പാട്ടമാളിമഠം വെങ്കിടാചലം എംകോം കഴിഞ്ഞ് ഓഡിറ്റിംഗിനിറങ്ങി. ബാലന്‍സ് ഷീറ്റിന്റെ ഇങ്ങേപ്പുറം പൂരക്കണക്കുകളെല്ലാം നിരത്തിയെഴുതി. അങ്ങേപ്പുറത്ത് പൂരം ബലികൊടുത്ത നിരപരാധികളുടെയും കൊമ്പന്മാരുടെയും കണക്ക്. ബാലന്‍സ് ഷീറ്റില്‍ ആകെ തെളിഞ്ഞത് അനാഥമാക്കപ്പെട്ട കുറെ കുടുംബങ്ങളുടെ കണ്ണീര്. ‘ ഭക്തിയുടെ വൈകാരികത കൊണ്ട് തായ് വേരറ്റ കുടുംബങ്ങളുടെ ചുടുകണ്ണീരിനെ എത്ര മറയ്ക്കാനാകും’. തൃശൂര്‍ പൂരത്തിന്റെ ഘടകക്ഷേത്രങ്ങളിലൊന്നായ തിരുവമ്പാടി ക്ഷേത്രത്തിന്റെ ഒരു വിളിപ്പാടു മാത്രം അകലെയുള്ള വീട്ടിലിരുന്ന് വെങ്കിടാചലം ചോദിക്കുന്നു. നിരപരാധികളുടെ ചോരയില്‍ മുങ്ങി നിവര്‍ന്നാണ് ഇക്കണ്ട പൂരങ്ങളെല്ലാം പൂരങ്ങളായതെന്ന കഥ പറയുകയാണ് […]
Previous page Next page