രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരു സാധാരണ കുടുംബത്തില്‍ നിന്ന്…
പത്മജ പോയീ… ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് കേരളത്തില്‍ ഹിറ്റായി മാറിയ ഒരാളുണ്ട് ഇങ്ങ് കൊല്ലത്ത്… അഡ്വ. കെ പി സജിനാഥ്… തിരഞ്ഞെടുപ്പ് ചൂടിലാണ് നാട്… ട്രോളുകള്‍ക്ക് പുറമെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകുകയാണ് ഈ വൈറല്‍ പരിഭാഷ. സിനിമകളില്‍ നിന്നുള്ള കഥാപാത്രങ്ങളുടെ ഫോട്ടോകള്‍ മീമുകള്‍ക്കായി ഉപയോഗിക്കുന്നത് പോലെ വൃന്ദാ കാരാട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ കെ പി സജിനാഥിന്റേയും ഫോട്ടോ മീമായി ചിരപ്രതിഷ്ഠ നേടുകയാണ്. ഈ സാഹചര്യത്തില്‍ സിപിഐഎം ഏര്യാ കമ്മിറ്റി അംഗം അഡ്വ. കെ പി സജിനാഥിന് […]
തെരെഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അനിവാര്യമായ നവീകരണം നടപ്പിലാക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. കൊട്ടിഘോഷിച്ച പല നേട്ടങ്ങളും കോവിഡ് പ്രതിരോധത്തിനു കൂട്ടായി എത്താതെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജന സംഘടനയുടെ ഉത്തരവാദിത്വത്തെ കുറിച്ച് മനസ് തുറക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി.
കേരളത്തിലെ വിദ്യാര്‍ത്ഥി സമര ചരിത്രത്തിലെ പ്രധാന ഏടായ പോളിടെക്‌നിക് സമരം കേരള രാഷ്ട്രീയത്തിന് സമ്മാനിച്ച ആര്‍ജ്ജവമുള്ള നേതാക്കളില്‍ ഒരാളാണ് രാജേഷ്. എസ് എഫ് ഐയ്ക്ക് അമ്പത് വയസ്സ് തികയുമ്പോള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്ന രാജേഷ് സമര സംഘടനാ പ്രവര്‍ത്തനം തന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും സ്വാധീനിച്ചതും പരിവര്‍ത്തനപ്പെടുത്തിയതും എങ്ങനെയെന്ന് അഭിമുഖം.കോം പ്രതിനിധി രസ്യ രവീന്ദ്രനുമായി സംസാരിക്കുന്നു.
തലസ്ഥാന വികസനം എന്ന മുദ്രാവാക്യവുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ടിവിഎം എന്ന തിരുവനന്തപുരം മുന്നേറ്റ കൂട്ടായ്മയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ജി വിജയരാഘവനുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം.
യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും ഒക്കെ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ സംസ്ഥാന സെക്രട്ടറി ഡോ പി സരിനുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം.
കര്‍ഷക സംഘം നേതാവായ വിജൂ കൃഷ്ണനും സഹപ്രവര്‍ത്തകരും ഭരണകൂടങ്ങളെ വെല്ലുവിളിച്ച് നടത്തിയലോംഗ് മാർച്ചിന് പിന്നാലെ അണി നിരന്ന കാൽ പൊട്ടിയൊലിച്ച് കർഷകരും തൊഴിലാളികളും ഈ കോവിഡ് ഭീഷണിയുടെ കാലത്ത് മറ്റൊരു യാത്രയിലാണ് .
തനിക്ക് ജീവിതത്തിലുണ്ടായത് ഒരു അധ്യാപകനും വ്യക്തിക്കും ഉണ്ടാകാത്ത അനുഭവങ്ങളും പ്രതിസന്ധികളുമാണെന്ന് ജോസഫ് പറയുന്നു. അതുകൊണ്ടാണ് ഈ പുസ്തകം എഴുതിയത്. തന്റെ കഥ ഒരുവിധം എല്ലാവര്‍ക്കും അറിയാം. പത്രങ്ങളിലൊക്കെ സംഭവങ്ങളായി അത് വന്നു. പക്ഷേ, അത് തങ്ങള്‍ എങ്ങനെ അനുഭവിച്ചുവെന്നും അത് തരണം ചെയ്തുവെന്നും ആ സമയത്തെ മാനസികാവസ്ഥയുമൊന്നും വാര്‍ത്തകള്‍ വന്നില്ല അദ്ദേഹം പറയുന്നു.
ആർ. ബി ശ്രീകുമാർ/പി.എം ജയൻ ഏറെ വൈകിയാണെങ്കിലും നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ ഇക്കഴിഞ്ഞ ദിവസം അവതരിപ്പിച്ചല്ലോ. താങ്കള്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമായിത്തന്നെ അതിനെ കണ്ടുകൂടെ? തീര്‍ച്ചയായും. ഞാന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ധൃതി പിടിച്ച് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. അതില്‍ എനിക്ക് അഭിമാനമുണ്ട്. 2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര തീവണ്ടി കത്തിക്കലും അതിനുശേഷമുണ്ടായ ഗുജറാത്ത് കലാപവും അന്വേഷിക്കാന്‍ 2002 മാര്‍ച്ച് ആറിനാണ് നാനാവതി-മേഹ്ത്താ കമ്മീഷനെ നിയമിച്ചത്. 2008 […]
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് രണ്ട് എംപിമാരെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്യുമായിരുന്നു. രാജ്യത്തെമ്പാടുമായി ചിതറിക്കിടക്കുന്ന ഈ സമുദായത്തിന് രാഷ്ട്രീയ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും പിന്നോക്കം നില്‍ക്കുന്ന അവരുടെ ഉന്നമനത്തിനായി പാര്‍ലമെന്റില്‍ ശബ്ദം ഉയരേണ്ടതുണ്ടെന്നും മനസ്സിലാക്കിയാണ് ഭരണഘടനാ ശില്‍പികള്‍ ഈ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തിയത്. പത്ത് വര്‍ഷത്തിലൊരിക്കല്‍ സംവരണം പാര്‍ലമെന്റ് പുതുക്കിയിരുന്നു. എന്നാല്‍, ഈ സംവരണം ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തു. രാഷ്ട്രശില്‍പികള്‍ വിഭാവനം ചെയ്ത […]
Previous page Next page