“എനിക്കൊരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ട്”

അമ്മേ ഭഗവതി എന്നസിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താര കല്യാണിന്റെയും, രാജാറാമിന്റെയും ഏകമകളാണ് ഡബ്‌സ്മാഷുകളിലൂടെ സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണെങ്കിലും ഡാന്‍സ് കഴിഞ്ഞേ ഉള്ളു എന്തും എന്ന് പറയുന്ന സൗഭാഗ്യയുടെ ഇഷ്ട ജോലി അധ്യാപനമാണ്. ഒറ്റകുട്ടി ആയതില്‍ ആനന്ദം കണ്ടെത്തുന്ന ഈമിടുക്കി ഡാന്‍സില്‍ തന്നെ റിസര്‍ച്ച് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഫെയ്‌സ് ബുക്കിലൂടെ സെലിബ്രിറ്റി ആയി മാറിയ അധികം ആളുകളൊന്നും നമുക്ക് ചുറ്റുമില്ല. സോഷ്യല്‍മീഡിയയുടെ ഉപയോഗം ആഴത്തില്‍തന്നെ കണ്ടെത്തി വേണ്ട രീതിയില്‍ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെന്നതിനുള്ള തെളിവുകൂടിയാണ് ഈ കലാകാരി. കലാ കുടുംബത്തിലെ ഈസുന്ദരിയുടെ വ്യത്യസ്തതരത്തിലുള്ള അഭിനയംനമ്മള്‍മിക്കപ്പോഴും കാണാറുണ്ട്. സിനിമ കുടുംബത്തിലെ മൂന്നാംതലമുറയില്‍പെട്ട ഈ കലാകാരി സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ചാണ് നമുക്കിടയിലെ താരമായി മാറിയത്. ഒറിജിലനെ വെല്ലുന്ന ഡബ്സ്മാഷുകാരിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ പ്ലാന്‍ ഇല്ലെങ്കിലും ഭാവിയില്‍ പ്രതീക്ഷിക്കാം. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി അങ്ങനെ നീളുന്നു സൗഭാഗ്യയുടെ നൃത്തത്തിലെ ചുവടുവയ്പ്പുകള്‍. അലീഷ ഖാനുമായി സൗഭാഗ്യ വെങ്കിടേഷ് സംസാരിക്കുന്നു.

സിനിമാ കുടുംബത്തിലെ മൂന്നാം തലമുറയിലുള്ള സൗഭാഗ്യ വെങ്കിടേഷ്, വീട്ടുകാരുടെ പേരിലൂടെ അല്ലാതെ തന്നെ ഇപ്പോള്‍ സെലിബ്രിറ്റി ആണ്. സ്വന്തംനിലയ്ക്ക് പേരെടുക്കണമെന്ന തീരുമാനിച്ചുറപ്പിച്ചതാണോ? അതോ സ്വാഭാവികമായി വന്ന് ചേര്‍ന്നതാണോ?

ഇങ്ങനൊന്നും ഒരിക്കലും തീരുമാനിച്ചുറപ്പിച്ചതോ, അതിനു വേണ്ടി ചെയ്തതോ ഒന്നുമല്ല. സ്വാഭാവികമായി വന്ന് ചേര്‍ന്നതു തന്നെയാണെന്ന് പറയാം. ഫിലിം ഇന്‍ഡസ്ട്രിയിലേക്ക് കയറണമെന്നൊന്നും അങ്ങനെ ഞാന്‍ ചിന്തിക്കാറില്ല. ആദ്യം തൊട്ടേ ഡാന്‍സര്‍ എന്നരീതിയിലാണ് എനിക്കിഷ്ടം. ആദ്യം വെറുതെ ഒന്ന് ഡബ്സ്മാഷ് ചെയ്ത് ഫേസ്ബുക്കില്‍ ഇട്ടു. അത് വൈറല്‍ ആയി. കുറേപേര്‍ക്കതിഷ്ടമായി, അഭിനന്ദനങ്ങള്‍വന്നു. അങ്ങനെയാണ് വീണ്ടും ചെയ്യാനും അപ്‌ലോഡ് ചെയ്യാനും തുടങ്ങിയത്. ഇപ്പോള്‍ ധാരാളം ആളുകള്‍ കാണുന്നുണ്ട്, പ്രതികരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ഇപ്പോഴും ഡബ്സ്മാഷ് തുടരുന്നു എന്ന്മാത്രം. ഇതിലൂടെ പേരെടുക്കാന്‍ പറ്റിയതിലും ഒരുപാട്ആരാധകരെകിട്ടിയതിലുംഒക്കെഒരുപാട്‌സന്തോഷമുണ്ട്.

സിനിമയിലേക്ക് ഉടന്‍ പ്രതീക്ഷിക്കാമോ?

