കേരളത്തിലെ വിദ്യാര്‍ത്ഥി സമര ചരിത്രത്തിലെ പ്രധാന ഏടായ പോളിടെക്‌നിക് സമരം കേരള രാഷ്ട്രീയത്തിന് സമ്മാനിച്ച ആര്‍ജ്ജവമുള്ള നേതാക്കളില്‍ ഒരാളാണ് രാജേഷ്. എസ് എഫ് ഐയ്ക്ക് അമ്പത് വയസ്സ് തികയുമ്പോള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്ന രാജേഷ് സമര സംഘടനാ പ്രവര്‍ത്തനം തന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും സ്വാധീനിച്ചതും പരിവര്‍ത്തനപ്പെടുത്തിയതും എങ്ങനെയെന്ന് അഭിമുഖം.കോം പ്രതിനിധി രസ്യ രവീന്ദ്രനുമായി സംസാരിക്കുന്നു.
കെഇഎന്‍ കുഞ്ഞഹമ്മദ്. ഒരു കാലത്ത് സ്വത്വബോധത്തെ കുറിച്ച് പരാമര്‍ശിച്ചതിനാല്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന ഇടത് ചിന്തകരിലൊരാള്‍. കഴിവിന്റെയും ബുദ്ധിശക്തിയുടെയും വ്യവസ്ഥിതിക്കായി വാദിച്ചവര്‍ (മെറിറ്റോക്രസി) ഇന്ന് സംവരണത്തെക്കുറിച്ച് വാതോരാതെ പറയുന്ന കാലത്ത് സ്വത്വരാഷ്ട്രീയം വീണ്ടും പങ്കുവയ്ക്കുകയാണ് അദ്ദേഹം.
വാര്‍ത്തകളില്‍ മഅദനിയും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസും നിറഞ്ഞുനില്‍ക്കുന്ന കാലം. കേസുകളില്‍ നിന്ന് കേസുകള്‍, മഅദനിക്ക് നീണ്ട വിചാരണത്തടവിന്റെ കാലം. അന്ന് ഈ കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ നുണയുടെ ചീട്ടുകൊട്ടാരം തകര്‍ത്ത മാധ്യമപ്രവര്‍ത്തകയാണ് ഷാഹിന നഫീസ.
യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും ഒക്കെ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ സംസ്ഥാന സെക്രട്ടറി ഡോ പി സരിനുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ പൗരത്വ നിയമത്തിന് എതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുന്നു. പലയിടത്തും ക്രമസമാധാനം നിലനിര്‍ത്താന്‍ സൈന്യം രംഗത്തുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും കേന്ദ്ര സര്‍ക്കാരിനെതിരെ അമര്‍ഷം പുകയുന്നുവെന്ന് വ്യക്തമാക്കി കൊണ്ട് മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ ഐ എ എസില്‍ നിന്നും രാജിവച്ചിരുന്നു. പൗരത്വ നിയമവും അതിനൊപ്പമുള്ള ദേശീയ പൗരത്വ രജിസ്റ്ററും മറ്റും എങ്ങനെ ഭരണഘടനാ വിരുദ്ധമാകുന്നുവെന്നും മത വിവേചനമാകുന്നുവെന്നും അദ്ദേഹം കെ സി അരുണുമായി സംസാരിക്കുന്നു. പൗരത്വ നിയമം […]
കേന്ദ്ര സര്‍ക്കാര്‍ പൗരത്വ (ഭേദഗതി) ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. ഇനി രാഷ്ട്രപതി ഒപ്പ് വച്ചാല്‍ നിയമമാകും. രാജ്യത്തെ വലിയ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്‍ കാരണമായി കഴിഞ്ഞു. പ്രതിപക്ഷം ശക്തമായി ബില്ലിനെ എതിര്‍ക്കുന്നുണ്ട്.
It has been argued on various international media that Indian media has not been showing the real conditions of the valley.
Quoting Eduardo Galeno’s lines that call walls as the publishers of the poor, Sai Balaji, JNUSU President, in an open letter to the Vice-Chancellor of Jawaharlal Nehru University, has expressed his anguish and disagreement against the alleged orders of VC that has asked the students to remove wall posters pasted all over the campus.
Prashant Kanojia became a familiar name when the UP government and the police were accused of muzzling voices of dissent and power. Having been arrested by the state police for posting “Objectionable comments”, the Chief Minister Yogi Adityanath and his entire governance have been put under constant criticism. Hailing from Mumbai, Prashant, a freelance journalist […]
ജനസംഘ കാലം മുതല്‍ കേരളത്തിലെ സംഘപരിവാറിന്റെ മുഖമാണ് പി പി മുകുന്ദന്‍. രാജ്യമെമ്പാടും ബിജെപി വിജയം നേടിയപ്പോള്‍ സംസ്ഥാനത്ത് ബിജെപിക്കുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന് പരാജയമുണ്ടായതായി അദ്ദേഹം വിമര്‍ശിക്കുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ തിരിച്ചടിയായെന്നും ഗ്രൂപ്പിസം പാര്‍ട്ടിക്ക് ദോഷമായെന്നും അദ്ദേഹം പറയുന്നു. മുതിര്‍ന്ന പ്രവര്‍ത്തകരേയും നേതാക്കളേയും അവഗണിച്ചതിന്റെ ഫലം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലെയുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതില്‍ ഗുണമുണ്ടായില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന […]
Previous page Next page