Film

"ജീവിതത്തില്‍ പ്രണയം പരാജയം"

ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹണി ബി 2.5 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു നായകനെത്തുന്നു. ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലി. തമിഴ് സിനിമാ ലോകത്തിന്റെ മായികപ്രപഞ്ചം സ്വപ്നം കണ്ടുനടക്കെ, അവിചാരിതമായി കൈവന്ന നായകവേഷത്തെ കുറിച്ചും സിനിമാ സ്വപ്നങ്ങളെ കുറിച്ചും അസ്‌കര്‍ അലിയുമായി രാജി രാമന്‍കുട്ടി സംസാരിക്കുന്നു. ഹണി ബീ 2.5ല്‍ എത്തുന്നത് എങ്ങനെയാണ്? സിനിമാമോഹവുമായി ചെന്നൈയില്‍ കറങ്ങി നടക്കുന്നതിനിടെ ഒരു ദിവസം ലാല്‍ അങ്കിള്‍ വിളിച്ചു. കുറേ നേരം എന്തൊക്കെയോ സംസാരിച്ചു. അപ്പോഴേ […]

ലളിതം സുന്ദരം മന്ദാരതാളം

‘മന്ദാരത്തിന്റെ’ സൗന്ദര്യവും, കുസൃതിയും വരികളിലൊരുക്കിയാണ് മനു മഞ്ജിത്ത് എന്ന ചെറുപ്പക്കാരനായ ഹോമിയോ ഡോക്ടര്‍ ഓം ശാന്തി ഓശാനയിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നത്. തുടര്‍ന്നിങ്ങോട്ട് അമ്പതിലധികം ഗാനങ്ങള്‍. വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആട് ഒരു ഭീകരജീവിയാണ്, വടക്കന്‍ സെല്‍ഫി, വേട്ട, കുഞ്ഞിരാമായണം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, കസബ, ആനന്ദം, ഗോദ അങ്ങനെ നീളുന്നു മനുവിന്റെ എഴുത്തിന്റെ ഈണം മലയാളികള്‍ അറിഞ്ഞ സിനിമകള്‍. ഗാനരചയിതാവ് മനു മഞ്ജിത്തുമായി നോബി ജോര്‍ജ് സംസാരിക്കുന്നു. ഹോമിയോ ഡോക്ടറില്‍ നിന്നും ഗാന രചയിതാവിലേക്ക് ഹോമിയോപ്പതി […]

ഇനി നായിക

ദൃശ്യത്തിലെ അനുവിനെ ആരും അത്രപെട്ടെന്ന് മറക്കാനിടയില്ല. പോലീസ് ചോദ്യം ചെയ്യുന്ന സീനിലെ നിഷ്‌കളങ്കതയും പേടിയും കലര്‍ന്ന മുഖവും മലയാളി പ്രേക്ഷകരുടെ കണ്ണുകളെ ചെറുതായെങ്കിലും ഈറനണിയിച്ചുവെന്നത് എസ്തര്‍ അനില്‍ എന്ന അഭിനയപ്രതിഭയുടെ കഴിവ് തന്നെയാണ്. ബാലതാരമായി സിനിമയിലെത്തിയ എസ്തറിന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ദൃശ്യത്തിലെ അനു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും എസ്തര്‍ ഈ റോള്‍ ഭംഗിയായി അവതരിപ്പിച്ചു. ബാലതാരത്തില്‍ നിന്ന് നായികയിലേക്കുള്ള ചുവടുമാറ്റത്തിലാണ് എസ്തര്‍ ഇപ്പോള്‍. തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചു കഴിഞ്ഞ എസ്തര്‍ മലയാളത്തിലും നായികയായി […]