(ചിരിച്ചിട്ട്) പണ്ട് തൊട്ടേ ഓഫേഴ്‌സ് വന്നിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ ആക്റ്റീവ് ആകുന്നതിനും മുമ്പേതന്നെ. അമ്മയൊക്കെ ഈഫീല്‍ഡില്‍ ആയത് കൊണ്ട് തന്നെ ഓഫേഴ്‌സ് വന്നിരുന്നു. എന്നാല്‍ അതിനെ കുറിച്ചൊന്നും ഇപ്പോളും ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല എന്നതാണ് സത്യം. ഇതുവരെയും ഇല്ല. ഇനിഅറിയത്തില്ല. നാളെ എന്തായിരിക്കും എന്റെഅവസ്ഥ, എന്റെ സ്റ്റബിലിറ്റി, അതിനെയൊക്കെ ആശ്രയിച്ചായിരിക്കും എന്റെഭാവികാര്യങ്ങള്‍.

അഭിനയവും നൃത്തവും ഒരുമിച്ചു വന്നാല്‍ ആദ്യംസ്വീകരിക്കുക ഏതായിരിക്കും?

നൃത്തംതന്ന, അതിലൊരുസംശയവുമില്ല. എനിക്കെല്ലാം നൃത്തമാണ്. ഇത്കഴിഞ്ഞേഉള്ളൂ, ബാക്കിയെന്തും. ഞാനിപ്പോ എന്തിലെല്ലാം മികച്ച് നില്‍ക്കുന്നുണ്ടെങ്കിലും അതിനൊക്കെ കാരണം ഡാന്‍സ് ആണ്. ഇതെനിക്കുണ്ടാക്കി തരുന്ന ആനന്ദമാണ് എന്റെ ഈ നല്ലജീവിതം. അമ്മ എന്നെ ക്യാരിയിങ് ആയിപ്പോ തൊട്ട് ഞാന്‍ ഡാന്‍സ് പഠിക്കുന്നുണ്ടെന്ന് പറയാം. ഒമ്പതുമാസംമാസംവരെയും പ്രോഗ്രാം ചെയ്തിട്ടുള്ള വ്യക്തിയാണ് എന്റെ അമ്മ. എന്ന് തൊട്ട് പഠിച്ചു തുടങ്ങി എന്ന് ചോദിച്ചാല്‍ തന്നെ അതിനുള്ള മറുപടി എനിക്കറിയില്ല. എന്തായാലും എന്നും കൂടെ കൊണ്ടു നടക്കാന്‍ എനിക്ക് ഏറ്റവും ഇഷ്ടം ഡാന്‍സ് തന്നെയാണ്.

അമ്മ താര കല്ല്യാണിനൊപ്പം സൗഭാഗ്യ

ബന്ധങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന ആളാണോ സൗഭാഗ്യ?

ഇത്രയും നല്ലൊരു വലിയ കലാ കുടുംബത്തില്‍ ജനിച്ചതു തന്നെ ഏറ്റവും വലിയ ഭാഗ്യമാണ്. അച്ഛനും അമ്മയും അമ്മൂമ്മയും ഒക്കെയായി നല്ലബന്ധമാണ്. എന്റെ കാര്യങ്ങളൊക്കെ എന്റെ ഇഷ്ടത്തിന് തന്നെചെയ്യാന്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീട്ടുകാരാണ്. ആരുംഒന്നിനുംഎന്നെതള്ളിവിടാറില്ല.
സത്യം പറഞ്ഞാല്‍ ഒറ്റമോളായി ജനിച്ചത് നല്ലതായി എന്നാണ് എനിക്കെപ്പോഴും തോന്നാറുള്ളത്(ചിരിച്ചിട്ട്). അനിയത്തിയോ വേറൊന്നും എനിക്ക് താല്പര്യമില്ല. കുഞ്ഞിലെ തൊട്ട് എല്ലാം എനിക്ക് തന്നെയായിരുന്നല്ലോ, അതുകൊണ്ട് ഒന്നും ഷെയര്‍ ചെയ്ത് പോവുന്നതൊന്നും എനിക്കിഷ്ടമല്ല. പിന്നെ, കൂട്ടുകാര്‍ വളരെ കുറവാണ്. വലിയ സെലക്ടിവ് ഒന്നുമല്ലെങ്കിലും ഉറ്റസുഹൃത്തുക്കള്‍ ചെറിയ സര്‍ക്കിളിലേ ഉള്ളു. ചൂസ് ചെയ്യുന്നതില്‍ വലിയ കെയര്‍ഫുള്‍ ഒന്നുമല്ലെങ്കിലും നല്ലരീതിയില്‍ മുന്നോട്ട് പോവുന്ന കൂട്ടുകെട്ടാണ് കുറച്ചുപേരുമായി.

