ഗള്‍ഫില്‍ വച്ച് മരിക്കുന്നവരുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാന്‍ രാവും പകലും ഇല്ലാതെ പ്രവര്‍ത്തിക്കുന്നയാളാണ് അഷ്‌റഫ് താമരശ്ശേരി. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് അദ്ദേഹം ഇതു ചെയ്യുന്നതെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയെ നമ്മള്‍ തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറങ്ങി-ഒടുവിലത്തെ കൂട്ട്.
കൊറോണക്കാലത്ത് ‘കാര്‍ ലൈഫ്’ ലൂടെ ഇന്ത്യ ചുറ്റി നടക്കുന്ന ദമ്പതികളാണ് ഹരിയും ലക്ഷ്മിയും. തൃശൂര്‍ സ്വദേശികളായ ഇവര്‍ ഒക്ടോബര്‍ 28ന് തുടങ്ങിയ യാത്ര ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഗുജറാത്തിലാണ്. ഇതുവരെ ഏകദേശം 5000 കിലോമീറ്റര്‍ താണ്ടി ഇന്ത്യയുടെ പകുതിയോളം കണ്ടു. ഹരിയുടെയും ലക്ഷ്മിയുടെ യാത്രാജീവിതം ഇങ്ങനെ.
കെഇഎന്‍ കുഞ്ഞഹമ്മദ്. ഒരു കാലത്ത് സ്വത്വബോധത്തെ കുറിച്ച് പരാമര്‍ശിച്ചതിനാല്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന ഇടത് ചിന്തകരിലൊരാള്‍. കഴിവിന്റെയും ബുദ്ധിശക്തിയുടെയും വ്യവസ്ഥിതിക്കായി വാദിച്ചവര്‍ (മെറിറ്റോക്രസി) ഇന്ന് സംവരണത്തെക്കുറിച്ച് വാതോരാതെ പറയുന്ന കാലത്ത് സ്വത്വരാഷ്ട്രീയം വീണ്ടും പങ്കുവയ്ക്കുകയാണ് അദ്ദേഹം.
മേളക്കമ്പവും ആനക്കമ്പവും തലയ്ക്കു പിടിച്ച തൃശൂരുകാരില്‍ വ്യത്യസ്തനാണ് അക്ഷയ് ബാബു. ഇരുചക്രവാഹനങ്ങളിലെ കൊമ്പനായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളോടാണ് അക്ഷയിന് കമ്പം. കമ്പത്തിന് മരുന്നിട്ടത് അക്ഷയുടെ അമ്മയുടെ അച്ഛന്‍ ശിവരാമനും.
ചക്കയേക്കാൾ പ്‌ളാവിനെ തന്നെ ഹൃദയത്തിൽ ഒട്ടിച്ചുവച്ച് ജീവിതം തന്നെ പ്‌ളാവിനായ് ഉഴിഞ്ഞുവച്ച ഒരാളുണ്ട് തൃശൂർ കല്ലേറ്റുംകരയിൽ. പ്‌ളാവ് ജയൻ. പ്രവാസ ജീവിതം വിട്ട് പ്‌ളാവിലേക്ക് ഹൃദയം തന്നെ ഒട്ടിപ്പോയ ഒരാൾ. ഇപ്പോൾ പ്‌ളാവ് ഗ്രാമങ്ങൾ നിർമ്മിക്കാൻ തന്റെ രാത്രിയും പകലും ചെലവഴിക്കുന്ന ജയൻ പ്‌ളാവ് എന്ന കല്പവൃക്ഷത്തെക്കുറിച്ച് ജയശ്രീ പട്ടാഴിയോട് സംസാരിക്കുന്നു.
