society

ട്രാന്‍സ്‌ജെന്ററുകളുടെ ആദ്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായി കോഴിക്കോട്ടുകാര്‍

ഒരു തൊഴിലും കിടക്കാനൊരിടവും. ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇത് രണ്ടുമാണ്. വളരെ ചെറുപ്രായത്തിലേ വീട്ടില്‍ നിന്നും പുറംതള്ളപ്പെടുന്നവരാണ് ഭൂരിപക്ഷം ട്രാന്‍സ്‌ജെന്ററുകളും. അതിനാല്‍ തന്നെ നല്ലൊരു തൊഴില്‍ എന്നത് അവരുടെ സ്വപ്‌നത്തില്‍ മാത്രം അവേശഷിക്കും. ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടുള്ള വിദ്യാഭ്യാസപരമായി മുന്നോക്കം നില്‍ക്കുന്ന ആറ് ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ ചേര്‍ന്നൊരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. ജ്വാല ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് എന്ന് പേരിട്ടിട്ടുള്ള ഈ സംഘത്തില്‍ ആറ് പേരാണുള്ളത്. വൈഗ സുബ്രഹ്മണ്യന്‍, അനുരാധ, അനുപമ, […]

ഞാന്‍ എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം, ശബരിമല ദര്‍ശനത്തെ പാര്‍ട്ടിയുമായി കലര്‍ത്തരുത്: ട്രാന്‍സ്‌ജെന്റര്‍ അവന്തിക

നാലംഗ ട്രാന്‍സ്‌ജെന്റര്‍ സംഘം ശബരിമല സന്ദര്‍ശിച്ചു. അംഗമായ അവന്തിക അഭിമുഖം.കോമുമായി സംസാരിക്കുന്നു. 4 Transgenders, Who Were First Denied Entry, Pray At Sabarimala Temple

നജീബില്‍ നിന്നും നാദിറയിലേക്ക്, ചരിത്രം വഴിമാറിയപ്പോള്‍

കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയാണ് നാദിറ സ്വന്തം ജീവിത വഴികളെ കുറിച്ച് സംസാരിക്കുന്നു

ശബരിമല പ്രവേശനം; അന്ധവിശ്വാസം സംരക്ഷിക്കാന്‍ സ്ത്രീകളെ ആയുധമാക്കുന്നു: നോവലിസ്റ്റ് ഉഷാ കുമാരി

സമൂഹം ഏറ്റെടുത്ത് വ്യാപിപ്പിച്ച ഒരു അന്ധവിശ്വാസമാണ് ശബരിമലയില്‍ സ്ത്രീകളെ കയറ്റരുതെന്നത്

സോഷ്യല്‍ മീഡിയക്ക് മറുപടി കൊടുക്കാനില്ല: അശ്വതി ജ്വാല

അശ്വതി ജ്വാലയെന്നത് കേവലം ഒരു പെണ്‍കുട്ടിയുടെ പേരല്ല, മറിച്ച് അനേകര്‍ ആശ്രയിക്കുന്ന തണല്‍ വൃക്ഷമാണത്. സങ്കടങ്ങളില്‍ ആശ്വാസമായും, വിശക്കുന്നവര്‍ക്ക് അന്നമായും ഈ ജ്വാല കെടാതെയെത്തുന്നു. ദുരിതങ്ങള്‍ മാത്രം സമ്മാനിച്ചൊരു കുട്ടിക്കാലം അശ്വതി ജ്വാലയെ സഹജീവികളോട് സ്‌നേഹവും കരുണയും ചൊരിയാന്‍ പ്രാപ്തിയുള്ളവളാക്കി മാറ്റിയെടുത്തു. ആര്‍ക്കും വേണ്ടാതെ തെരുവിലലയുന്ന ജന്‍മങ്ങള്‍ക്ക് അരികിലേക്ക് മാലാഖയെന്നപോല്‍ അവള്‍ കടന്നു ചെല്ലുന്നു. തീയില്‍ കുരുത്തതാണ് അശ്വതി, പിന്നെങ്ങനെ വെയിലില്‍ വാടും. ജീവിതത്തിന്റെ കനല്‍വഴികളൊക്കെ നേരിട്ട ഈ പെണ്‍കുട്ടി പറയുന്നു, പ്രതിബന്ധങ്ങളെ തരണം ചെയ്യാതെ ജീവിതമില്ല. കൗമാരത്തിന്റെ കുസൃതിയും, […]

ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍ക്കൊള്ളാന്‍ സമൂഹം ഇനിയും ഏറെ മാറേണ്ടതുണ്ട്: നന്ദന

ഇന്ത്യയില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ കമ്മറ്റിയില്‍ ഇടം നേടിയ ട്രാന്‍സ്‌ജെന്‍ഡറാണ്‌  നന്ദന. എസ് എഫ് ഐയുടെ ഇക്കഴിഞ്ഞ തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് അവര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. പുതിയ ചുമതലയുടെ ആവേശത്തിലാണ് അവര്‍. എസ്എഫ്‌ഐ തന്നെ എന്നും പ്രചോദിപ്പിച്ചിരുന്ന പ്രസ്ഥാനമായിരുന്നു എന്ന് പറയുന്ന നന്ദനയ്ക്ക് രാഷ്ട്രീയ രംഗത്ത് വ്യക്തമായ കാഴ്ചപ്പാടും ഉണ്ട്. മുടങ്ങിപ്പോയ പഠനം വീണ്ടും ആരംഭിക്കാനുള്ള ശ്രമത്തിലാണ് നന്ദന. ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും നന്ദന സംസാരിക്കുന്നു. ഒപ്പം ട്രാന്‍സ്‌ജെന്‍ഡറുകളെ കോമാളികളാക്കുന്ന മലയാള സിനിമയിലെ പ്രവണതകളെ […]

അവൻ അവളായി,​ അവൾ അവനും; ഒടുവിൽ അവർ ഒന്നായി

സൂര്യയും ഇഷാനും… ഇവരിനി രണ്ടല്ല. ഒന്നാണ്. ഇരുവരുടേയും പ്രണയം ഇനി ചരിത്രത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദമ്പതികളാണ് ഇഷാനും സൂര്യയും. രണ്ടു വഴിയില്‍ നടന്നു നീങ്ങിയവര്‍ ഇന്ന് സമൂഹത്തിനൊരു മാതൃകയാണ്. ജീവിതത്തിലെ പല മോശം ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴും സൂര്യയുടെയും ഇഷാന്റെയും മനസില്‍ വിവാഹം ഒരു വിദൂര സ്വപ്നമായിരുന്നു. പക്ഷേ വിധി അവരെ ഒന്നിപ്പിച്ചു, നീണ്ട നാളത്തെ സൗഹൃദത്തിനൊടുവില്‍ ഇഷാന്‍, സൂര്യയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. സൂര്യയും ഇഷാനും അഭിമുഖം.കോം പ്രതിനിധി വിനീത രാജുമായി സംസാരിക്കുന്നു. വളരെ കാലം […]

സിബിന്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നല്ല ശമര്യാക്കാരന്‍

പാവങ്ങളെ ഇത്രമേൽ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന മറ്റാരുണ്ടാകും? ജന്മം കൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും, സിബിൻ തന്റെ കാരുണ്യപ്രവർത്തികൾ നടത്താൻ തിരഞ്ഞെടുത്തിരിക്കുന്നത് കോട്ടയം മെഡിക്കൽ കോളേജും അതിന്റെ പരിസര പ്രദേശങ്ങളുമാണ്. സിബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ താങ്ങും തണലുമായി  പ്രകാശത്തിന്റെ തിരിനാളങ്ങൾ പാവപ്പെട്ടവരിലേക്ക് എത്തിക്കാൻ തുടങ്ങിയിട്ടിപ്പോൾ വർഷങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു.  എന്താണ് ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എന്ന് ചോദിച്ചാൽ നിറഞ്ഞ ചിരിയോടെ ഈ ചെറുപ്പക്കാരൻ പറയും, വിശന്നിരിക്കുന്നവർക്ക് അന്നം കൊടുക്കുന്നപോലെ മഹത്തായൊരു കാര്യമില്ലെന്ന്. അതെ, നൻമയുടെ പ്രതിരൂപമായ ഈ ചെറുപ്പക്കാരന്റെ വാക്കുകളിൽ […]

ഞങ്ങളും ഈ ഭൂമിയുടെ അവകാശികള്‍: ശ്യാമ എസ് പ്രഭ

ആണിനും പെണ്ണിനുമപ്പുറം ട്രാന്‍സ്‌ജെന്‍ഡര്‍ എന്നൊരു ലിംഗം കൂടിയുണ്ടെന്ന് പൊതുസമൂഹം അംഗീകരിക്കാന്‍ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല. അങ്ങനെയൊരു അംഗീകാരം കിട്ടുന്നതിനൊക്കെ മുമ്പ് ഇവരുടെ ജീവിതം എന്താണെന്ന് ചിന്തിച്ചു നോക്കാന്‍ കഴിയുന്നുണ്ടോ. അവഗണനയുടെയും കളിയാക്കലുകളുടെയും കാലം. സമൂഹത്തില്‍ എന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍. പൊതു ജനമധ്യത്തില്‍ നാണം കെട്ട വിഭാഗമായി ചിത്രീകരിക്കപ്പെട്ടവര്‍. അങ്ങനെ ഒരുപാട് ഭീതിപ്പെടുത്തുന്ന കഥകള്‍ ഈ ട്രാന്‍സ്‌ജെന്‍ഡെഴ്‌സിന് പറയാനുണ്ട്. അതില്‍ നിന്നൊക്കെ മാറി തങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന് ഉറക്കെ വിളിച്ചു പറയുന്നവരില്‍ മുന്‍പന്തിയിലാണ് ശ്യാമയുടെ സ്ഥാനം. സംസ്ഥാനത്തെ […]

ആ ഫോട്ടോ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അതൊരു മാറ്റത്തിന്റെ തുടക്കമാണ്: ജിലു ജോസഫ്

കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഏറ്റവും വലിയ ചര്‍ച്ച ഒരു ഫോട്ടോയെ ചുറ്റിപ്പറ്റിയായിരുന്നു. കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ തുറിച്ചുനോക്കേണ്ട എന്ന അടിക്കുറിപ്പോടെ ഗൃഹലക്ഷ്‍മിയില്‍ വന്ന ഒരു ഫോട്ടോയെ കുറിച്ച്. അനുകൂലിച്ചും വിമര്‍ശിച്ചും പലരും രംഗത്ത് വന്നു. വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മറുപടി പറയുകയാണ് ആ ഫോട്ടോയ്‍ക്ക് മോഡലായ ജിലു ജോസഫ്. രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്നോ? ഇത്തരത്തിലുള്ള വ്യാപകമായ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു അവസരം […]

Previous page Next page