കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ പൗരത്വ നിയമത്തിന് എതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുന്നു. പലയിടത്തും ക്രമസമാധാനം നിലനിര്‍ത്താന്‍ സൈന്യം രംഗത്തുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും കേന്ദ്ര സര്‍ക്കാരിനെതിരെ അമര്‍ഷം പുകയുന്നുവെന്ന് വ്യക്തമാക്കി കൊണ്ട് മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ ഐ എ എസില്‍ നിന്നും രാജിവച്ചിരുന്നു. പൗരത്വ നിയമവും അതിനൊപ്പമുള്ള ദേശീയ പൗരത്വ രജിസ്റ്ററും മറ്റും എങ്ങനെ ഭരണഘടനാ വിരുദ്ധമാകുന്നുവെന്നും മത വിവേചനമാകുന്നുവെന്നും അദ്ദേഹം കെ സി അരുണുമായി സംസാരിക്കുന്നു. പൗരത്വ നിയമം […]
വിവാദമായ പൗരത്വ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ ഇരിക്കുകയാണ്. രാജ്യമെമ്പാടും ഈ ബില്ലിന് എതിരെ ജാതി, മതഭേദമെന്യേ പ്രതിഷേധം കൊടുമ്പിരികൊള്ളുന്നു. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി മതം നോക്കി പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നും ഇത് രാജ്യത്തിന്റെ മതേതരത്വത്തിന് എതിരാണെന്നും പ്രതിപക്ഷവും ബില്ലിനെ എതിര്‍ക്കുന്നവരും പറയുന്നു. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിങ്ങള്‍ ഒഴിച്ചുള്ളവര്‍ക്ക് പൗരത്വം നല്‍കുകയാണ് ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍, ഈ ബില്‍ ശ്രീലങ്ക, ഭൂട്ടാന്‍, […]
വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വികെ പ്രശാന്തിന്റെ പ്രവര്‍ത്തനമെന്ന് ആരോപണങ്ങളുണ്ട്
കേരളം മറ്റൊരു ദുരന്തമുഖത്താണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം തകര്‍ത്തതില്‍ നിന്നും അതിജീവിച്ച് വരുന്നേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് കനത്തമഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വീണ്ടും വില്ലന്മാരായത്. കേരളം വീണ്ടും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. വിവിധയിടങ്ങളില്‍ നിന്നും ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തുന്നു. പ്രായഭേദമന്യേ എല്ലാവരും ഒത്തൊരുമിക്കുന്ന കാഴ്ചയാണ് കാണുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തും മറ്റ് ജില്ലകളിലേക്കുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ ശേഖരണം ഊര്‍ജിതമായി നടക്കുകയാണ്. അതിന് കയ്യും മെയ്യും മറന്ന് പിന്തുണയ്ക്കുന്നത് തിരുവനന്തപുരം മേയര്‍ അഡ്വ. വി കെ പ്രശാന്ത്. അക്ഷരാര്‍ഥത്തില്‍ […]
വിദ്യാര്‍ഥിക്ക് നേരെ വധശ്രമം ഉണ്ടായതുമുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എസ് എഫ് ഐ ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും നടന്നു. ഇപ്പോഴിതാ 18 വര്‍ഷങ്ങള്‍ക്ക് ശേഷം കെ എസ് യു യൂണിറ്റും അവിടെ തുടങ്ങി. യൂണിവേഴ്‌സിറ്റി കോളേജിലെ കെ എസ് യു യൂണിറ്റിന് നേതൃത്വം നല്‍കുന്ന അമല്‍ ചന്ദ്രയുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം. അമലിന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐയില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങള്‍? ഞാന്‍ […]
കോണ്‍ഗ്രസ് അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്നതില്‍ പരാജയപ്പെട്ടു
ജനസംഘ കാലം മുതല്‍ കേരളത്തിലെ സംഘപരിവാറിന്റെ മുഖമാണ് പി പി മുകുന്ദന്‍. രാജ്യമെമ്പാടും ബിജെപി വിജയം നേടിയപ്പോള്‍ സംസ്ഥാനത്ത് ബിജെപിക്കുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന് പരാജയമുണ്ടായതായി അദ്ദേഹം വിമര്‍ശിക്കുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിയായെന്നും ഗ്രൂപ്പിസം പാര്‍ട്ടിക്ക് ദോഷമായെന്നും അദ്ദേഹം പറയുന്നു. മുതിര്‍ന്ന പ്രവര്‍ത്തകരേയും നേതാക്കളേയും അവഗണിച്ചതിന്റെ ഫലം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലെയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതില്‍ ഗുണമുണ്ടായില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന […]
ജോസ് കെ മാണി എന്നെ പൂഞ്ഞാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഒതുക്കാന്‍ ശ്രമിച്ചു ജനപക്ഷം ചെയര്‍മാന്‍ സംസാരിക്കുന്നു
ആലത്തൂരില്‍ രമ്യാ ഹരിദാസ് സ്ഥാനാര്‍ഥിയായതിന് പിന്നാലെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട പേരാണ് ഭാര്‍ഗവി തങ്കപ്പന്‍. കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ദളിത് എംപി. അത്രമാത്രമല്ല രാഷ്ട്രീയ കേരളം അവരെ ഓര്‍ത്തുവെക്കേണ്ടത്. തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഭാര്‍ഗവി തങ്കപ്പനുമായി അഭിമുഖം.കോം പ്രതിനിധി മൈഥിലി ബാല സംസാരിക്കുന്നു. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ ഇപ്പോള്‍ വളരെയധികം ആക്രമിക്കപ്പെടുന്നുണ്ട്. എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത്? ഒരു സ്ത്രീയുടെ അഭിമാനത്തെയും സ്ത്രീത്വത്തെയുമൊക്കെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് ആക്രമണങ്ങള്‍ പോകരുത്. അങ്ങനെയൊന്നും സംഭവിക്കരുത്. പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍. അതും […]