കരിയര്‍ തീരുമാനിച്ചു കഴിഞ്ഞോ?

എന്റെ കരിയര്‍ ഡാന്‍സ് തന്നെയാണ്. ഏഴാംക്ലാസ് മുതല്‍ ഞാന്‍ ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. അമ്മയുടെ ഡാന്‍സ് സ്‌കൂളില്‍ ഞാനും പഠിപ്പിക്കുന്നു. ഞങ്ങള്‍ എറണാകുളത്തേക്ക് മാറിയതോടെ ഡാന്‍സ് സ്‌കൂളും ഇപ്പൊ ഇവിടെയാണ്.ടീച്ചര്‍ എന്നതിലുപരി ചേച്ചി എന്നാണ് കൂടുതല്‍ കുട്ടികളും വിളിക്കുന്നത്. ചെറിയകുട്ടികള്‍ പേരുംവിളിക്കും, എല്ലാം നല്ലരീതിയില്‍ ആസ്വദിക്കുന്നു. ടീച്ചിങ് ജോലി എനിക്ക് നല്ല ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് ബെസ്റ്റ് ജോബ് ടീച്ചറിന്റെയാണ്. അവരുടെ കൂടെയുള്ള ടൈം ആണ് എന്റെ ബെസ്റ്റ്‌ടൈം. സാധാരണ പഠിപ്പിക്കുമ്പോള്‍ ചില കുട്ടികള്‍ക്കെങ്കിലും ദേഷ്യം തോന്നാമെങ്കിലും ഡാന്‍സില്‍ അതില്ല. ഞങ്ങള്‍ തമ്മില്‍ വലിയ ഒരു സ്‌നേഹ ബന്ധമാണ് ഉള്ളത്.

മികച്ചരീതിയില്‍ ചെയ്യുന്ന ഡബ്‌സ്മാഷുകള്‍ക്ക് നടീനടന്മാരില്‍നിന്നും അഭിനന്ദനങ്ങള്‍ലഭിച്ചിട്ടുണ്ടോ?

അമ്മയുടെ കൂടെ ലൊക്കേഷനില്‍ പോകുമ്പോള്‍ ഒരുപാട്‌പേരു വന്നു കൊള്ളാമെന്നൊക്കെ പറയാറുണ്ട്. അല്ലാതെ ഫോണില്‍ വിളിച്ച് പറഞ്ഞിട്ടൊന്നുമില്ല. ഏഷ്യാനെറ്റ് അവാര്‍ഡ്‌സിന്റെയൊക്കെ സമയത്ത് കൊള്ളാം, നന്നായി വരുന്നുണ്ട് എന്നൊക്കെ ഒരുപാടുപേര്‍ പറഞ്ഞിരുന്നു. പിന്നെ, ഡബ്‌സ്മാഷിനു വേണ്ടി ഞാന്‍ അങ്ങനെ പ്രാക്ടീസ്‌ചെയ്യാറില്ല. എനിക്ക് നല്ല ഇഷ്ടമുള്ള ഡയലോഗ് ആയിരിക്കും സാധാരണ ഞാന്‍ ചെയ്യുക. സ്വഭാവികമായി, അതെനിക്ക് അറിയാവുന്നതും ആയിരിക്കും. പിന്നെ രണ്ടുപേര്‍കൂടി ഒരുമിച്ച് ചെയ്യുമ്പോള്‍ പ്രാക്ടീസ് ചെയ്യാറുണ്ട്.

ഓരോ കഥാപാത്രങ്ങള്‍ക്കായി വേഷവും രൂപവും ഒരുക്കാനൊക്കെയായി ആരാണ് സഹായിക്കുന്നത്?

അങ്ങനെയൊന്നും ആരുമില്ല. എല്ലാം ഞാന്‍ സ്വയംചെയ്യുന്നതാണ്. കുറച്ചധികം നാണമുള്ള കൂട്ടത്തില്‍ ആയത് കൊണ്ട് തന്നെ ആരെങ്കിലും നോക്കിനിന്നാല്‍ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല. ആരും കാണാതെയാണ് ഡബ്സ്മാഷ് ഞാന്‍ ചെയ്യുന്നത്. ഇതൊക്കെ ഞാന്‍ ഒറ്റയ്ക്കുള്ള പരിപാടികളാണ്. ആരും വീഡിയോ എടുത്ത് തരാറില്ല എന്നു മാത്രമല്ല, എടുക്കാന്‍ ഞാന്‍ സമ്മതിക്കാറുമില്ല.

ഡബ്സ്മാഷ് മികച്ചതാക്കാന്‍ എന്തൊക്കെയാണ് ചെയ്യുന്നത്?

