writers

'ഭീഷണി കൊണ്ടൊന്നും തളരില്ല'

ആശയങ്ങള്‍ ആമാശയത്തിനുവേണ്ടിയും ആദര്‍ശങ്ങള്‍ ഭീഷണികള്‍ക്ക്‌ മുന്നിലും വഴങ്ങുന്ന ഒരു കാലഘട്ടത്തില്‍ മുട്ടുവിറയ്ക്കാതെ നില്‍ക്കുന്ന ഒരു കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍. അദ്ദേഹത്തിന്റെ കവിതകളും പ്രസംഗങ്ങളും മതവര്‍ഗീയ, ജാതി സംഘടനകളേയും വിറളിപിടിപ്പിക്കാന്‍ പോന്നതാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് അദ്ദേഹത്തെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയുണ്ടായി. എഴുതുന്ന പേനകള്‍ക്കും ചിന്തിക്കുന്ന തലച്ചോറുകള്‍ക്കും എതിരെ ആയുധങ്ങള്‍ ഉയരുന്ന കാലത്താണ് അദ്ദേഹത്തിന് നേരെയും ആക്രമണം ഉണ്ടാകുന്നത്. അവര്‍ തന്നെ കൊല്ലുമെന്ന് കവി പറയുന്നു. പക്ഷേ, തന്റെ നിലപാടുകള്‍ അന്നും ഇന്നും ഒന്നു തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. കവിയുമായി […]

'മതമെന്നത് അന്ധവിശ്വാസങ്ങളുടെ കുപ്പത്തൊട്ടിയല്ല'

ലോകം മതത്തിന്റെ പേരില്‍ മറ്റൊരിക്കലുമില്ലാത്ത വിധം ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഒരുകാലത്ത്, മതങ്ങളെ ഉപേക്ഷിച്ചുകൊണ്ട് മനുഷ്യനാകാന്‍ ആഹ്വാനം ചെയ്യപ്പെടുന്ന ഒരു കാലത്താണ്, മതങ്ങളുടെ നന്മകളെ കുറിച്ച് സാഹിത്യകാരനായ കെ.പി. രാമനുണ്ണി പറയുന്നത്. മതങ്ങളെന്നാല്‍ അബദ്ധങ്ങളുടെ ഒരു മഹാകൂമ്പാരം എന്നതിലുപരി അവ മുന്നോട്ട് വയ്ക്കുന്നത് മാനവികതയുടെ ആശയങ്ങളാണെന്നും അതിനെ തകര്‍ക്കേണ്ടത് ചില മുതലാളിത്ത ആശയങ്ങളുടെ നിലനില്‍പ്പിനാവശ്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു കാലത്ത് സഹോദരങ്ങളെ പോലെ ഒരുമിച്ച് ജീവിച്ചിരുന്നവര്‍ പരസ്പരം ചേരിതിരിഞ്ഞ് വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുമ്പോഴാണ് തന്റെ കൃതികളിലൂടെ അദ്ദേഹം മനുഷ്യസ്‌നേഹത്തെ, പച്ചയായ ജീവിത […]

കാലിച്ചാംപൊതിയുടെ സിനിമാക്കാരന്‍

കാലിച്ചാംപൊതിയുടെ കഥാകാരനായ പി വി ഷാജി കുമാര്‍ ചെറുപ്രായത്തിലെ ഏറെ നിരൂപക പ്രശംസയേറ്റു വാങ്ങിയ എഴുത്തുകാരനാണ്. അദ്ദേഹം സിനിമയുടെ ലോകത്തിലേക്ക് കടന്നപ്പോഴും അവിടേയും സ്വന്തം മുദ്ര പതിപ്പിച്ചു. കന്യക ടാക്കീസിനും ടേക്ക് ഓഫിനും തിരക്കഥയൊരുക്കിയ അദ്ദേഹം സിനിമാ ജീവിതത്തെ കുറിച്ച് രാജി രാമന്‍കുട്ടിയുമായി സംസാരിക്കുന്നു. ടേക്ക് ഓഫ് ഐഎഫ്എഫ്‌ഐയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് ടേക്ക് ഓഫ് ഇന്ത്യന്‍ പനോരമയില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് ഏറെ സന്തോഷകരമായ കാര്യമാണ്. അതിലുമപ്പുറം അത്യന്തികമായി ഈ സിനിമ വളരെയധികം പ്രതിസന്ധികള്‍ക്കിടയിലും ജീവിക്കാന്‍ കഷ്ടപ്പെടുന്ന, […]

"സാങ്കേതിക വിദ്യ വായനയെ വളര്‍ത്തുന്നു"

ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ് എന്ന ജനപ്രിയ നോവലിലൂടെ എഴുത്തിന്റെ ലോകത്ത് വേരുറപ്പിച്ച് ദ സീക്രട്ട് വിഷ് ലിസ്റ്റ്, ദ വണ്‍ യു കെനോട്ട് ഹാവ്, ഇറ്റ്‌സ് ഓള്‍ ഇന്‍ ദ പ്ലാനറ്റ്‌സ്, ഇറ്റ് ഹാപ്പന്‍സ് ഫോര്‍ റീസണ്‍, ടീ ഫോര്‍ ടൂ ആന്റ് എ പീസ് ഓഫ് കേക്ക് തുടങ്ങി ഒരു പിടി മികച്ച കഥകള്‍ പുസ്തകപ്രേമികള്‍ക്ക് സമ്മാനിച്ച വ്യക്തിയാണ് പ്രീതി. 2013 മുതല്‍ ഫോബ്‌സ് ഇന്ത്യ പുറത്തിക്കുന്ന ജനസ്വാധീനമുള്ള 100 പ്രസിദ്ധരുടെ […]

"മോര്‍ഫിങ്ങിനേയും കലയേയും തമ്മില്‍ കൂട്ടിക്കെട്ടരുത്"

ഇന്ന് സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുത മുതല്‍ പ്രതിലോമകരമായ എല്ലാറ്റിനും എതിരെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള തന്റേടവും ആര്‍ജ്ജവും കാണിക്കുന്നയാളാണ് ദീപ നിശാന്ത്. അതിന് അവര്‍ സോഷ്യല്‍ മീഡിയയെ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ അവരുടെ വാഗ് ശരങ്ങള്‍ ഏല്‍ക്കുന്നവര്‍ സോഷ്യല്‍ മീഡിയിലൂടെ തന്നെ ദീപയെ ആക്രമിച്ചിരുന്നു. അടുത്തിടെ സംഘപരിവാര്‍ അനുകൂലികള്‍ അവര്‍ക്കെതിരായ ആക്രമണത്തെ പാരമ്യത്തിലെത്തിച്ചിരുന്നു. തന്റെ നിലപാടുകളെ കുറിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് വനിത വിനോദുമായി സംസാരിക്കുന്നു. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ […]

പൂനൂര്‍ പുഴയുടെ ഓര്‍മ്മക്കയങ്ങളില്‍

പി വത്സല/ കെ സജിമോന്‍ ഇപ്പോഴും മാലൂര്‍കുന്നിന്റെ മുകളിലൂടെ അന്നത്തെ ആ ശീതക്കാറ്റടിക്കുന്നുണ്ട്. വറ്റിത്തീരാറായ പൂനൂര്‍ പുഴയുടെ നീലക്കയത്തില്‍നിന്നും തണുപ്പുകോരി ആ കാറ്റ് മാലൂര്‍കുന്നിനെ ചുറ്റിപ്പറക്കും. ലാംഗ്ലി സായിപ്പിന്റെ ബംഗ്ലാവിലെ ബ്ലൂബെല്‍സ് ചെടികള്‍ ആ ശീതക്കാറ്റില്‍ കിണികിണി ശബ്ദത്തിലാടും. തച്ചാന്‍കോട് കുന്നിന്റെ നെറുകയിലെ മദിരാശി എം.എല്‍.സിയുടെ ബംഗ്ലാവിന്റെ രത്‌നക്കല്ലു പതിപ്പിച്ച വര്‍ണ്ണച്ചില്ലുകളില്‍ ശീതക്കാറ്റ് മഞ്ഞുകണമായി ഉരുകിത്തീരും. അതിനപ്പുറം ഒറ്റയാക്കപ്പെട്ട കാമുകി ആ കാറ്റില്‍ കാമുകനെ തേടുന്നുണ്ടാവും….. എഴുത്തുകാരി പി. വത്സലയുടെ ദേശം, ഓര്‍മ്മകളിലൂടെ ഒരു യാത്ര. മഞ്ഞുരുകിവീഴുന്ന […]

എന്റെ ബേഡഡുക്കന്‍ ജീവിതകാലം

സന്തോഷ് ഏച്ചിക്കാനം/ കെ സജിമോന്‍ പാശുപതാസ്ത്രത്തിനായി അര്‍ജ്ജുനന്‍ തപസ്സ് അനുഷ്ഠിക്കുന്ന വേളയില്‍ പരമശിവന്‍ വേടനായി എത്തി പരീക്ഷണം നടത്തി പാശുപതാസ്ത്രം നല്‍കിയ സ്ഥലം, കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്കയാണെന്ന് കഥ. അഡ്ക്ക എന്നാല്‍ സ്ഥലം, ബേഡഡുക്ക എന്നാല്‍ വേടന്റെ സ്ഥലം. ബേഡഡുക്ക എന്റെ അമ്മ വീടാണ്. എന്റെ കുട്ടിക്കാലം ആരംഭിക്കുന്നത് അവിടെനിന്നാണ്. ഏച്ചിക്കാനം അച്ഛന്റെ നാടാണ്. അവിടെയായിരുന്നു എന്റെ യൗവ്വനകാലം.” കുടമണിക്കിലുക്കത്തിന്റെ ഒച്ച കേട്ടാണ് ഞാന്‍ എന്റെ ബേഡഡുക്കന്‍ ജീവിതത്തിന്റെ ഓരോ പുലരികളിലും ഉണര്‍ന്നിരുന്നത്. ചാണകം മെഴുകി വെടിപ്പാക്കിയ മുറ്റത്ത് […]

Previous page Next page