ഫെജോ റാപ്പിങ് ആരംഭിച്ച കാലത്ത് മലയാളീസ് ഏറെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പിന്നീട് അംഗീകരിക്കപ്പെട്ടു.
അച്ഛന്‍ സിനിമാക്കാഴ്ചയ്യുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തി. പഠന കാലത്ത് ഷോര്‍ട്ട് ഫിലിമുകളുടെ പിന്നാലെ പാഞ്ഞു. പിന്നീട് ബംഗളുരുവില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠിക്കാനായി പോയി എങ്കിലും തിരികെ സിനിമയിലേക്ക് തന്നെ എത്തി രാഹുല്‍ രാമചന്ദ്രന്‍. ഏതൊരു പുതുമുഖവും അനുഭവിച്ച കഷ്ടപ്പാടുകളിലൂടെ കടന്ന് രാഹുലിന്റെ ആദ്യ സിനിമ ജീംബൂംബ തിയേറ്ററില്‍ എത്താന്‍ പോകുകയാണ്. കഥ കേള്‍ക്കാന്‍ വലിയ താരങ്ങള്‍ തയ്യാറാകാതിരുന്നത് മുതല്‍ റിലീസിങ് ഡേറ്റ് മാറ്റി വയ്‌ക്കേണ്ട അവസ്ഥ വരെ ഈ പുതുമുഖ സംവിധായകന് ഉണ്ടായിട്ടുണ്ട്. തീയറ്ററുകളിലെത്താനിരിക്കുന്ന ജീംബൂംബ എന്ന […]
പ്രേക്ഷകരുടെ മനസ്സിലെ ഇന്ദ്രന്‍സിനെ കുറിച്ചുള്ള പ്രതിച്ഛായയെ പുനര്‍നിര്‍മ്മിച്ചാരു സിനിമയാണ് ആളൊരുക്കം. ആളൊരുക്കത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച അഭിനേതാവിനുള്ള പുരസ്‌കാരവും ലഭിച്ചു. സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി എത്തിയ അദ്ദേഹം സിനിമയിലെ ജീവിതവും വളര്‍ച്ചയും സ്വയം പ്രയത്‌നത്തിലൂടെയും എളിമയിലൂടെയും തുന്നിയെടുത്തതാണ്. ഇന്ദ്രന്‍സുമായി മീര സംസാരിക്കുന്നു. അവാര്‍ഡിന് ശേഷം സിനിമ തിരഞ്ഞെടുക്കാന്‍ തുടങ്ങിയോ? അവാര്‍ഡ് കിട്ടുന്നതിന് മുമ്പ് ചെറിയ വേഷത്തിന് നമുക്ക് ഇന്ദ്രനെ വിളിച്ചാലോ എന്ന് ചിന്തിച്ചിരുന്നവര്‍ അവാര്‍ഡ് കിട്ടിക്കഴിഞ്ഞ് എങ്ങനെ ഇന്ദ്രനെ വിളിക്കും എന്ന് ആലോചിച്ച് വിളിക്കാതിരിക്കും. ബഹുമാനം തോന്നിയിട്ടും […]
പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് പിന്നിട്ട വഴികളെ കുറിച്ച് സംസാരിക്കുന്നു
ജലസമാധി. വൃദ്ധര്‍ ബാധ്യതയാകുന്നുവെന്ന് കണ്ട് ദയാവധത്തിന് വിധേയമാക്കുന്ന ഗ്രാമത്തിന്റെ കഥപറയുന്നു. വൃദ്ധരായാല്‍ കാശിക്ക് പോകുന്നൊരു ആചാരം പണ്ട് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഇപ്പോഴത് മക്കള്‍ക്ക് കാശുണ്ടെങ്കില്‍ വൃദ്ധ സദനത്തിലേക്കും അല്ലെങ്കില്‍ ആരാധനാലയങ്ങളുടെ മുന്നില്‍ നടതള്ളലിലേക്കും അല്ലെങ്കില്‍ ആത്മഹത്യയിലേക്കും നീളുന്നു. വാര്‍ദ്ധക്യത്തെ ആസ്പദമാക്കി നോവലിസ്റ്റ് സേതുവെഴുതിയ ജലസമാധിയെന്ന കഥ, പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ വേണു നായര്‍ അതേപേരില്‍ സിനിമയാക്കുന്നു. സേതു തന്നെയാണ് സിനിമയ്ക്ക് തിരക്കഥയെഴുതുന്നതും. വേണു സിനിമയെ കുറിച്ച് കെ സി അരുണുമായി സംസാരിക്കുന്നു. ജലസമാധിയുടെ സാമൂഹിക പ്രസക്തി […]
