പാട്ടമാളിമഠം വെങ്കിടാചലം എംകോം കഴിഞ്ഞ് ഓഡിറ്റിംഗിനിറങ്ങി. ബാലന്‍സ് ഷീറ്റിന്റെ ഇങ്ങേപ്പുറം പൂരക്കണക്കുകളെല്ലാം നിരത്തിയെഴുതി. അങ്ങേപ്പുറത്ത് പൂരം ബലികൊടുത്ത നിരപരാധികളുടെയും കൊമ്പന്മാരുടെയും കണക്ക്. ബാലന്‍സ് ഷീറ്റില്‍ ആകെ തെളിഞ്ഞത് അനാഥമാക്കപ്പെട്ട കുറെ കുടുംബങ്ങളുടെ കണ്ണീര്. ‘ ഭക്തിയുടെ വൈകാരികത കൊണ്ട് തായ് വേരറ്റ കുടുംബങ്ങളുടെ ചുടുകണ്ണീരിനെ എത്ര മറയ്ക്കാനാകും’. തൃശൂര്‍ പൂരത്തിന്റെ ഘടകക്ഷേത്രങ്ങളിലൊന്നായ തിരുവമ്പാടി ക്ഷേത്രത്തിന്റെ ഒരു വിളിപ്പാടു മാത്രം അകലെയുള്ള വീട്ടിലിരുന്ന് വെങ്കിടാചലം ചോദിക്കുന്നു. നിരപരാധികളുടെ ചോരയില്‍ മുങ്ങി നിവര്‍ന്നാണ് ഇക്കണ്ട പൂരങ്ങളെല്ലാം പൂരങ്ങളായതെന്ന കഥ പറയുകയാണ് […]
ആദ്യം തമ്മില്‍ തല്ല്. പിന്നെയൊരു കോംപ്രമൈസ്. കഥയുടെ മധ്യഗതിയിലെത്തുമ്പോള്‍ നായകനും നായികയും തമ്മില്‍ പ്രണയം. ഒടുവില്‍ കല്ല്യാണം. ഇതൊക്കെയാണ് രാഷ്ട്രീയക്കാരനായ നായകനും സിവില്‍ സര്‍വീസുകാരിയായ നായികയും സിനിമാക്കഥയില്‍. എന്നാല്‍ ഇതൊന്നുമല്ല യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു എം.എല്‍.എയും സബ് കളക്ടറും തമ്മില്‍ വിവാഹം കഴിക്കാന്‍ കാരണം. അരുവിക്കര എം.എല്‍.എ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ-സിവില്‍ സര്‍വീസ് ദമ്പതികളാകുകയാണ് അവര്‍. ദിവ്യ എസ് അയ്യര്‍ […]
കേരളത്തിലെ പ്രമുഖ ബ്ലോഗര്‍മാരില്‍ ഒരാളാണ് കെ എസ് ആര്‍ ടി സി ബ്ലോഗിലൂടെ നമ്മുടെ സ്വന്തം ആനവണ്ടിയുടെ വിശേഷങ്ങളും കിതപ്പുകളും വയ്യായ്മകളും ജനശ്രദ്ധയിലേക്ക് കൊണ്ടു വന്ന സുജിത് ഭക്തന്‍. ആ ശ്രമത്തിനിടെ കെ എസ് ആര്‍ ടി സിയുടെ അധികൃതരില്‍ നിന്നും ഏറെ പീഡനങ്ങളും സുജിത് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തന്റെ വിശേഷങ്ങള്‍ സുജിത് അഭിമുഖവുമായി പങ്കുവയ്ക്കുന്നു. താങ്കള്‍ എഞ്ചിനീയറിങ്ങില്‍ നിന്നും എങ്ങനെയാണ് ബ്ലോഗിങ്ങിലേക്ക് എത്തിയത്? ഞാന്‍ എഞ്ചിനീയറിങിന് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ബ്ലോഗിങ്ങിനെ പറ്റി അറിയുകയും ആദ്യം […]
പുറംലോകത്തിന്റെ പദ്ധതികള്‍ കാടുകേറിപോകുമ്പോള്‍ കൂടും കുടുക്കയുമായി കാടുവിട്ടിറങ്ങേണ്ടവരാണ് ആദിവാസികള്‍. ശബ്ദമില്ലാത്ത അവരുടെ ശബ്ദം ബധിരകര്‍ണ്ണങ്ങളിലാണ് പലപ്പോഴും പതിക്കാറ്. മണ്ണും കാടും ചുട്ട് വെന്തുവെണ്ണീറായ ഭൂമി ചൂട്ടുപൊള്ളുമ്പോഴും താത്കാലിക ലാഭത്തിന് പിന്നാലെയാണ് ഭരണകൂടം. പുഴയും വെള്ളച്ചാട്ടവും അവര്‍ക്ക് വെള്ളവും മണലും വൈദ്യുതിയുമൊക്കെയാണ്. പക്ഷേ അങ്ങനെയല്ലാത്ത ചിലരുണ്ട്. കാട്ടില്‍ ജീവിതം കണ്ടെത്തിയവര്‍. തേനും കുന്തിരിക്കവും കൂവയും ശേഖരിച്ച്, മീന്‍ പിടിച്ച് കാട്ടിലെ ജീവിതം ആഘോഷമാക്കുന്നവര്‍. കാടകങ്ങളാണ് അവരുടെ വെളിച്ചം. ഊടുവഴികള്‍ പിന്നിട്ട് കൊടുംകാട്ടില്‍ ദിവങ്ങളോളം കഴിഞ്ഞുകൂടുന്ന അവരുടെ ദൈന്യത പുറം […]
കെ സജിമോന്‍ ആ വീടിനകം മുഴുവനായി അവര്‍ ഒഴിച്ചിട്ടു. ഭൂമിയിലെ യാതൊന്നിനും നിറയ്ക്കാന്‍ കഴിയാത്തത്ര ശൂന്യത. അവിടെ തത്തകള്‍ കൂടൊരുക്കി. എത്ര പറന്നുചെന്നാലും നിറയ്ക്കാന്‍ കഴിയില്ലാത്ത ശൂന്യതയില്‍നിന്നും തത്തയും പറന്നുപോയി. പിന്നീട് പൂച്ചകള്‍ കൂട്ടമായി വന്നു. പെറ്റുപെരുകി നിറച്ചാലും മായാത്തത്രയും സ്ഥലം പിന്നെയും ആ വീട്ടില്‍ കിടക്കുന്നു. ആ അമ്മയും അച്ഛനും ആ വീടിനുള്ളില്‍ ശൂന്യമായ ഒരിടം നിറച്ചുകൊണ്ടേയിരിക്കുന്നു, അവനുവേണ്ടി, മകനുവേണ്ടി…. ജീവല്‍മണമുള്ള ഒരു കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്. ആറു വര്‍ഷത്തെ ജീവിതംകൊണ്ട് അറുപതാണ്ടിന്റെ അനുഭവം […]
Previous page Next page