അല്ലു അര്‍ജുന്റെ ശബ്ദം മുതല്‍ സണ്‍ഡേ ഹോളിഡേ വരെ

സിനിമയിലെ നായികാ, നായക കഥാപാത്രങ്ങള്‍ക്കൊപ്പം പ്രണയം, ഒരു ഞായറാഴ്ച്ച, ബാന്‍ഡ് സംഘം എന്നിവ കൂടെ പ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് ഇപ്പോള്‍ തിയേററ്റുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന സണ്‍ഡേ ഹോളിഡേ.ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത കഥ പറച്ചില്‍ രീതിയിലൂടെ കഥ അവതരിപ്പിച്ച് ഒരു ഹിറ്റ് സൃഷ്ടിച്ച ജിസ് ജോയ് ഒന്നു രണ്ടു മിനിട്ട് നീളമുള്ള പരസ്യങ്ങളുടെ ലോകത്തു നിന്നും രണ്ട് മൂന്ന് മണിക്കൂര്‍ നീണ്ട സിനിമകളുടെ ലോകത്തേക്ക് എത്തിയയാളാണ്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് ആവശ്യമുള്ളത് മാത്രമേ […]

ശ്രീജ സൂപ്പറാണ്, നിമിഷയും

അയഞ്ഞ ചുരിദാര്‍ ധരിച്ച് അലസമായി നടന്നു പോകുന്ന പെണ്‍കുട്ടി. മേക്കപ്പ് ഇല്ലാത്ത കരുവാളിച്ച മുഖം, എണ്ണമയമുള്ള മുടി. മലയാളി മറന്നുതുടങ്ങിയ നാടന്‍പെണ്‍കുട്ടിയുടെ ഈ ചേലുകളുമായാണ് അങ്ങ് മുംബൈയില്‍ നിന്നുള്ള പെണ്‍കുട്ടി മലയാളക്കരയ്ക്ക് പ്രിയങ്കരിയായത്. ആദ്യ സിനിമ സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് നിമിഷ സജയന്‍. സ്റ്റാറായി മാറിയതിന്റെ അമ്പരപ്പ് ഇപ്പോഴും നിമിഷയില്‍ നിന്ന് മാറിയിട്ടില്ല. നിമിഷ സംസാരിക്കുകയാണ് ആദ്യ സിനിമയെ കുറിച്ച് രണ്ടാമത്തെ സിനിമയുടെ പ്രതീക്ഷകളെ കുറിച്ചെല്ലാം ആര്‍ രാജിയുമായി. ഇപ്പോള്‍ പറയാന്‍ പറ്റാത്ത ഫീലിലാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സൂപ്പര്‍ഹിറ്റായി ഓടുന്നതിന്റെ സന്തോഷത്തിലാണ് […]

വിവാഹ ഫോട്ടോഗ്രഫിയില്‍ നിന്നും കമല്‍ഹാസന്റെ ഛായാഗ്രാഹകനായ ഷാംദത്ത്

മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ്‌ ഷാംദത്ത് സൈനുദീന്‍. തെലുങ്ക് ചിത്രമായ പ്രേമായ നമഹ മുതല്‍ എറ്റവും അടുത്ത് പുറത്തിറങ്ങിയ റോള്‍ മോഡല്‍സ് വരെ 30 ചിത്രങ്ങള്‍. വ്യത്യസ്തവും, സൂപ്പര്‍ഹിറ്റുകളും ഉള്‍പ്പെടെയുള്ള ചലച്ചിത്ര യാത്ര. ഉലകനായകന്‍ കമലാഹാസനൊപ്പം രണ്ട് ബ്രഹ്മാണ്ട ചിത്രങ്ങള്‍ വിശ്വരൂപം രണ്ടും ഉത്തമ വില്ലനും, ഋതു, പ്രമാണി, മേരിക്കുണ്ടൊരു കുഞ്ഞാട്, ആര്‍ട്ടിസ്റ്റ്, സാഹസം, ഊഴം, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ അങ്ങനെ നീളുന്ന നിര.

ഇമ്മിണിബല്ല്യ പാട്ടെഴുത്തുകാരന്‍

12-ാം വയസ്സില്‍ കവിതകള്‍ എഴുതി തുടങ്ങിയ വിനായക് ശശികുമാര്‍ 16-ാം വയസ്സില്‍ പാട്ടെഴുതി കൊണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കും കടന്നു. ഇപ്പോള്‍ 23-ാം വയസ്സില്‍ മലയാള സിനിമയില്‍ പാട്ടെഴുത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചും കഴിഞ്ഞു ജോലി കൊണ്ട് ഡാറ്റ അനലിസ്റ്റായ ഈ ചെറുപ്പക്കാരന്‍. കുട്ടീംകോലും തുടങ്ങി ഗോദ വരെ പതിനാറ് സിനിമകളില്‍ പാട്ടെഴുതിയിട്ടുള്ള വിനായകിന്റെ കൈത്തുമ്പില്‍ നീലാകാശം നിങ്ങള്‍ മൂളുന്നെങ്കില്‍ ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ് കേള്‍ക്കാന്‍ മാത്രം നിങ്ങള്‍ ഗപ്പിയുടെ ട്രെയ്‌ലര്‍ ആവര്‍ത്തിച്ചു കാണുന്നുവെങ്കില്‍ നിങ്ങളും സംഗീതസംവിധാകരും മാത്രമല്ല […]

