വടകര സീറ്റ് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നുവെങ്കില്‍ സ്വീകരിക്കുമായിരുന്നുവെന്നും ആര്‍ എം പി നേതാവ്
സംസ്ഥാനത്തെ കാലാവസ്ഥയ്‌ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടും കനത്ത് വരികയാണ്. കേരളത്തില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് ആലപ്പുഴ. കോണ്‍ഗ്രസ് വളരെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ബിജെപിയാകട്ടെ ഇനിയും കൂട്ടിക്കിഴിച്ച് കഴിഞ്ഞിട്ടില്ല. അതേസമയം, നേരത്തെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ച് പ്രചാരണങ്ങളും പരിപാടികളുമായി മറ്റു എതിരാളികള്‍ക്ക് ഒരുപടി മുന്നിലായി പോകുകയാണ് എല്‍ഡിഎഫ്. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ച് അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സിപിഐഎം സ്ഥാനാര്‍ഥി എഎം ആരിഫ് എംഎല്‍ എ സംസാരിക്കുന്നു. ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണെന്നറിയാം. എന്തൊക്കെയാണ് […]
While Narendra Modi’s insensitive comment on dyslexic children was drawing flak from all over the country, a doodle featuring Ishaan, the dyslexic kid from Aamir Khan’s Taare Zameen Par, appeared on social media websites and became a sensational hit. Aravinda Tegginamath, the cartoonist behind it, is yet to come in terms with the instant fame. […]
ആര്‍ എസ് പി യെ മനസ്സുകൊണ്ട് സ്വീകരിച്ച മണ്ണാണ് കൊല്ലത്തിന്റേത്. ആര്‍ എസ് ഉണ്ണി, ബേബി ജോണ്‍ തുടങ്ങിയ അതികായന്മാരെ സ്വന്തം വീട്ടിലെ കാരണവന്മാരെ പോലെ സ്‌നേഹിച്ചിരുന്ന പഴമക്കാര്‍ ഇന്നുമുണ്ട് അഷ്ടമുടിയുടെ മണ്ണില്‍. കരിമണലിന്റെ കരുത്തും തിളക്കവുമായിരുന്നു ആര്‍ എസ് പി യ്ക്ക് ഒരു കാലത്തുണ്ടായിരുന്നത്. കേരളത്തില്‍ ആര്‍ എസ് പി വളരെക്കാലം ഇടതു മുന്നണിയോടൊപ്പമായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കില്ലെന്ന നിലപാട് എല്‍ഡിഎഫ് എടുത്തതിനെ തുടര്‍ന്ന് മുന്നണി വിട്ട് യുഡിഎഫില്‍ എത്തുകയായിരുന്നു. കഴിഞ്ഞ […]
പുരാതന ഗോത്രവര്‍ഗ്ഗങ്ങളും മലയോര കാര്‍ഷിക മേഖലയും നിരവധി ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. കൃഷിയുടെ മനസ്സറിഞ്ഞ് മണ്ണിനൊപ്പമാണ് 80 ശതമാനത്തോളം ജനങ്ങളുടേയും ജീവിതം. കൃഷിയും പ്രവാസികളുമാണ് സാമ്പത്തിക അടിത്തറ. ക്രൈസ്തവ ജനസമൂഹം പ്രബല ശക്തിയായ മണ്ഡലത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സമുദായ സംഘടനകള്‍ക്കും സ്വാധീനമുണ്ട്. തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ നാല് നിയമസഭ സീറ്റുകള്‍ ഇടതുമുന്നണിക്കാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. കുറച്ച് […]
2016 മേയ് മാസത്തില്‍ പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം സംസ്ഥാനത്ത് നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങള്‍. മിക്ക കേസുകളിലും പ്രതിസ്ഥാനത്തുള്ളത് സിപിഐഎമ്മുകാരും. കൊല്ലപ്പെട്ടവരില്‍ സിപിഐഎമ്മുകാരുമുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു വര്‍ഷം പിന്നിട്ട് 2017 ആഗസ്റ്റ് വരെ കേരളത്തില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് ചോദിച്ച ചോദ്യത്തിന് മറുപടി പറയവേ ജില്ല തിരിച്ചുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക മുഖ്യമന്ത്രി നല്‍കിയിരുന്നു. ഒരാഴ്ച മുന്‍പ് കാസര്‍കോട് നടന്ന […]
മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര നിയോജകമണ്ഡലം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി യു ഡി എഫിന്റെ കൊടിക്കുന്നില്‍ സുരേഷാണ് ഇവിടുത്തെ എം പി. 2014-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചെങ്ങറ സുരേന്ദ്രനെ 32,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കൊടിക്കുന്നിലിന് കഴിഞ്ഞുവോ, […]
കൊലപാതകങ്ങളെ കുറിച്ചും അക്രമ രാഷ്ട്രീയത്തെക്കുറിച്ചും അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സംസാരിക്കുകയാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍
ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം എംപി എ സമ്പത്ത് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും തെരഞ്ഞെടുപ്പില്‍ എതിരാളികളായ കോണ്‍ഗ്രസിനേയും ബിജെപിയേയും കുറിച്ചും സംസാരിക്കുന്നു
തെരഞ്ഞെടുപ്പ് ഒരുക്കത്തെക്കുറിച്ചും ദേശീയ രാഷ്ട്രീയത്തില്‍ മോദിയെ കുറിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു.