പുരാതന ഗോത്രവര്‍ഗ്ഗങ്ങളും മലയോര കാര്‍ഷിക മേഖലയും നിരവധി ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. കൃഷിയുടെ മനസ്സറിഞ്ഞ് മണ്ണിനൊപ്പമാണ് 80 ശതമാനത്തോളം ജനങ്ങളുടേയും ജീവിതം. കൃഷിയും പ്രവാസികളുമാണ് സാമ്പത്തിക അടിത്തറ. ക്രൈസ്തവ ജനസമൂഹം പ്രബല ശക്തിയായ മണ്ഡലത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സമുദായ സംഘടനകള്‍ക്കും സ്വാധീനമുണ്ട്. തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ നാല് നിയമസഭ സീറ്റുകള്‍ ഇടതുമുന്നണിക്കാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. കുറച്ച് […]
2016 മേയ് മാസത്തില്‍ പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം സംസ്ഥാനത്ത് നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങള്‍. മിക്ക കേസുകളിലും പ്രതിസ്ഥാനത്തുള്ളത് സിപിഐഎമ്മുകാരും. കൊല്ലപ്പെട്ടവരില്‍ സിപിഐഎമ്മുകാരുമുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു വര്‍ഷം പിന്നിട്ട് 2017 ആഗസ്റ്റ് വരെ കേരളത്തില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് ചോദിച്ച ചോദ്യത്തിന് മറുപടി പറയവേ ജില്ല തിരിച്ചുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക മുഖ്യമന്ത്രി നല്‍കിയിരുന്നു. ഒരാഴ്ച മുന്‍പ് കാസര്‍കോട് നടന്ന […]
മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര നിയോജകമണ്ഡലം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി യു ഡി എഫിന്റെ കൊടിക്കുന്നില്‍ സുരേഷാണ് ഇവിടുത്തെ എം പി. 2014-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചെങ്ങറ സുരേന്ദ്രനെ 32,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കൊടിക്കുന്നിലിന് കഴിഞ്ഞുവോ, […]
കൊലപാതകങ്ങളെ കുറിച്ചും അക്രമ രാഷ്ട്രീയത്തെക്കുറിച്ചും അഭിമുഖം പ്രതിനിധി മൈഥിലി ബാലയോട് സംസാരിക്കുകയാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍
തെരഞ്ഞെടുപ്പ് ഒരുക്കത്തെക്കുറിച്ചും ദേശീയ രാഷ്ട്രീയത്തില്‍ മോദിയെ കുറിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു.
കേരളം ഇപ്പോള്‍ ലോകസഭ തെരഞ്ഞെടുപ്പ് ചൂടിലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പോരാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചിലര്‍ സ്ഥാനാര്‍ഥിയെ വരെ ഉറപ്പിച്ച് യോഗങ്ങളും ചര്‍ച്ചകളുമായി നീങ്ങുമ്പോള്‍ മറ്റു ചിലര്‍ ആരെ നിര്‍ത്തണമെന്ന് ആലോചിച്ച് കുഴയുന്നുമുണ്ട്. കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റാണ് തിരുവനന്തപുരം. ശശി തരൂരിനെ വെല്ലാന്‍ ഇവിടെ മറ്റാര്‍ക്കും കഴിയില്ല എന്നത് കൊണ്ട് തന്നെയാകണം കോണ്‍ഗ്രസ് മറ്റെല്ലാ പാര്‍ട്ടികള്‍ക്കും മുന്നേ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത്. ബിജെപിയും സിപിഐയുമാകട്ടെ ശശി തരൂരിനെതിരെ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലുമാണ്. ഈ സാഹചര്യത്തില്‍ […]
Previous page Next page