woman

സ്വപ്‌നം നേടാന്‍ അമൃത താണ്ടിയ കനല്‍വഴികള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ രോഗിയായ അമ്മയോടൊപ്പം പോയ ഒരു കൊച്ചുപെണ്‍കുട്ടി. അന്ന് മുതല്‍ ആശുപത്രി അവള്‍ക്ക് രണ്ടാംവീട് പോലെയാണ്. വളര്‍ന്നു വരുമ്പോള്‍ അവള്‍ ഒരു നഴ്‌സ് ആകണമെന്ന് പിതാവ് ആഗ്രഹിച്ചു. ഒരുപടി കൂടി കടന്ന് ആ പെണ്‍കുട്ടി വളര്‍ന്ന് വലുതായി ഡോക്ടറാകുന്നതാണ് സിനിമകളില്‍ നാം കാണാറുള്ളത്. ഈ പെണ്‍കുട്ടിയും ഡോക്ടറായി. എന്നാല്‍, രോഗികളെ ചികിത്സിക്കുന്നതിലല്ല.

ഷംലയെ കാത്ത മാലാഖ; വീല്‍ ചെയറില്‍ നിന്നൊരു ചിത്രശലഭമുണ്ടായതിങ്ങനെയാണ്

മനക്കരുത്തിന് നിങ്ങളൊരു പേരിടാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍, ഉറപ്പായും ഷംല എന്നിടണം. സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ച മക്കളെയോര്‍ത്ത് തളരുന്ന മാതാപിതാക്കളും ആ രോഗത്തെ ധീരമായി നേരിടുന്നവരും ഷംലയുടെയും വളര്‍ത്തമ്മ ജുവൈദയുടെയും ജീവിതം ഉറപ്പായും അറിഞ്ഞിരിക്കണം.പ്യൂപ്പയില്‍ നിന്ന് ചിത്രശലഭത്തിലേക്കുള്ള ദൂരം എന്ന അവളുടെ കുഞ്ഞു പുസ്തകം വായിക്കണം.

വിധിയെ തോല്‍പ്പിച്ച 'നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി'; ഫാത്തിമ അസ്ല താണ്ടിയ വേദനയുടെ ദൂരങ്ങള്‍

‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’ അതാണ് ഫാത്തിമ അസ്ലയുടെ പുസ്തകത്തിന്റെ പേര്. അസ്ലയുടെ ജീവിതം അടുത്തുനിന്നു കണ്ടവര്‍ക്കറിയാം ആ നിറഞ്ഞ ചിരിയുടെ പിന്നിലെ വേദനയുടെ ആഴമെത്രയാണെന്ന്. Osteogenesis Imperfecta എന്ന എല്ലുകള്‍ പൊടിയുന്ന രോഗം വീല്‍ ചെയറിലാക്കിയിട്ടും തളരാതെ പോരാടി ജയിച്ചു നില്‍ക്കുകയാണ് ഈ ഇരുപത്തിനാല് വയസ്സുകാരി.

നഴ്‌സിംഗ് ജോലി ഉപേക്ഷിച്ച് പോളിമര്‍ ക്ലേ ആര്‍ട്ടില്‍ ജീവിതം മെനഞ്ഞ് ഗായത്രി

സ്വപ്നം മുതല്‍ വിജയംവരെ ഒരു യാത്രയുണ്ട്. സങ്കടവും കഷ്ടപ്പാടും നിരാശയും എല്ലാം നിറഞ്ഞൊരു യാത്ര. അത് കടന്ന് കിട്ടാനാണ് പാട്. അത്തരത്തിലൊരു വിജയത്തിന്റെ കഥ പറയുകയാണ് പട്ടാമ്പി കൊപ്പത്തെ ഗായത്രി. നഴ്‌സിംഗ് പഠിച്ച് ചിത്രകാരിയായതിന്റെ കഥ.

