നോണ്‍സെന്‍സിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് ജൂണിന്റെ കാമുകനായ സര്‍ജാനോ ഖാലിദ് ആദ്യരാത്രിയും കഴിഞ്ഞ് ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദറില്‍ അഭിനയിക്കുകയാണ്. എങ്കിലും സര്‍ജാനോയുടെ ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റ് ഒരു ചെറുചിത്രമാണ്. 96-ലെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി കിഷന്റെ നായകനായി അഭിനയിച്ച ഹായ് ഹലോ കാതല്‍. ഗാനരചയിതാവ് വിനായക് ശശികുമാര്‍ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം 25 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഈ ചിത്രത്തിലെ സര്‍ജാനോയുടെയും ഗൗരിയുടേയും അഭിനയം ഏറെ പ്രശംസ […]
മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന് വിശേഷിപ്പിക്കാവുന്ന പി ഡേവിഡ് ഇന്നൊരു ചരിത്രശേഖരത്തിന് ഉടമയാണ്. സിനിമയില്‍ ഫോട്ടോകള്‍ എടുക്കുന്ന ജോലിയില്‍ സജീവമായിരുന്ന കാലത്ത് പലപ്പോഴും സംവിധായകരും നിര്‍മ്മാതാക്കളും വാഗ്ദാനം ചെയ്ത അദ്ദേഹത്തെ പണം നല്‍കാതെ പറ്റിച്ചിട്ടുണ്ട്. എങ്കിലും കാലം അദ്ദേഹത്തിന്റെ കൈയില്‍ ഏല്‍പിച്ചത് ഫോട്ടോഗ്രാഫിയില്‍ ഡിജിറ്റല്‍ വിപ്ലവം വരുന്നതിന് മുമ്പുള്ള കാലഘട്ടത്തെ വിലമതിക്കാനാകാത്ത ചിത്രങ്ങളുടേയും നെഗറ്റീവുകളുടേയും ഉടമസ്ഥാവകാശമാണ്. സത്യനും പ്രേംനസീറും എംജിആറും മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വരെ അഭിനയിച്ച ചിത്രങ്ങളിലെ അനശ്വര നിമിഷങ്ങള്‍ അദ്ദേഹത്തിന്റെ […]
ഞാന്‍ ജാക്‌സണല്ലെടാ…ന്യൂട്ടണല്ലെടാ…മലയാളികള്‍ ഏറ്റുപിടിച്ച വരികളാണിത്. വരികള്‍ മാത്രമല്ല ചുവടുകളും എല്ലാവരും കൊണ്ടാടുകയാണ്. സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന അമ്പിളി എന്ന സിനിമയുടെ ടീസര്‍ ആണ് കാരണം. അതിലെ സൗബിന്റെ ഡാന്‍സിന് പിന്നാലെയാണ് ഇപ്പോള്‍ മലയാളികള്‍. ഈ നൃത്തച്ചുവടുകള്‍ക്ക് പിന്നിലെ കലാകാരന്‍ ഫവാസ് അമീര്‍ ഹംസ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു.
വീട്ടുകാര്‍ പി എസ് സിക്ക് പഠിക്കാന്‍ പറഞ്ഞപ്പോള്‍ അരവിന്ദ് മന്‍മഥന്‍ ചെയ്തത് യൂട്യൂബില്‍ നിന്നും വീഡിയോ എഡിറ്റ് പഠിക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലിക്ക് പകരം സര്‍ക്കാരിന്റെ അവാര്‍ഡ് തന്നെ അദ്ദേഹം വീട്ടിലെത്തിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ അദ്ദേഹം അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി സംസാരിക്കുന്നു. എല്ലാംകൊണ്ടും പ്രത്യേകതയുള്ളൊരു ജന്മദിനമായിരുന്നല്ലേ കടന്നുപോയത്. അന്ന് തന്നെ പുരസ്‌കാരം സ്വീകരിക്കാനായതിനെക്കുറിച്ച്?അതേ, ഇത്തവണ വളരെ പ്രത്യേകതയുള്ളതായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. വളരെ സന്തോഷമാണ്. സത്യത്തില്‍ സന്തോഷം മാത്രേയുള്ളൂ. […]
ഭരതന്‍, ഹരിഹരന്‍ തുടങ്ങി അനവധി പ്രതിഭകളുടെ സിനിമകള്‍ക്ക് വേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിര്‍വഹിച്ച് ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളയാളാണ് പി കൃഷ്ണമൂര്‍ത്തി. വിഖ്യാത സിനിമകളായ പെരുന്തച്ചന്‍, വൈശാലി തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം സ്വന്തം കൈയൊപ്പ് മലയാള സിനിമയില്‍ ചാര്‍ത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹം ഇപ്പോള്‍ ചെന്നൈയില്‍ വളരെ കഷ്ടതയിലാണ് കഴിഞ്ഞ് കൂടുന്നത്. ജീവിതം മുഴുവന്‍ സിനിമയ്ക്ക് വേണ്ടി നല്‍കിയ അദ്ദേഹത്തിന് ഇപ്പോള്‍ സ്വന്തമായൊരു വീട് പോലുമില്ല. അദ്ദേഹം തന്റെ സിനിമ ജീവിതത്തെ കുറിച്ചും കഷ്ടതയിലേക്ക് വീണ് പോയതിനെ കുറിച്ചും […]
