മലയാളി രസിച്ചു വന്ന യക്ഷിക്കഥകളല്ല, യഥാര്‍ത്ഥ ക്രൈംഫിക്ഷനെന്ന് തുറന്ന് പറയുകയാണ് ഛായാമരണം എന്ന നോവലിന്റെ എഴുത്തുകാരന്‍ പ്രവീണ്‍ ചന്ദ്രന്‍. ആ തിരിച്ചറിവാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലിനെ വായനക്കാരുടെ പ്രിയ പുസ്തകമാക്കിയതും. ബി.എസ്.എന്‍.എല്‍ എഞ്ചിനീയറായ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി പ്രവീണ്‍ ചന്ദ്രനുമായി മീര സംസാരിക്കുന്നു.
എഴുത്തില്‍ ആനന്ദ് നീലകണ്ഠന് ചില നിബന്ധനകളുണ്ട്. താനെഴുതുന്നത് ഏത് കൊച്ചുകുഞ്ഞിനും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി എഴുതാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
ബേണ്‍ ഔട്ട്. സ്‌പോര്‍ട്‌സിലെ ഒരു പ്രയോഗമാണ്. കുട്ടിക്കാലത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും പിന്നീട് കൗമാരം പിന്നിട്ട് മുതിരുമ്പോള്‍ കളിക്കളത്തില്‍ നിന്ന് ഫോംഔട്ടായി കത്തിതീരുന്ന അവസ്ഥ. സാഹിത്യത്തിലും ഇത്തരം ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. വളരെ പ്രതീക്ഷയുണര്‍ത്തുന്ന രചനകളുമായി വന്ന് വായനക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റി പ്രശസ്ത എഴുത്തുകാരുടെ അഭിനന്ദനങ്ങളേറ്റ് വാങ്ങി നാളെയുടെ വാഗ്ദാനമായി വാഴ്ത്തപ്പെട്ടശേഷം എഴുത്തിന്റെ ലോകത്ത് നിന്നും എഴുത്തില്ലാതെ അജ്ഞാത വാസത്തിലേക്ക് പോകുന്നവര്‍. അതില്‍ നിന്നും വ്യത്യസ്തനാണ് ആനന്ദ് നീലകണ്ഠന്‍. അദ്ദേഹത്തിന്റെ ആദ്യ പുസ്തകം അസുര പ്രസിദ്ധീകരിക്കുന്നത് […]
ഒരെഴുത്തുകാരനെ സ്വന്തം ഭാഷയില്‍ നിന്നും നാട്ടില്‍ നിന്നും മറ്റ് ഭാഷകളിലേക്കും നാടുകളിലേക്കും കൂട്ടിക്കൊണ്ട് പോയി പരിചയപ്പെടുത്തുന്നത് വിവര്‍ത്തകരാണ്. രണ്ട് ഭാഷകളിലെ എഴുത്തുകാരനും വായനക്കാരനും തമ്മിലെ ഒരു പാലമാണ് വിവര്‍ത്തനം ചെയ്യുന്നയാള്‍. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് ഒരു പിടി നല്ല പുസ്തകങ്ങള്‍ വായനാക്ഷമതയോടെ വിവര്‍ത്തനം ചെയ്ത ഒരാളാണ് ഡല്‍ഹിയില്‍ താമസിക്കുന്ന സ്മിത മീനാക്ഷി. അനിത നായരെ പോലെയുള്ള വിശ്വപ്രസിദ്ധ എഴുത്തുകാര്‍ തങ്ങളുടെ പുസ്തകം സ്മിത മലയാളീകരിച്ചാല്‍ മതിയെന്ന് നിര്‍ബന്ധം പിടിക്കാറുമുണ്ട്. സ്മിത മീനാക്ഷിയുമായി കെ […]
ഒരിക്കല്‍ എഴുത്തും വായനയുമായി സാഹിത്യ ലോകത്ത് വ്യാപരിക്കുക. പിന്നീട് ജീവിതത്തിന്റെ തിരക്കുകളിലേക്ക് പോകുക. അതിലൂടെ എഴുത്തും വായനയും മാറ്റിവയ്‌ക്കേണ്ടി വരിക. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ചൊരു നോവലുമായി സാഹിത്യ ലോകത്തിലേക്ക് തിരിച്ചുവരിക. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവല്‍ എഴുതിയ ആര്‍ രാജശ്രീയുടെ ഇതുവരെയുള്ള ജീവിതത്തെ ഇങ്ങനെ എഴുതാം. പേനയും പേപ്പറുമില്ലാതെ സ്മാര്‍ട്ട് ഫോണിലെ നോട്ട് പാഡില്‍ എഴുതി ഫേസ് ബുക്കില്‍ ഓരോ അധ്യായങ്ങള്‍ ഓരോ ദിവസങ്ങളിലായി പോസ്റ്റ് ചെയ്ത് പിന്നീട് മാതൃഭൂമി […]