ഏകാധ്യാപക സ്‌കൂളും ഉഷാകുമാരി ടീച്ചറും; രണ്ട് പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍

ബെല്‍ അടിക്കുമ്പോള്‍ ഓരോ പീരിയിഡിലും ഓരോ ടീച്ചര്‍മാര്‍ വരുന്ന, ഇന്നത്തെ ക്ലാസ് മുറികളില്‍ പഠിക്കുന്ന പുതിയ തലമുറ ഏകാധ്യാപക വിദ്യാലയങ്ങളെ കുറിച്ച് അധികം കേള്‍ക്കാന്‍ വഴിയില്ല. എന്നാല്‍ അങ്ങനെയൊരു വിദ്യാലയത്തില്‍, കുട്ടികള്‍ക്ക് അക്ഷരവെളിച്ചം നല്‍കാന്‍ രണ്ടു പതിറ്റാണ്ടോളമായി ദിവസവും കാടും മലയും നദിയും എല്ലാം കടന്നു ഒരു ടീച്ചര്‍ എത്തുന്നുണ്ട്. കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിലെ ഉഷാകുമാരി ടീച്ചര്‍. തന്റെ രണ്ടു പതിറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ ഉഷാകുമാരി ടീച്ചര്‍ അഖില്‍ രാജരത്തിനവുമായി സംസാരിക്കുന്നു. വര്‍ഷങ്ങളായി അവഗണനയില്‍ ആണ്ടു കിടന്ന […]

"ചിന്തിക്കാതെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പങ്കുവയ്ക്കരുത്‌ "

സ്പ്രിംക്‌ളര്‍ വിവാദം രാഷ്ട്രീയമായിരുന്നുവെങ്കിലും അത് ഡാറ്റ, ഡാറ്റ ചോര്‍ച്ച, ഡാറ്റ വില്‍പന, ഡാറ്റയുടെ മൂല്യം എന്നിവയൊക്കെ ടെക്ക് സമൂഹത്തിന് പുറത്ത് ചര്‍ച്ച ചെയ്യാന്‍ ഇടയാക്കിയിരുന്നു. ഡാറ്റാ ചോര്‍ച്ചയെ കുറിച്ച് തലപുകയുമ്പോള്‍ തന്നെ സാമൂഹിക മാദ്ധ്യമങ്ങളില്‍ അച്ചടക്കമില്ലാതെ നാം ഇടപെടുന്നു. ഉപാധികളൊന്നുമില്ലാതെ നമ്മെതന്നെ സ്വയം വിവിധ മൊബൈല്‍ ആപ്പുകള്‍ക്കും മറ്റും വെളിപ്പെടുത്തുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ശുചിത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നാം എന്തുകൊണ്ട് സൈബര്‍ ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നില്ല?. ഉത്തരവാദിത്വങ്ങളെ കുറിച്ച് പറയുമ്പോള്‍ ഉത്തരവാദിത്വമുള്ള സാമൂഹിക മാദ്ധ്യമ ജീവിതത്തിനുള്ള സാദ്ധ്യത […]

ഇന്ത്യയിലിന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ട സാഹചര്യം: അഡ്വ. സൂര്യ രാജപ്പന്‍

താനൊരു അലസയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡല്‍ഹി മലയാളിയാണ് അഡ്വക്കേറ്റ് സൂര്യ രാജപ്പന്‍ (27). കൂടാതെ സ്വന്തം ജീവിതത്തിനപ്പുറത്തുള്ള ഒന്നിനേയും കാര്യമായി എടുത്തിരുന്നില്ല. രാജ്യത്തെ സുപ്രീംകോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളില്‍ വിശ്വാസം ഉണ്ടായിരുന്നതിനാല്‍ രണ്ടാം യുപിഎ കാലത്ത് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. രോഷം സോഷ്യല്‍ മീഡിയയിലൊതുക്കി. തെരുവ് പ്രതിഷേധത്തോടും താല്‍പര്യമില്ല. ഇതൊക്കെയായിരുന്നു ഏതാനും മാസങ്ങള്‍ മുമ്പ് വരെ സൂര്യ. എന്നാലിന്ന് സൂര്യ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇന്ത്യയിലെ അതിശക്തനായ ആഭ്യന്തര മന്ത്രിയും ബിജെപിയുടെ ദേശീയ അധ്യക്ഷനുമായ […]