ന്യൂജെന്‍ കാലത്ത് ‘മല്ലുവീട്ടമ്മ‘ എന്ന വാക്കിനൊരു ധ്വനിയുണ്ട്. ഇന്റര്‍നെറ്റില്‍ പരതിയാല്‍ മനസിലാകും വെറുമൊരു വാക്കില്‍ വലവിരിച്ചു നില്‍ക്കുന്ന ഒന്നല്ല മല്ലുവീട്ടമ്മയെന്ന്. മലയാളി വീട്ടമ്മയെക്കുറിച്ച് മറ്റുനാടുകളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്ന ഇക്കിളി ധാരണയില്‍ കൈകടത്തിയൊരുക്കിയ ഷോര്‍ട്ട്ഫിലിമാണ് ‘മല്ലുവീട്ടമ്മ‘. ചുരുങ്ങിയ സമയംകൊണ്ട് രണ്ടുലക്ഷത്തിലധികംപേര്‍ കണ്ട വൈറലായിക്കൊണ്ടിരിക്കുന്ന ‘മല്ലു വീട്ടമ്മ‘യിലൂടെ ശ്രദ്ധേയനാകുന്ന നവാഗത സംവിധായകന്‍ അരുണ്‍ലാല്‍ കരുണാകരന്‍, ആനന്ദ് ലാലുമായി സംസാരിക്കുന്നു. ചുരുങ്ങിയ ദിവസംകൊണ്ട് വൈറലായ ഷോര്‍ട്ട്ഫിലിമാണ് ‘മല്ലു വീട്ടമ്മ’. ഇത്തരമൊരു വിഷയം തെരഞ്ഞെടുക്കാന്‍ കാരണം? മലയാളികളെ മറുനാട്ടിലുള്ളവര്‍ വിശേഷിപ്പിക്കുന്ന വാക്കാണ് മല്ലൂസ് […]
മലയാളിയായ ജോ ഈശ്വര്‍ ഒരുക്കുന്ന അന്താരാഷ്ട്ര റോഡ് മൂവിയാണ് 8119 മൈല്‍സ്
ആദ്യ സിനിമ തമിഴില്‍. അതിന്റെ ഷൂട്ടിങ് അവസാനിക്കുമുമ്പ് തന്നെ തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഇനി സിനിമാഭിനയം വേണ്ടെന്ന് തീരുമാനം. ഉഷാകുമാരിയെന്ന അഭിനേത്രിയുടെ ജീവിതം, അവിചാരിതമായി കണ്ടുമുട്ടിയ കുഞ്ചാക്കോ വഴിതിരിച്ചുവിട്ടു. രണ്ടാമത്തെ സിനിമയില്‍ അഭിനയിക്കുന്നതിനായി ആലപ്പുഴയിലെത്തിയ ഉഷാകുമാരി ഇതുവരെ അഭിനയിച്ചത് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി 200-ല്‍ അധികം സിനിമകള്‍. മലയാളത്തിലെ കാട്ടുതുളസി മുതല്‍ കാന്തവലയം വരെയുള്ള ചിത്രങ്ങളില്‍ തുടര്‍ച്ചയായി ഉഷാകുമാരി അഭിനയിച്ചിരുന്നു. ഷാര്‍ജ റ്റു ഷാര്‍ജ അടക്കം 48 മലയാളം സിനിമകളിലാണ് അവര്‍ മൊത്തം […]
രാജശേഖരന്‍ പരമേശ്വരന്‍. ലോകത്തുള്ള പ്രശസ്തരുടെയെല്ലാം പെയിന്റിംഗ് ചെയ്ത ചിത്രകാരന്‍. ഏറ്റവും വലിപ്പമുള്ള ഈസല്‍ പെയിന്റിംഗിനുള്ള ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡ്. ഒരു റെക്കോര്‍ഡ് കൊണ്ട് അദ്ദേഹം നിര്‍ത്തിയില്ല. ഒരു കാലത്ത് കേരളത്തില്‍ ഉപയോഗിച്ചിരുന്ന ഏടാകൂടം എന്ന കളിപ്പാട്ടത്തെ ഏറ്റവും വലിപ്പത്തില്‍ നിര്‍മ്മിച്ച് അടുത്ത ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡും അദ്ദേഹം നേടി. ലണ്ടന്‍, ഓക്‌സ്ഫഡ് എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര പ്രദര്‍ശനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ചിത്രം വരച്ച് നാഷണല്‍ അവാര്‍ഡ് അദ്ദേഹം നേടി. നല്ല കലാ സംവിധായകനുള്ള സംസ്ഥാന […]
അതിരന്റെ സംഗീത സംവിധായകന്‍ അഭിമുഖം