അങ്ങനെ ഞാന്‍ ഇതിനുവേണ്ടി സ്‌ട്രെസ് ഒന്നും എടുക്കാറില്ല. ഒരെണ്ണം എടുത്ത് നോക്കി തൃപ്തി ആയാല്‍ അത് അപ്ലോഡ് ചെയ്യും. കാരണം, ഞാനിതില്‍ വേറൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരുപാട്, പ്രൊഫഷണലിസം നോക്കിയാല്‍ എനിക്ക് ആസ്വദിക്കാന്‍ പറ്റാതെവരും. എന്റെ മാക്‌സിമം ഞാന്‍ ചെയ്യാറുണ്ട്. അല്ലാതെ, ഇതിനുവേണ്ടി സമയം കണ്ടെത്തി ബെസ്റ്റ് ആവണം എന്നൊന്നും വിചാരിച്ചു കരുതികൂട്ടി ചെയ്യാറില്ല. സ്‌ട്രെസ് ഇല്ലാതെ ആസ്വദിക്കാന്‍ പറ്റുന്ന ഫണ്‍ ഉള്ള കാര്യങ്ങള്‍ ചെയ്യാനാണ് ഇഷ്ടം.

പേര് പോലെ നിറയെ സൗഭാഗ്യം ഉള്ള സൗഭാഗ്യക്ക് എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹം?

അതെ, ഒരുപാട് സൗഭാഗ്യം കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടാനുണ്ടായിരിക്കും. സത്യംപറഞ്ഞാല്‍ എനിക്കൊരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ട്. നര്‍ത്തകി, ഡബ്സ്മാഷ് ചെയ്യുന്ന സൗഭാഗ്യ, താരകല്യാണിന്റെ മകള്‍, ഇങ്ങനെ പലരീതിയിലാണ് അറിയപ്പെടുന്നത്. എന്റെ പേര് കേള്‍ക്കുമ്പോള്‍ ഇത് ഇന്നയാളാണ് എന്ന് കേള്‍ക്കുന്ന ആള്‍ക്ക് ഓര്‍മ്മ വരണം.അതാണ് ആഗ്രഹം. പിന്നെ, ആര്‍ട്ടിസ്റ്റിന്റെ കുടുംബത്തില്‍ ജനിച്ചതു തന്നെ വലിയ ഒരുഅനുഗ്രഹമാണ്. ഇവിടെ എനിക്ക് വളരെ നല്ലൊരുലൈഫ്ആണുള്ളത്. ഒരു സ്‌ട്രെസ്സും ടെന്‍ഷനും ഇല്ലാത്ത നല്ലജീവിതം. ഇഷ്ടമുള്ളത് ചെയ്ത് അതില്‍ സമാധാനം കണ്ടെത്തുമ്പോഴാണല്ലോ ഏറ്റവും കൂടുതല്‍ ലക്കി ആവുന്നത്. എനിക്കിഷ്ടമുള്ളതാണ് ഞാന്‍ചെയ്യുന്നത്. ഇത്രയും നല്ല അച്ഛനും അമ്മയും കിട്ടിയതാണ് ഏറ്റവും വലിയ സൗഭാഗ്യം.

സ്റ്റേജ് ഷോസ്‌ചെയ്യാറുണ്ടോ?

തീര്‍ച്ചയായും. പിന്നെ ഒരുപാട് ഉത്സവങ്ങളില്‍ നൃത്തം ചെയാറുണ്ട്. അമ്മയ്ക്ക് വരുന്ന പ്രോഗ്രാമസ് ഞങ്ങള്‍ ഒരുമിച്ചാണ് ചെയ്യുക. ഒറ്റയ്ക്ക് ചെയ്തിട്ടുണ്ടെങ്കിലും അമ്മയുടെ കൂടെ നൃത്തം ചെയ്യുമ്പോഴുള്ള അനുഭൂതി വളരെവ്യത്യസ്തമാണ്. ആപോസിറ്റീവ് എനര്‍ജി പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. പിന്നെ, അമ്മൂമ്മയയും ഭയങ്കര സപ്പോര്‍ട്ട് ആണ്.

മുന്നോട്ട്?

റിസര്‍ച്ച്‌ചെയ്യണം. ഡാന്‍സില്‍ തന്നെയാണ് റിസര്‍ച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കുഞ്ഞിലെ തൊട്ടുള്ള ഒരുഡ്രീം പ്രൊജക്റ്റ് ആണ് ചെയ്യാന്‍ പോവുന്നത്. എംജിയിലോ കേരളയൂണിവേഴ്‌സിറ്റിയിലോ ചെയ്യാനാണ് ആഗ്രഹം. ഡാന്‍സ്, അത് കഴിഞ്ഞേഉള്ളു എന്തും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് അലീഷ ഖാന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More