‘കല സാവിത്രിയുടെ കവിതകള്‍ക്ക് ആറ്റിക്കുറുക്കലിന്റേതായ ഒരു സ്വഭാവമുണ്ട്. പറയാനുള്ള കാര്യങ്ങള്‍ കടലുപോലെ പരന്നുനില്‍ക്കുമ്പോഴും അതിനെയാകെ കടുകിലേയ്ക്കു സഞ്ചയിക്കാനുള്ള സവിശേഷമായ സിദ്ധി കലയുടെ കവിതയുടെ അനുഗ്രഹമായി നില്‍ക്കുന്നു.’ കവി പ്രഭാവര്‍മ കല സാവിത്രിയുടെ കവിതകളെക്കുറിച്ച് എഴുതിയ ആസ്വാദനമാണിത്. കല ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ കവിതകളുടെ ആദ്യ സമാഹാരമായ കലയുടെ കവിതകള്‍ ഇപ്പോള്‍ നടന്ന് വരുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശിപ്പിക്കും. ഡിസി ബുക്‌സാണ് പ്രസാധകര്‍. ഹരിപ്പാട് സ്വദേശിയും തിരുവനന്തപുരത്തെ കളം തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്ററിന്റെ അമരക്കാരിയുമായ […]
ജയകൃഷ്ണനെ ജെകെ എന്ന് ചുരുക്കിയാല്‍ അദ്ദേഹം ലാറ്റിനമേരിക്കന്‍ സാഹിത്യത്തോടുള്ള മലയാളിയുടെ ജ്വരത്തിന്റെ പര്യായമായി മാറും. അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നത് നിരവധി ലാറ്റിനമേരിക്കന്‍ സാഹിത്യ കൃതികളെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഒരാളായിട്ടാണ്. നല്ലൊരു വായനക്കാരന്‍ കൂടിയായ അദ്ദേഹം കഥയും കവിതയും നോവലും എഴുതിയിട്ടുണ്ട്. കൂടാതെ അവയ്‌ക്കെല്ലാം വരയ്ക്കുന്നതും അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ ടു ഡൈമന്‍ഷണല്‍ ചിത്രങ്ങള്‍ വായനക്കാരനെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ മാജിക് റിയലിസത്തിലേക്ക് അതിവേഗം കൂട്ടിക്കൊണ്ട് പോകും. തന്റെ വായനയെ കുറിച്ചും വരയെ കുറിച്ചും എഴുത്തിനെക്കുറിച്ചും കെ […]
ചുരുങ്ങിയ കാലയളവുകൊണ്ട് പുരോഗമന സാഹിത്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ സാധിച്ച എഴുത്തുകാരിയാണ് ഡോ. സംഗീത ചേനംപുല്ലി. ഈ വര്‍ഷത്തെ ദേവകി വാര്യര്‍ സ്മാരക പുരസ്‌കാര ജേതാവും അധ്യാപികയുമായ ഡോ:സംഗീത അമല്‍ജിത് മോഹനുമായി സംസാരിക്കുന്നു. ആധുനികതയിലും എന്തുകൊണ്ടാണ് നവോത്ഥാനത്തിന് ഇത്ര പ്രസക്തിയേറുന്നത്? കേരള നവോത്ഥാനത്തിന്റെ കാലത്തെപ്പറ്റി പലതരം വീക്ഷണങ്ങളുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ മുതല്‍ കേരള സംസ്ഥാനം നിലവില്‍ വന്ന അമ്പതുകള്‍ വരെ നീളുന്നതാണ് കേരള നവോത്ഥാനം എന്നാണ് ഒരു വീക്ഷണം. ഞാന്‍ പക്ഷേ അതിനെ […]
കാവ്യം സുഗേയം പത്തു വര്‍ഷം പിന്നിടുമ്പോള്‍ കവിതയോടുള്ള നിത്യപ്രണയത്തെക്കുറിച്ചും ബ്ലോഗിനെക്കുറിച്ചുമുളള ഓര്‍മ്മകള്‍ ജ്യോതി പങ്കുവെയ്ക്കുന്നു
എഴുത്തുതന്നെ രാഷ്ട്രീയമാണ് അബിന്‍ ജോസഫിന്. കല്യാശേരി തീസിസ്, പ്രതിനായകന്‍, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാന്‍, ഹിരോഷിമയുടെ പ്യൂപ്പ തുടങ്ങിയ കഥകളിലൊക്കെ കണ്ണൂരുകാരനായ അദ്ദേഹം രാഷ്ട്രീയം പറഞ്ഞു വയ്ക്കുന്നുണ്ട്. കുടിയേറ്റ മേഖലയായ ഇരിട്ടിയില്‍ ജനിച്ചു വളര്‍ന്ന് അദ്ദേഹത്തിന്റെ കഥകളില്‍ കുടിയേറ്റത്തിന്റേയും അടയാളപ്പെടുത്തലുകളുണ്ട്. ഇതൊക്കെയാണെങ്കിലും ഏതൊരു രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഉണ്ടാകുമ്പോഴും ഒരു എഴുത്തുകാരന്‍ അതേക്കുറിച്ച് പ്രസ്താവന നടത്തേണ്ട ബാധ്യതയില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അബിന്‍ ജോസഫ് അഭിമുഖം.കോം പ്രതിനിധി ടി ജെ അബ്രഹാമുമായി സംസാരിക്കുന്നു. കണ്ണൂരിലെ കുടിയേറ്റ നാടായ ഇരിട്ടിയാണ് അബിന്റെ സ്വദേശം. […]
Previous page Next page