ദേശീയവും അന്തര്‍ദേശീയവുമായ ഇരുപതോളം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനം, പതിനേഴോളം അവാര്‍ഡുകള്‍. ആദ്യത്തെ ഷോര്‍ട്ട് ഫിലിമിന് തന്നെ ഇത്രയും നേട്ടങ്ങള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശി റാംഗോപാല്‍. ആഗസ്റ്റ് 3ന് റിലീസിനൊരുങ്ങുന്ന സാവി? എന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ വിശേഷങ്ങള്‍ റാംഗോപാല്‍ അഭിമുഖം പ്രതിനിധി മൈഥിലി ബാലയുമായി പങ്കുവെയ്ക്കുന്നു.സാവിയുടെ വിശേഷങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം?എന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിമാണിത്. ഇതിന് മുമ്പ് സുഹൃത്തുക്കളുടെയൊക്കെ ഒപ്പം അവരുടെ വര്‍ക്കുകളില്‍ ഭാഗമായിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമിന്റെ പേര് സാവി? എന്നാണ്. ഇതെഴുതിയതും സംവിധാനം ചെയ്തതും […]
അതിരന്റെ സംഗീത സംവിധായകന്‍ അഭിമുഖം
മലയാള ചലച്ചിത്ര ഗാനശാഖയിലും മലയാള ലളിതഗാനശാഖയിലും ഒരുപാട് സംഭാവനകള്‍ നല്‍കിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ മകന്‍ എം ആര്‍ രാജാകൃഷ്ണന്‍ പ്രശസ്തനായ സൗണ്ട് ഡിസൈനറാണ്. സംഗീത കുടുംബത്തില്‍ പിറന്ന അദ്ദേഹം സംഗീത സംവിധാനത്തിലും മിടുക്കനാണ്. സൗണ്ട് ഡിസൈനിംഗിന് പുറമേ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ചെയ്തിട്ടുണ്ട്. അപരിചിതന്‍, അനന്തഭദ്രം, മഞ്ചാടിക്കുരു, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, കല്‍ക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, നീലത്താമര, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാസ്റ്റേഴ്‌സ്, സ്പാനിഷ് മസാല, കുഞ്ഞളിയന്‍, ചാപ്പാക്കുരിശ്, ഉറുമി, ട്രാഫിക്, […]
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ എബിസിഡിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെച്ച അമിത് ചക്കാലക്കല്‍ ആദ്യമായി നായക വേഷത്തിലെത്തിയ വാരിക്കുഴിയിലെ കൊലപാതകം തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഹണീബീയിലെ റോളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ അമിത് പ്രേതം 2 ലും നിറഞ്ഞുനിന്നിരുന്നു. പള്ളി വികാരിയായി ഇപ്പോള്‍ പ്രേക്ഷക മനസുകള്‍ കീഴടക്കുന്ന അമിത് ചക്കാലക്കല്‍ മൈഥിലി ബാലയുമായി സംസാരിക്കുന്നു. വാരിക്കുഴിയിലെ കൊലപാതകത്തിന്റെ വിശേഷങ്ങള്‍. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍? പടം ഇറങ്ങുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആദ്യമായി ഞാന്‍ നായക വേഷത്തില്‍ എത്തുകയാണ്. അപ്പോള്‍ അങ്ങനെയൊരു സിനിമ […]
ഇന്ന് സിനിമയെടുക്കാന്‍ പഴയതുപോലെയുള്ള പ്രയാസം ഇല്ല. ടെക്‌നോളജി ഒരുപാട് വളര്‍ന്നു. ഷൂട്ടിങ്ങിന് ഫിലിം ഉപയോഗിക്കാത്തതു കൊണ്ട് സിനിമയെടുക്കാന്‍ യുവതലമുറ ധാരാളം. എത്ര പ്രാവശ്യം റീടേക്ക് ചെയ്താലും ഫിലിം പോവുകയില്ല. എന്നാല്‍ ഫിലിം ഉണ്ടായിരുന്നകാലത്ത് നന്നേ പാടുപെട്ട് സിനിമ സംവിധാനം ചെയ്തിരുന്നു കെ എസ് മാധവനെപ്പോലെയുള്ളവര്‍. മലയാള സിനിമയുടെ അറുപതുകളിലും എഴുപതുകളിലും അതുവരെ ചലച്ചിത്ര കലയ്ക്ക് അന്യമായിരുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പ്രസക്തിക കണ്ടെത്തിയവരില്‍ മുന്നിലായിരുന്നു കെ എസ് സേതുമാധവന്‍. മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതുമയുടെ വേരുകള്‍ തേടിയായിരുന്നു സേതുമാധവന്റെ […]
Previous page Next page