"നമ്മള്‍ ഡീസെന്റ് ആണെങ്കില്‍ ഒരു പ്രശ്‌നവും വരില്ല"

മലയാള സിനിമയിലെ നിശബ്ദ സാന്നിദ്ധ്യമാണ് മിയ ജോര്‍ജ്. ടിവി സ്‌ക്രീനില്‍ നിന്നും വെള്ളിത്തിരയിലേക്ക് ഒരു സ്മാള്‍ ഫാമിലിയിലെ മണിക്കുട്ടിയായി മലയാള സിനിമയിലേക്ക് കടന്നു വന്ന അവര്‍ ഭാഷയുടെ അതിര്‍ത്തികള്‍ കടന്ന് തമിഴിലേക്കും തെലുങ്കിലേക്കും പോയി. എങ്കിലും മലയാള സിനിമയെ മറന്നില്ല. കൃത്യമായ ഇടവേളകളില്‍ മലയാള പ്രേക്ഷകരുടെ മുന്നിലുമെത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചും സിനിമയിലെ വനിതകളുടെ കൂട്ടായ്മയെ കുറിച്ചും മീര നളിനിയുമായി  മിയ സംസാരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഒരു കോടി ലൈക്ക് കിട്ടിയല്ലോ. മലയാളത്തിൽ മറ്റാർക്കും ഇതുവരെ കിട്ടാത്ത റീച്ചാണല്ലോ? […]

"എനിക്കൊരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ട്"

അമ്മേ ഭഗവതി എന്നസിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താര കല്യാണിന്റെയും, രാജാറാമിന്റെയും ഏകമകളാണ് ഡബ്‌സ്മാഷുകളിലൂടെ സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണെങ്കിലും ഡാന്‍സ് കഴിഞ്ഞേ ഉള്ളു എന്തും എന്ന് പറയുന്ന സൗഭാഗ്യയുടെ ഇഷ്ട ജോലി അധ്യാപനമാണ്. ഒറ്റകുട്ടി ആയതില്‍ ആനന്ദം കണ്ടെത്തുന്ന ഈമിടുക്കി ഡാന്‍സില്‍ തന്നെ റിസര്‍ച്ച് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഫെയ്‌സ് ബുക്കിലൂടെ സെലിബ്രിറ്റി ആയി മാറിയ അധികം ആളുകളൊന്നും നമുക്ക് ചുറ്റുമില്ല. സോഷ്യല്‍മീഡിയയുടെ ഉപയോഗം ആഴത്തില്‍തന്നെ കണ്ടെത്തി വേണ്ട രീതിയില്‍ […]

അയാള്‍ ശശിയെ വൈകിപ്പിച്ചത് ബാഹുബലി

സമയമെടുത്ത് നല്ല സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ് തിരുവനന്തപുരം സ്വദേശി സജിന്‍ ബാബു കഴിഞ്ഞ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ യില്‍ അസ്തമയം വരെ എന്ന ഫീച്ചര്‍ ഫിലിമിന് പുരസ്‌കാരം കിട്ടിയിരുന്നു. ജൂലൈ ഏഴിന് റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ അയാള്‍ ശശി എന്ന സിനിമയുടെ വിശേഷങ്ങള്‍ അദ്ദേഹം അലീഷ ഖാനുമായി പങ്കുവയ്ക്കുന്നു. ശശി, സോമന്‍ എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ പരിഹസിക്കുന്ന മലയാളികള്‍ക്കിടയിലേക്ക് എന്ത് ധൈര്യത്തിലാണ് അയാള്‍ ശശി എന്ന പേരില്‍ ഒരു സിനിമ അവതരിച്ചത്? അയാള്‍ […]

Previous page Next page