സൈബര്‍ ആക്രമണത്തില്‍ തളരില്ല, അവസാനം വരെ പോരാടും: ഗീതു മോഹന്‍ദാസ്‌

ഒരു ചരിത്ര നിമിഷത്തിന്റെ വക്കിലാണ് ഗീതു മോഹന്‍ദാസ്. സ്വീഡിഷ് കമ്പനിയായ ഫിയല്‍ റാവന്‍ എല്ലാ വര്‍ഷവും ആര്‍ട്ടിക്കിലേക്ക് നടത്തുന്ന 20 അംഗ പര്യവേഷണ സംഘത്തിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് അവര്‍. ആദ്യമായിട്ടാണ് ഈ സംഘത്തില്‍ ഒരു മലയാളി വനിത ഭാഗമാകാനുള്ള സാധ്യത തെളിയുന്നത്. കമ്പനി നടത്തുന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 10 പേരാണ് ഈ യാത്രയുടെ ഭാഗമാകുന്നത്. മറ്റൊരു 10 പേരെ കമ്പനിയുടെ ജഡ്ജസ് തെരഞ്ഞെടുക്കും. കുട്ടിക്കാലം മുതല്‍ പ്രകൃതിയെ അറിഞ്ഞുള്ള യാത്രകള്‍ നടത്തുന്ന ഗീതു ലെറ്റ്‌സ് ഗോ ഫോര്‍ […]

ഞാന്‍ പോകുമ്പോ ഇതൊന്നും കൊണ്ടുപോകുന്നില്ല; മുടി മുറിച്ച് നല്‍കിയ പൊലീസുകാരിക്ക് പറയാനുള്ളത്

കാന്‍സര്‍ ബാധിതര്‍ക്കുള്ള വിഗ് നിര്‍മ്മിക്കുന്നതിനായി തലമുണ്ഡനം ചെയ്ത ഇരിഞ്ഞാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ അപര്‍ണ ലവകുമാര്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാണ്.

സ്വയംഭോഗത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്: ശ്രീലക്ഷ്മി അറയ്ക്കല്‍

സമൂഹമതില്‍ക്കെട്ടുകള്‍ തകര്‍ത്തു കൊണ്ട് സ്ത്രീ സ്വയംഭോഗത്തെക്കുറിച്ചെഴുതി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ സാമൂഹ്യ പ്രവര്‍ത്തക ശ്രീലക്ഷ്മി അറയ്ക്കല്‍ അമല്‍ജിത് മോഹനുമായി സംസാരിക്കുന്നു. ശ്രീലക്ഷ്മി അറയ്ക്കല്‍, സ്വയംഭോഗം സ്ത്രീക്ക് അസാധാരണമാണെന്ന് തോന്നുന്നുണ്ടോ? ഇത് തികച്ചും സാധാരണമായ ഒരു കാര്യമാണ്. വലിയൊരു പാപമായാണ് സ്വയംഭോഗത്തെ മതങ്ങളും മറ്റും ചിത്രീകരിച്ചു വച്ചിരിക്കുന്നത്. ആദ്യം എന്നെ സംബന്ധിച്ചിടത്തോളവും ഇങ്ങനെയെല്ലാം തന്നെയായിരുന്നു. പിന്നീട് മറ്റുള്ളവരുമായുള്ള ഇടപഴകലാണ് ആ ധാരണ പാടേ മാറ്റിയത്. സ്വയംഭോഗത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇതുവരെ ഒരസാധാരണത്വം തോന്നിയിട്ടേ ഇല്ല. സാമൂഹ്യ സഭ്യതകള്‍ […]

Previous page Next page