Film

ജസ്റ്റിന്‍ ജോസ്- സചിന്‍: എ ബില്ല്യണ്‍ ഡ്രീംസിലെ തൃശൂര്‍ ഗഡി

ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍ കളത്തിലിറങ്ങുമ്പോഴും ഓരോ റണ്‍സും നേടുമ്പോഴും സെഞ്ച്വറിയിലേക്ക് കുതിക്കുമ്പോഴും ഗാലറിയില്‍ നിന്ന് ഒരു ശബ്ദം മാത്രമേയുണ്ടാകാറുള്ളൂ. സചിന്‍… സചിന്‍… എന്ന വിളികള്‍. ആരോഹണ-അവരോഹണത്തില്‍ ശബ്ദം ഗാലറിയും കടന്ന് കളിഭ്രാന്തന്‍മാരുടെ സ്വീകരണ മുറികളിലെത്തും. അവിടെ നിന്നുമുണ്ടാകും സചിന്‍…സചിന്‍ എന്ന വിളികള്‍. പക്ഷേ, സചിനെ കുറിച്ച് ഒരു സിനിമ ഇറങ്ങുമ്പോള്‍ സചിന്‍… സചിന്‍ എന്ന ആരവം മാത്രം പോര അതില്‍. ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സചിന്‍ എ ബില്ല്യണ്‍ ഡ്രീംസില്‍ കാണികളെ ത്രസിപ്പിക്കുന്ന ശബ്ദമിശ്രണം നടത്തിയിരിക്കുന്നത് […]

"നല്ല സംവിധായകനാകാന്‍ നല്ല അഭിനേതാവാകണം"

2015ലെ ഓണക്കാലത്ത് ഇറങ്ങിയ കുഞ്ഞു ചിത്രം കുഞ്ഞിരാമായണം ഹിറ്റായപ്പോൾ മലയാള സിനിമാ ചരിത്രത്തിലേക്ക് പേരെഴുതി ചേർക്കപ്പെട്ട ഒരു 24കാരനുണ്ട്, ബേസിൽ ജോസഫ്. സംവിധായകന്റെ തൊപ്പിയണിഞ്ഞ് ബേസിൽ പുറത്തിറക്കുന്ന രണ്ടാമത്തെ രണ്ടാമത്തെ ചിത്രമാണ്‌ ഗോദ. ബേസിൽ സംസാരിക്കുന്നു ഗോദയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും മീര നളിനിയുമായി സംസാരിക്കുന്നു. ഗോദ സിനിമയിലേക്കുള്ള യാത്ര ഒന്നു വിവരിക്കാമോ? തിര സിനിമ എഴുതിയ രാജേഷ് മണ്ടോടിയുടെ സബ്ജക്ടാണ് ഗോദ. തിരയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അങ്ങനെയൊരു ബന്ധമുണ്ടായിരുന്നു രാജേഷേട്ടനുമായി. 2015-ലാണ് ഞാൻ ഗോദയുടെ […]

ടേക്ക് ഓഫ് സുഹൃത്തുക്കളുടെ സിനിമ: മഹേഷ് നാരായണന്‍

എഡിറ്റിംഗ്‌ടേബിളില്‍ കിട്ടുന്ന അസംസ്‌കൃത വിഷ്വല്‍സില്‍ നിന്ന് പുതിയൊരു സിനിമ സൃഷ്ടിച്ചെടുക്കാന്‍ എഡിറ്ററായ മഹേഷ് നാരായണന് കഴിയുമെന്ന് ഫഹദ് ഫാസില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ മഹേഷ് തന്നെ പൂര്‍ണമായും ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിയന്ത്രിച്ചാല്‍ എത്ര മനോഹരമായ സിനിമ പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം ടേക്ക് ഓഫിലൂടെ തെളിയിച്ചു. മഹേഷ് നാരായണന്‍ മീരയുമായി സംസാരിക്കുന്നു. ടേക്ക് ഓഫ് എന്ന സിനിമ സംഭവിച്ചത് എങ്ങനെയാണെന്ന് പറയാമോ? രാജേഷേട്ടന്റെ മരണത്തിന് ശേഷമാണ്  ഇങ്ങനെ ഒരു സിനിമ ചെയ്യണമെന്ന ആലോചന ഉണ്ടാക്കിയത്. […]

"ഞാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ അങ്കമാലി ഡയറീസ് വേറെ സിനിമയാകുമായിരുന്നു"

ഒരു കട്ട ലോക്കൽ പടം എന്ന ടാഗ്‌ലൈനോടെ വന്ന അങ്കമാലി ഡയറീസ് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് വിജയത്തേരേറി. അങ്കമാലിയുടെ ചൂടും ചൂരും ജീവനും ജീവിതവും പറച്ചു നട്ടതു പോലുള്ള സിനിമ എഴുതിയൊരുക്കിയത് മലയാളിയുടെ പ്രിയ നടൻ ചെമ്പൻ വിനോദാണ്. സിനിമ കണ്ടിറങ്ങുന്നവരെല്ലാം അങ്കമാലിയിൽ പോയി വന്നതു പോലെ എന്നഭിപ്രായപ്പെടുമ്പോൾ സന്തോഷിക്കുകയാണ് ചെമ്പനിലെ എഴുത്തുകാരൻ. ഒരു കാലത്ത് ചെമ്പൻ വിനോദ് എന്ന നടൻ കയ്യടി നേടിയിരുന്നെങ്കിൽ ഇപ്പോൾ അഭിനന്ദനം ഏറ്റുവാങ്ങുന്നത് ചെമ്പൻ വിനോദ് എന്ന തിരക്കഥാകൃത്താണ്. അങ്കമാലി ഡയറീസിനെ […]

സൈറാബാനുവിന് പിന്നിലെ അന്‍പേശിവം

പ്രശാന്ത് മേനോന്‍ എന്ന് പറഞ്ഞാല്‍ അധികമാരും അറിയില്ല. ആ പേര് അധികമാരും അറിയാതെ പോയത് അച്ഛന്‍ ഇട്ട പേര് ചീത്തയാക്കേണ്ട എന്ന് കരുതി പ്രശാന്ത് ആ പേര് ഒന്ന് ചെറുതാക്കി ഷാന്‍ എന്നാക്കിയതു കൊണ്ടാണ്. എന്നാല്‍ ആര്‍ ജെ ഷാന്‍ എന്ന് പറഞ്ഞാല്‍ ഏവര്‍ക്കും മനസ്സിലാകും. ഷാന്‍ എന്ന പേരില്‍ പ്രശസ്തിയുടേയും വിജയങ്ങളുടേയും കൊടുമുടികള്‍ കയറുന്ന പ്രശാന്ത് തന്റെ സിനിമയായ കെയര്‍ ഓഫ് സൈറാബാനുവിനെ കുറിച്ച് മീരയുമായി സംസാരിക്കുന്നു. സൈറബാനു കഥ രൂപപ്പെട്ടത് എങ്ങനെയാണ്? ഒരുപാട് റിയല്‍ലൈഫ് […]

ആമി എന്റെ സ്വപ്‌ന സിനിമ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയ സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമിയെന്ന സിനിമ തുടക്കം മുതലേ വിവാദങ്ങളുടെ നടുവിലാണ്. കമലയായി വേഷമിടാനിരുന്ന ബോളിവുഡ് മലയാളി താരം വിദ്യാബാലന്റെ പിന്‍മാറ്റവും ആ വേഷമെറ്റെടുത്ത മഞ്ജു വാര്യരെ സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ ആക്രമിക്കുന്നതും തമിഴ് കവയിത്രി ലീന മണിമേഖല കമലയയെ കുറിച്ച് മറ്റൊരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നതും ആമിയുടെ ഇതുവരെയുള്ള കാഴ്ചകളായി. വിദ്യയുടെ പിന്‍മാറ്റം സിനിമയുടെ ഷെഡ്യൂളില്‍ തന്നെ മാറ്റം വരുത്താനും കമലിനെ […]

ജേര്‍ണലിസം പഠിച്ചു, പക്ഷേ, ജേര്‍ണലിസ്റ്റ് ആകാതിരുന്നതിന് കാരണമുണ്ട്: രജിഷ വിജയന്‍

അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ എലിയെന്ന എലിസബത്തിലൂടെ മലയാള സിനിമകളിലെ കാമുകീ കഥാപാത്രങ്ങള്‍ക്ക് വേറിട്ട കാഴ്ച നല്‍കി അരങ്ങേറ്റം കുറിച്ച് ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ അഭിനേത്രിയാണ് രജിഷ വിജയന്‍. രജിഷയുടെ പുതിയ സിനിമ ദിലീപ് നായകനാകുന്ന മാര്‍ച്ച് 31-ന് റീലീസ് ചെയ്യുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരമാണ്. തനിക്ക് തന്റേതായ അഭിപ്രായങ്ങള്‍ ഉണ്ടെന്നും അതിനാലാണ് പഠിച്ച തൊഴിലായ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കാതിരുന്നതെന്നും അവര്‍ കെ സി അരുണിനോട്‌ പറയുന്നു. കരിയറിലെ രണ്ടാമത്തെ […]

മോശം അനുഭവങ്ങള്‍ എന്നെ ഞാനാക്കി: അഞ്ജലി അമീർ

വിധി എതിരു നിന്നിട്ടും ജീവിതത്തിൽ സ്വപ്നം കണ്ടത് കയ്യെത്തിപ്പിടിച്ചിട്ടുള്ളവർ വളരെ കുറവാണ്. അഞ്ജലി അമീർ അതിലൊരാളാണ്. സമൂഹം പുറംമ്പോക്കില്‍ നിര്‍ത്തുന്ന ട്രാൻസ്ജെൻഡറിൽ നിന്ന്​ സിനിമയെന്ന ലക്ഷ്യത്തിലെത്തിയ നടിയാണ് അഞ്ജലി അമീർ. അതും,​ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി. സ്ത്രീയായി മാറും മുമ്പും പിമ്പുമുള്ള ജീവിതത്തെ കുറിച്ച് മീരയോട് അഞ്ജലി അമീര്‍ സംസാരിക്കുന്നു. അഞ്ജലി അമീർ സിനിമയിലേക്ക് വന്നതെങ്ങനെയാണ്?​ കുഞ്ഞുനാളിലെ ആഗ്രഹമായിരുന്നു നടിയാകണം എന്ന്. അഭിനയം, സിനിമ ഇതിലേക്കൊക്കെ വരാൻ ഫാഷൻ ലോകമാണ് നല്ലതെന്ന് മനസ്സിലായി. അങ്ങനെ പൂനെയിൽ പോയി ട്രെയിനിംഗ് […]

ആല്‍ഫ്രഡ് ഹിച്ച്‌കോക്കും ധ്രുവങ്കള്‍ പതിനാറും

വർഷങ്ങൾ സിനിമയെടുത്ത് പരിചയമുള്ളവർ പോലും ഇടറിപ്പോകുന്ന മേഖലയിൽ ഒറ്റ സിനിമ കൊണ്ട് തന്നെ പേര് കോളിവുഡിൽ എഴുതിയുറപ്പിച്ചു കാർത്തിക്. ലക്ഷ്യം തിരിച്ചറിഞ്ഞപ്പോൾ അത് നേടാൻ സഞ്ചരിച്ച വഴികളെക്കുറിച്ച് കാർത്തിക് മലയാളത്തില്‍ ആദ്യമായി അനുവദിച്ച അഭിമുഖത്തില്‍ മീരയോട്‌ പറയുന്നു.

അനുഭവം ഇല്ലായ്മയാണ് പല സിനിമാക്കാരുടെയും പ്രശ്‌നം: വിധു വിന്‍സെന്റ്‌

മലയാള സിനിമയുടെയും ഐ.എഫ്.എഫ്.കെയുടെയും ചരിത്രത്തിലേക്ക് എഴുതപ്പെട്ട പേരാണ് വിധു വിൻസെന്റ്. മികച്ച നവാഗത സംവിധായിക,​ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം എന്നിങ്ങനെ രണ്ട് അവാർഡുകളാണ് വിധു വിൻസെന്റും അവർ സംവിധാനം ചെയ്ത മാൻഹോളും ഇക്കഴിഞ്ഞ ഐ.എഫ്.എഫ്.കെയിൽ സ്വന്തമാക്കിയത്.

Previous page Next page