കേരളാ ഫുട്‌ബോളിന്റെ പ്രതാപ കാലമായിരുന്നു കേരളാ പോലീസ് ടീം ഏറ്റവും സജീവമായിരുന്ന എണ്‍പതുകളും തൊണ്ണൂറുകളും. വി പി സത്യന്‍, സി വി പാപ്പച്ചന്‍, കെ ടി ചാക്കോ, യു ഷറഫലി, കുരികേശ് മാത്യു തുടങ്ങിയ പേരുകള്‍ പോലീസ് ടീമംഗങ്ങളുടേത് എന്നതിനപ്പുറം തങ്ങളുടെ സ്വന്തമെന്നു കരുതി ഓരോ മലയാളിയും നെഞ്ചേറ്റിയ ഒരു കാലമുണ്ടായിരുന്നു. പോലീസ് ടീമിന്റെ പ്രതാപ കാലത്തു തന്നെ പോലീസ് ടീമിലേക്കും അതിലൂടെ മലയാളിയുടെ മാത്രമല്ല മൊത്തം ഇന്ത്യന്‍ കാല്‍പ്പന്ത് പ്രേമികളുടെയും മനസ്സിനുള്ളിലേക്കും കുടിയേറിയ പ്രതിഭയുടെ ധാരാളിത്വമായിരുന്നു […]
സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിട്ടുള്ള ക്യാരക്ടറാണ് പുള്ളിക്കാരി (Pullikkari). പുള്ളിയുടിപ്പിട്ട ഒരു പെണ്‍കുട്ടി മലയാളിയുടെ മനസ്സില്‍ ഒട്ടേറെ ചിന്തയും ഒപ്പം ചിരിയും കൂടെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) നേരിട്ട് കാണണമെന്ന ആഗ്രഹവുമായി നടക്കുന്ന പുള്ളിക്കാരി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബലറാമിന്റെ (VT Balaram) മടിയില്‍ ഇരിക്കുന്ന ദൃശ്യവും ഡയലോഗും ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാഴ്ചയില്‍ പെണ്‍കുട്ടിയാണെങ്കിലും മുതിര്‍ന്നവരുടെ ചിന്തകളും പ്രവര്‍ത്തികളുമാണ് പുള്ളിക്കാരിയുടേത്. ലോകകാര്യങ്ങളോട് തന്റേതായ രീതിയില്‍ പ്രതികരിക്കുന്ന പുള്ളിക്കാരിയുടെ […]
വീട്ടുകാര്‍ പി എസ് സിക്ക് പഠിക്കാന്‍ പറഞ്ഞപ്പോള്‍ അരവിന്ദ് മന്‍മഥന്‍ ചെയ്തത് യൂട്യൂബില്‍ നിന്നും വീഡിയോ എഡിറ്റ് പഠിക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലിക്ക് പകരം സര്‍ക്കാരിന്റെ അവാര്‍ഡ് തന്നെ അദ്ദേഹം വീട്ടിലെത്തിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ അദ്ദേഹം അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു. എല്ലാംകൊണ്ടും പ്രത്യേകതയുള്ളൊരു ജന്മദിനമായിരുന്നല്ലേ കടന്നുപോയത്. അന്ന് തന്നെ പുരസ്‌കാരം സ്വീകരിക്കാനായതിനെക്കുറിച്ച്?അതേ, ഇത്തവണ വളരെ പ്രത്യേകതയുള്ളതായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. വളരെ സന്തോഷമാണ്. സത്യത്തില്‍ സന്തോഷം മാത്രേയുള്ളൂ. […]
ജനസംഘ കാലം മുതല്‍ കേരളത്തിലെ സംഘപരിവാറിന്റെ മുഖമാണ് പി പി മുകുന്ദന്‍. രാജ്യമെമ്പാടും ബിജെപി വിജയം നേടിയപ്പോള്‍ സംസ്ഥാനത്ത് ബിജെപിക്കുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന് പരാജയമുണ്ടായതായി അദ്ദേഹം വിമര്‍ശിക്കുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിയായെന്നും ഗ്രൂപ്പിസം പാര്‍ട്ടിക്ക് ദോഷമായെന്നും അദ്ദേഹം പറയുന്നു. മുതിര്‍ന്ന പ്രവര്‍ത്തകരേയും നേതാക്കളേയും അവഗണിച്ചതിന്റെ ഫലം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലെയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതില്‍ ഗുണമുണ്ടായില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന […]
മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര നിയോജകമണ്ഡലം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി യു ഡി എഫിന്റെ കൊടിക്കുന്നില്‍ സുരേഷാണ് ഇവിടുത്തെ എം പി. 2014-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചെങ്ങറ സുരേന്ദ്രനെ 32,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കൊടിക്കുന്നിലിന് കഴിഞ്ഞുവോ, […]
Previous page Next page