പ്രശസ്ത സംവിധായകന്‍ ഭരതനാണ് ശാന്തികൃഷ്ണയെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഭരതന്റെ നിദ്ര എന്ന ചിത്രത്തിലൂടെ 16-ാം വയസ്സില്‍ ശാന്തികൃഷ്ണ ചലച്ചിത്ര അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. നിദ്രയ്ക്കുശേഷം അനവധി സിനിമകള്‍ ശാന്തികൃഷ്ണയെ തേടി എത്തി. പനീര്‍പുഷ്പംഗള്‍ എന്ന തമിഴ് സിനിമയിലാണ് അവര്‍ പിന്നീട് അഭിനയിച്ചത്. അതിനുശേഷം താരാട്ട്, ശാലിനി എന്റെ കൂട്ടുകാരി, കേള്‍ക്കാത്ത ശബ്ദം, ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം അങ്ങനെ തമിഴിലും മലയാളത്തിലുമായി അനവധി സിനിമകള്‍. 1984 മുതല്‍ കുറച്ചു വര്‍ഷത്തേക്ക് ശാന്തികൃഷ്ണ അഭിനയ രംഗത്തു നിന്നും മാറി നിന്നു. […]
Previous page Next page