്രീകൃതമല്ല, വേണ്ടത് മൃഗകേന്ദ്രീകൃത സൂപ്പര്‍ സ്പെഷാലിറ്റി'

മനുഷ്യന്‍ ചരിത്രം സൃഷ്ടിക്കുമ്പോള്‍ പലപ്പോഴും സ്വന്തമായി ചരിത്രമെഴുതുകയാണ് വൈറസുകളും പകര്‍ച്ചവ്യാധികളും ചേര്‍ന്ന്. ഒരു വേള പ്രകൃതിയുമായുള്ള മനുഷ്യന്റെ യുദ്ധത്തിന്റെ, പരാജയത്തിന്റെ, അതിജീവനത്തിന്റെ ഒക്കെ കഥകൂടിയാണ് ഇത്. നാല്‍ക്കാലി മൃഗങ്ങളില്‍ നിന്ന് ഇരുകാലില്‍ ഉയര്‍ന്ന് വേറിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഈ ജീവി വര്‍ഗ്ഗത്തെ പൗരാണിക ചരിത്രം ഓര്‍മ്മിപ്പിക്കുകയാണ് വ്യാധികള്‍. ഒറ്റയ്ക്കല്ല ആവാസവ്യവസ്ഥയെ കുറിച്ചുള്ള സമഗ്രമായ കരുതലിലൂടെയോ ഗവേഷണത്തിലൂടെയോ മാത്രമേ ഈ കാലത്തെയും കടന്നുപോകാനാകൂവെന്ന് പറയുകയാണ് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ എന്റര്‍പ്രണര്‍ഷിപ് ഡയറക്ടര്‍ പ്രൊഫ. എം.കെ […]

ചാള്‍സ്‌ രാജകുമാരനെ ചികിത്സിച്ച മലയാളി ഹോമിയോ ഡോക്ടര്‍

നല്ല ചികിത്സാ രീതികളെല്ലാം സംയോജിപ്പിച്ച് ഉചിതമായത് ഉചിതമായ സമയത്ത് ഉചിതമായ ആളുകൾക്ക് കൊടുത്ത് ആരോഗ്യചികിത്സാ രംഗത്ത് മുന്നേറ്റം സാദ്ധ്യമാക്കാൻ കേരളത്തിനാകും.

എന്താണ് കുട്ടികളെ ബാധിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി? ഡോ സ്മിലു മോഹന്‍ലാല്‍ വിശദീകരിക്കുന്നു

കുട്ടികളുടെ ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും പരസഹായമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വരികയും ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. ഈ അപൂര്‍വ ജനിതക രോഗം കേരളത്തില്‍ 50 ഓളം കുട്ടികളെ ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ കണക്കുകൂട്ടുന്നത്. ഈ രോഗത്തിന് ഇന്ത്യയില്‍ ചികിത്സയില്ലെങ്കിലും വിദേശത്ത് മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട്. കോടികളാണ് ഈ രോഗത്തിന്റെ ചികിത്സയ്ക്കായി വേണ്ടി വരിക. ഈ രോഗത്തെ കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ സ്മിലു മോഹന്‍ലാല്‍ കെ സി അരുണുമായി […]

ഐവിഎഫിന് വിധേയയാല്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കുമോ? വന്ധ്യത ചികിത്സാ വിദഗ്ദ്ധന്‍ ഡോ. കെ യു കുഞ്ഞുമൊയ്തീന്‍ വിശദീകരിക്കുന്നു

ഇന്ന് ലോക മാതൃദിനം. 22 വര്‍ഷങ്ങളായി വന്ധ്യത ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ കെ യു കുഞ്ഞുമൊയ്തീന്‍, എംഡി എ ആര്‍ എം സി കോഴിക്കോട്, ഈ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും മറ്റും അഭിമുഖം എഡിറ്റര്‍ കെ സി അരുണുമായി സംസാരിക്കുന്നു. ഡോ കെ യു കുഞ്ഞുമൊയ്തീന്‍, ഐ വി എഫിലെ പുതിയ ടെക്‌നോളജികള്‍ എന്തെല്ലാമാണ്? ഈ ട്രീറ്റ്‌മെന്റില്‍ രോഗികള്‍ നമ്മളോട് ചോദിക്കുക, രണ്ട് കുട്ടികള്‍ ഉണ്ടാകുമോ മൂന്ന് കുട്ടികള്‍ ഉണ്ടാകുമോയെന്നാണ്. […]

Previous page Next page