പതിറ്റാണ്ടുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിലെ ആദ്യ വിധി പുറത്തു വരുമ്പോള്‍, മുമ്പൊരിക്കല്‍ കന്യാസ്ത്രീ ആകാന്‍ ഏറെ കൊതിച്ച ഒരു കത്തോലിക്കാ പെണ്‍കുട്ടി എന്ന നിലയില്‍ ഇന്നത്തെ തന്റെ നിലപാടുകളും ഈ വിധി കേരള സമൂഹത്തില്‍ ചെലുത്തിയേക്കാവുന്ന സ്വാധീനങ്ങളും ജെയ്‌സണ്‍ ജിയുമായുള്ള സംഭാഷണത്തിലൂടെ വിധു അവതരിപ്പിക്കുന്നു
ഋതുഭേദങ്ങള്‍ക്കിടയില്‍ ഞെട്ടറ്റ ആപ്പിള്‍ പോലെ താഴേക്ക് വീഴുകയായിരുന്നു ‘ഋതു’വിന്റെ കഥാകാരന്‍ ജോഷ്വ ന്യൂട്ടന്‍. അസ്തിത്വ ദു:ഖത്തിന്റെ, അറിവിനേക്കാള്‍ വലിയ അറിവിന്റെ അഗാധ ഗര്‍ത്തത്തിലേക്കുള്ള പതനം. ശ്യാമപ്രസാദിന്റെ ഋതു പുറത്തിറങ്ങിയിട്ട് 12 വര്‍ഷം പിന്നിടുന്നു. ജോഷ്വ ന്യൂട്ടന്‍ ധനശ്രീയോട് സംസാരിക്കുന്നു ഋതുവിനെ കുറിച്ച്, തന്നെതന്നെ പുതുക്കിയെടുത്തതിനെ കുറിച്ച്, പത്രപ്രവര്‍ത്തന ജീവിതത്തില്‍ അഭിമുഖങ്ങള്‍ക്ക് വഴങ്ങാത്ത മനുഷ്യരെക്കുറിച്ച്, രാഷ്ട്രീയ ശരികളെക്കുറിച്ച്, ഏര്‍ത്തോപ്യയെന്ന ബ്രഹ്മാണ്ഡലോകത്തിലെ തിയോയെന്ന തന്റെ അദ്ഭുതശിശുവിനെ കുറിച്ച്.
ഇക്കൊല്ലത്തെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ ഏറെ ജനപ്രീതി നേടിയിരിക്കുകയാണ്. എല്ലാ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ മികവുള്ള പ്രതിഭകളെ കണ്ടെത്തിയാണ് പുരസ്‌കാരം നല്‍കിയത്. ഇക്കൂട്ടത്തില്‍ ഏറ്റവും സ്പെഷ്യല്‍ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടിയ സ്വാസികയാണ്. നമുക്കെല്ലാം മിനിസ്‌ക്രീനിലൂടെ കണ്ട് പരിചയമുള്ള സ്വാസിക അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു. പലരും കൊതിക്കുന്ന ഒരു നേട്ടം. എന്താണ് ഇങ്ങനെയൊരു വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയത്. പ്രതീക്ഷിച്ചിരുന്നോ. ഒട്ടും പ്രതീക്ഷിക്കാത്തൊരു നേട്ടമാണിത്. അതുകൊണ്ട് തന്നെ ഭയങ്കര സന്തോഷമുണ്ട്. […]
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ് സിനിമാനടന്‍ കൃഷ്ണ കുമാറിന്റേത്. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ട്രെന്‍ഡിംഗ് ഫാമിലി. ഇവരില്‍ ഏറ്റവും ഫാന്‍സ് ഉള്ളതോ. സൂപ്പര്‍ മമ്മയ്ക്കാണ്. സിന്ധു കൃഷ്ണകുമാര്‍. താരം അഹാനയുടെ അമ്മ.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സംപ്രേക്ഷണം ചെയ്ത വാനമ്പാടി സീരിയലിലെ രുക്മിണി മാഡത്തെ അവതരിപ്പിച്ച പ്രിയ മേനോന്‍ ജയശ്രീ പട്ടാഴിയോട് സംസാരിക്കുന്നു