കല സാവിത്രി 2017 സെപ്തംബര്‍ 26-ന് കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട സംഭവം നടന്നു. അന്നാണ് ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖ്വാസിമിക്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കിയത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു പ്രവാസി മലയാളിയാണ്. ഷാര്‍ജ വിദേശകാര്യ വിഭാഗം എക്‌സിക്യൂട്ടീവ് ഓഫീസറായ മോഹന്‍ കുമാറാണ്. പയ്യന്നൂരുകാരന്‍. വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനുള്ള ആദരവായിട്ടാണ് സുല്‍ത്താന് കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയത്. സുല്‍ത്താനൊരു ഡോക്ടറേറ്റ് എന്ന സ്വപ്‌നം […]
ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ആകാശത്തേക്ക് പറക്കുകയാണ് ആദം ഹാരിയെന്ന തൃശൂര്‍ സ്വദേശി. ജോഹന്നാസ് ബര്‍ഗില്‍ നിന്നും പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയ ആദം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കൊമേഴ്‌സ്യല്‍ പൈലറ്റ് ട്രെയിനിങ്ങിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ ചേരുകയാണ്. സാമൂഹിക സമ്മര്‍ദ്ദങ്ങളുടെ ഫലമായി വിദ്യാഭ്യാസത്തില്‍ നിന്നും പുറത്ത് പോകേണ്ടി ട്രാന്‍സ് വ്യക്തികള്‍ സമൂഹത്തിന്റെ പുറംപോക്കിലേക്കും തള്ളപ്പെടാറുണ്ട്. 18-ാം വയസ്സില്‍ ജോഹന്നാസ് ബര്‍ഗില്‍ നിന്നും പൈലറ്റ് ലൈസന്‍സുമായി തിരിച്ചു വന്ന ആദവും അങ്ങനെ കൊച്ചിയുടെ തെരുവിലേക്ക് […]
മാജിക്കിന്റെ ലോകം വളരെ കൗതുകം നിറഞ്ഞതാണ്. കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരു പോലെ പിടിച്ചിരുത്തുന്ന ഒന്ന്. ആ ലോകത്തേക്ക് പ്രശസ്ത മാന്ത്രികനും മെന്റലിസ്റ്റും ആയ യദുനാഥ് പള്ളിയത്ത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി പഠന യാത്ര പോയത്. ഇന്നും അദ്ദേഹം മാജിക് ലോകത്ത് ഒരു പഠിതാവാണ്. 2013-ല്‍ ഫയര്‍ എസ്‌കേപ് നടത്തി മാന്ത്രിക ലോകത്ത് കൈതെളിഞ്ഞുവെന്ന് തെളിയിച്ച അദ്ദേഹവുമായി ദീപ രുഗ്മിണിനടത്തിയ അഭിമുഖം. 18 വര്‍ഷങ്ങളായി തുടരുന്ന മാജിക് യാത്ര. അത്രയ്ക്ക് ഇഷ്ടമാണോ മാജിക്? തീര്‍ച്ചയായും. ഈ യാത്ര ഉടനീളം […]
കേരളത്തിൽ മിശ്രഭോജനമെന്ന വിപ്ലവത്തിന് തുടക്കമിട്ട സഹോദരൻ അയ്യപ്പന്റെ മകളാണ ഐഷ ഗോപാലകൃഷ്ണൻ. ചെറായയിൽ നടന്ന മിശ്രഭോജനത്തിന്റെ ശതാബ്ദി ആഘോഷം നടന്നു കഴിഞ്ഞു. അച്ഛനൊപ്പമുളള നിറമുളള ഓർമ്മകളിലാണ് ഈ മകളുടെ മനസ്സ് നിറയെ. ആ മനുഷ്യൻ പകർന്ന നന്മയുടെ നല്ല പ്രതീകമായി ഇവരും ഇവിടെയുണ്ട്. കാലത്തിന്റെ ഒഴുക്കിൽ ഓർമ്മകൾക്ക് അടുക്കും ചിട്ടയു നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാലും അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ ഐഷയുടെ ഓരോ ദിവസത്തിനും പുതു ജീവൻ പകരുന്നു. എല്ലാ മതങ്ങളോടുമുളള ഇഷ്ടം കൊണ്ട് ഐഷയെന്ന് പേരിട്ടതെന്നു തോന്നുന്നു എന്ന് […]
വിഷം തൊടാത്ത മണ്ണും കൃഷിയും കാര്‍ഷികോല്‍പന്നങ്ങളും ഏതൊരു കേരളീയന്റേയും സ്വപ്നമാണ്. ചെറിയ സ്ഥലത്ത് ഭക്ഷ്യ വിളകളും നാണ്യ വിളകളും മികവുറ്റ രീതിയില്‍ വിളയിക്കുന്ന ധാരാളം പേരുണ്ട് നമുക്കു ചുറ്റിലും. എങ്കില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ 2011-ല്‍ ഇടം നേടിയ തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം സ്വദേശി ആര്‍.രവീന്ദ്രന്‍. ഇരുനൂറ്റി എഴുപത്തിയഞ്ചു കിലോഗ്രാം ഭാരമുള്ള കാച്ചില്‍ ഉത്പാദിപ്പിച്ചതിനാണ് ബഹുമതി നേടിയത്. വീടിനു ചുറ്റുമുള്ള ഒരിഞ്ചു സ്ഥലം പോലും വെറുതേയിടുന്നില്ല അദ്ദേഹം. എന്നുമാത്രമല്ല, വേറിട്ട മട്ടുപ്പാവ് […]
Previous page Next page