ഐന്‍ എന്നാല്‍ കണ്ണ് എന്നാണ് അര്‍ത്ഥം. മുഹമ്മദ് മുസ്തഫയെന്ന അഭിനേതാവിന്റെ കാര്യത്തില്‍ ഐന്‍ എന്ന സിനിമ ആ അഭിനയപ്രതിഭയെ അടുത്തറിയാനുള്ള കണ്ണായിരുന്നു. ദേശീയ പുരസ്‌കാര വേദിയില്‍ ആ അഭിനയം പ്രത്യേക പരാമര്‍ശം നേടി. വര്‍ഷങ്ങള്‍ക്കിപ്പുറം അത് കപ്പേളയിലേക്കെത്തുമ്പോള്‍ പ്രതിഭയുടെ കൈയൊപ്പ് തിരക്കഥയിലും സംവിധാനത്തിലും ചാര്‍ത്തി മുസ്തഫ പുതുപ്രതീക്ഷ പകരുന്നു. ക്ളിനിക്കല്‍ പെര്‍ഫെക്ഷനിലൂടെ തിരക്കഥയുടെ, കഥ പറച്ചിലിന്റെ മറ്റൊരു അനുഭവവും കപ്പേള ഒരുക്കുന്നു. കൊവിഡിന്റെ പ്രതിസന്ധിയില്‍ മുങ്ങിപ്പോകുമായിരുന്ന ഒരു കൊച്ചുചിത്രം ഓണ്‍ലൈന്‍ റിലീസിലൂടെ പ്രേക്ഷകരെ തേടിയെത്തുമ്പോള്‍, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളും […]
ഷൂട്ടിംഗുകളും സിനിമാ ജോലികളും ജോലിക്കാരുമെല്ലാം പ്രതിസന്ധിയിലാണ്. മീഡിയ പ്ളാനര്‍ എന്ന നിലയില്‍ സിനിമയില്‍ സാന്നിദ്ധ്യം അറിയിച്ച സീതാ ലക്ഷ്മി ഈ പ്രതിസന്ധി കാലത്തെക്കുറിച്ച് വിവരിക്കുന്നു. മാറുന്ന ഓണ്‍ലൈന്‍ റിലീസിംഗ് കാലത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍, സാദ്ധ്യതകള്‍,പ്രതീക്ഷകള്‍ എന്നിവ ജയശ്രീ പട്ടാഴിയുമായി പങ്കുവയ്ക്കുന്നു.
ഒക്കത്ത് പിഞ്ചുകുഞ്ഞിനെയും പിടിച്ച്, തീക്ഷ്ണമായ നോട്ടങ്ങളുമായി കോശിയെ വിറപ്പിച്ച കണ്ണമ്മയായി തീയറ്ററുകളില്‍ കയ്യടി നേടിയ ഗൗരി നന്ദ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.
സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഫോട്ടോയാണ് മമ്മൂട്ടിയുട പെണ്‍വേഷം. മാമാങ്കം എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ ഈ രൂപമാറ്റം. ഈ രൂപമാറ്റം വരുത്തിയതാകട്ടെ മായാമോഹിനിയില്‍ ദിലീപിനെ മോഹിനിയാക്കിയ, മോഹന്‍ ലാലിനെ ഒടിയന്‍ മാണിക്യനാക്കിയ, നവല്‍ എന്ന ജുവല്‍ എന്ന സിനിമയില്‍ ശ്വേതാ മേനോനെ വൃദ്ധനാക്കിയ റോഷന്‍ എന്‍ ജി എന്ന മെയ്ക്കപ്പ് മാന്‍. സൗണ്ട് തോമ, ജോസഫ് എന്നീ ചിത്രങ്ങളും റോഷന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്. സാധാരണ മെയ്ക്കപ്പ് അല്ലാതെ സ്‌പെഷ്യല്‍ ഇഫക്ട് മെയ്ക്കപ്പ്, പ്രോസ്‌തെറ്റിക് മെയ്ക്കപ്പ് എന്നിവ മലയാളികള്‍ക്ക് […]
വെനീസ് ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര പ്രേക്ഷകരുടെ മുന്നില്‍ വെന്നിക്കൊടി പാറിച്ച ചിത്രമാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രം. ഒരാള്‍പ്പൊക്കവും ഒഴിവ് ദിവസത്തെ കളിയും സെക്‌സി ദുര്‍ഗയുമടക്കമുള്ള സനല്‍കുമാറിന്റെ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. ഡിസംബര്‍ ആറിന് തിയേറ്ററുകളില്‍ എത്തുന്ന ചോലയെക്കുറിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കെ സി അരുണുമായി സംസാരിക്കുന്നു. ചോലയെ കുറിച്ച് ഒരു ത്രില്ലറാണ്. നമ്മുടെ ചുറ്റും നടക്കുന്ന ഒരു സംഭവത്തിന്റെ ത്രില്ലര്‍ രൂപം. […]