സംഗീതം കൈലാസിന് വെറുമൊരു പാഷന്‍ മാത്രമല്ല, ജീവവായുവാണെന്ന് തന്നെ പറയാം. കുട്ടിക്കാലം മുതല്‍ മനസില്‍ കൂട് കൂട്ടിയ ഇഷ്ടം. പക്ഷേ, കൈലാസിനെ സംഗീതം തിരിച്ച് സ്‌നേഹിച്ചു തുടങ്ങിയിട്ട് അധിക കാലമായില്ല. കാത്തിരിപ്പിന്റേയും കഠിനാധ്വാനത്തിന്റേയും നീണ്ട നാളുകള്‍ക്കൊടുവിലായിരുന്നു സംഗീതം കൈലാസിനെ കൂട്ടുപിടിച്ചത്. പക്ഷേ ഇത്രയും നാളത്തെ സ്വപ്നം എന്തായിരുന്നുവെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ, സിനിമയില്‍ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനാകുക. എന്തായാലും കൈലാസിന്റെ ആ കാത്തിരിപ്പ് വെറുതെയായില്ല. വൈകി വന്ന വസന്തം പോലെ തീവണ്ടി എന്ന ചിത്രത്തിന്റെ […]
അംഗീകാരത്തിന്റെ നിറവിലാണ് ആളൊരുക്കം. ആളൊരുക്കത്തിലെ പ്രധാന നടനും. മികച്ച നവാഗത പ്രതിഭയ്ക്കുള്ള കേരള ഫിലീം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചത് ആളൊരുക്കത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകാന്ത് കെ വി മേനോനാണ്. സിനിമയെ കുറിച്ചും അഭിനയരംഗത്തിലേക്ക് എത്തിയതിനെ കുറിച്ചും ശ്രീകാന്ത് സംസാരിക്കുന്നു. രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. ആളൊരുക്കവും ശ്രീകാന്തും പുരസ്‌കാരങ്ങളുടെ നിറവിലാണ്. എന്തു തോന്നുന്നു? ഒരുപാട് ആഗ്രഹിച്ചിരുന്ന് നല്ലൊരു ക്യാരക്ടര്‍ കിട്ടുന്നത് ആളൊരുക്കത്തിലാണ്. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്കു കിട്ടുന്ന എല്ലാ അവാര്‍ഡുകളും അംഗീകാരങ്ങളും വളരെ പ്രിയപ്പെട്ടതാണ്. ഇന്ദ്രന്‍സ് […]
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സിനിമ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തിയറ്ററുകളില്‍ വിജയം കൊയ്യുമ്പോള്‍ നായിക അശ്വതി മനോഹരന്‍ തന്റെ ആദ്യ സിനിമ ഹിറ്റായതിന്റെ സന്തോഷത്തിലാണ്. നര്‍ത്തകിയും യോഗ ഗുരുവുമായ അശ്വതി ആദ്യ സിനിമയെ കുറിച്ചും മറ്റ് ഇഷ്ടങ്ങളെ കുറിച്ചും സംസാരിക്കുന്നു. രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. സിനിമ ഹിറ്റായി മുന്നേറുകയാണ്. അശ്വതിക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ എന്തൊക്കെയാണ്? നല്ല പ്രതികരണങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്. വളരെ പോസിറ്റീവായ അഭിപ്രായങ്ങളാണ് എല്ലാവരും പറയുന്നത്. സിനിമ നന്നായി ഓടുന്നുണ്ട്. പലയിടങ്ങളിലും ഹൗസ് ഫുള്ളാണ്. […]
ആഭാസം… പേരിലെ പുതുമയും കൗതുകവും സിനിമയിലും പ്രതീക്ഷിക്കാം. എന്തുകൊണ്ട് ഇങ്ങനെയൊരു പേരെന്ന് ചിന്തിക്കുന്നവരോട് അണിയറപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് ഇത്രമാത്രം, ചിത്രം പറയുന്ന രാഷ്ട്രീയവും ചില തെരഞ്ഞടുപ്പുകളുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഷൂട്ട് തുടങ്ങിയതു മുതല്‍ വിവാദങ്ങളും ചിത്രത്തിന് പിന്നാലെയുണ്ട്. ഒടുവില്‍ സെന്‍സറിംഗ് കഴിഞ്ഞതോടെ ചിത്രത്തിന് കിട്ടിയതാകട്ടെ എ സര്‍ട്ടിഫിക്കറ്റും. പിന്നെയും വിവാദങ്ങളും നിയമപോരാട്ടങ്ങളും. ഒടുവില്‍ എല്ലാം മാറ്റിയെഴുതി യു/എ സര്‍ട്ടിഫിക്കറ്റുമായി വിഷുവിന് തീയേറ്ററിലെത്തുകയാണ് ആഭാസം. ചിത്രത്തിന്റെ സംവിധായകന്‍ ജുബിത് നമ്രാഡത്ത് വിനീത രാജുമായി സംസാരിക്കുന്നു. താങ്കളുടെ ആദ്യ ചിത്രമാണ് ആഭാസം. […]
അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച ആന്റണി വര്‍ഗീസ് രണ്ടാമത്തെ ചിത്രം മാര്‍ച്ച് അവസാനത്തോടെ പ്രദര്‍ശനത്തിനെത്തുന്നതിന്റെ ആവേശത്തിലാണ്. പുതിയ ചിത്രത്തിന്റെ പ്രതീക്ഷകളും വിശേഷങ്ങളും ആന്റണി രാജി രാമന്‍കുട്ടിയുമായി പങ്കുവെയ്ക്കുന്നു. പുതിയ ചിത്രം സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും ഹിറ്റായല്ലോ.. എന്തൊക്കെയാണ് പ്രതീക്ഷകള്‍? ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. സിനിമ മാര്‍ച്ച് അവസാനത്തോടെ റിലീസ് ചെയ്യും. പ്രേക്ഷകരുടെ പ്രതികരണം എന്താവും എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യ സിനിമയായ അങ്കമാലി ഡയറീസ് ഇറങ്ങുന്ന സമയത്തുള്ള അതേ ടെന്‍ഷനൊക്കെയാണ് […]
മനസ് നിറയെ സംഗീതവുമായി നടക്കുന്ന പെണ്‍കുട്ടി. ഓരോ ശ്വാസത്തിലും സ്വപ്നം കാണുന്നത് സംഗീതം എന്ന മൂന്നക്ഷരത്തെ. ഉള്ളിലുള്ള കഴിവിനെ വീണ്ടും വീണ്ടും മിനുക്കിയെടുക്കാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടാനുള്ള മനസ് അവള്‍ക്കുണ്ട്. ആ പ്രയത്‌നത്തിനുള്ള ഫലമായി രണ്ടാമതും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തം പേരിനൊപ്പം ചേര്‍ത്തിരിക്കുകയാണ് ഗായിക സിതാര. വിനീത രാജ് സിതാരയുമായി നടത്തിയ അഭിമുഖം. രണ്ടാമതും ഒരു സംസ്ഥാന പുരസ്‌കാരം സിതാരയെ തേടിയെത്തിയിരിക്കുകയാണ്. ഈ സന്തോഷം എങ്ങനെയാണ് ആഘോഷിക്കുന്നത്? സന്തോഷമാണ്. പക്ഷേ വലിയ ആഘോഷങ്ങളൊന്നും ഇല്ല. […]
അടുത്തകാലം വരെ സിനിമയില്‍ വസ്ത്രാലങ്കാരം എന്നു പറയുന്നത് അത്രകണ്ട് ശ്രദ്ധിക്കുന്ന ഒന്നായിരുന്നില്ല. അഭിനേതാക്കള്‍ക്ക് ഇണങ്ങുന്ന വസ്ത്രം തയ്പ്പിച്ചുകൊടുക്കുന്നുവരോ തെരഞ്ഞെടുത്ത് കൊടുക്കുന്നുവരോ ആണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നായിരിക്കും പ്രേക്ഷകരില്‍ ചിലരെങ്കിലും കരുതിയിട്ടുണ്ടാകുക. സിനിമയുടെ വിജയാഘോഷങ്ങളിലും അവരെ മുന്‍നിരയില്‍ കണ്ടിരുന്നുമില്ല. വസ്ത്രങ്ങള്‍ ട്രെന്‍ഡായാല്‍ മാത്രം ശ്രദ്ധിക്കും എന്നുമാത്രം. എന്നാല്‍ പുതിയ കാലത്തെ സിനിമയില്‍ അങ്ങനെയല്ല. അഭിനേതാക്കളെ കഥാപാത്രങ്ങളാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായകമായി മാറി കോസ്റ്റ്യൂം ഡിസൈനര്‍മാരും. ആ കണ്ണിയിലെ മുന്‍നിരയിലാണ് സഖി എല്‍സയും. ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ സിനിമ അവാര്‍ഡുകളില്‍ […]
പുതിയ കാല മലയാള സിനിമയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. തമിഴ് സിനിമയിലൊക്കെ സംഭവിക്കുന്ന ആവിഷ്‌കാര ശൈലീ മാറ്റങ്ങള്‍ നമ്മുടെ സിനിമയിലും സംഭവിക്കുന്നു. അടുത്തിടെ ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ പ്രിയങ്കരനായ ഇന്ദ്രന്‍സ് നായകനാവുന്ന ആളൊരുക്കം അത്തരമൊരു വ്യത്യസ്ത സിനിമയാണ്. കഴിഞ്ഞ ദിവസം അതിന്റെ പ്രിവ്യു ഷോയ്ക്ക് അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്. ഗന്ധര്‍വ ചലച്ചിത്രകാരന്‍ പി പത്മരാജന്റെ സഹധര്‍മ്മിണി രാധാലക്ഷ്മി ചിത്രത്തെകുറിച്ച് പ്രതികരിച്ചത് കുറച്ച് ദിവസത്തേക്ക് ഈചിത്രം എന്റെ ഉറക്കം നഷ്ടപ്പെടുത്തും എന്നാണ്. ഏപ്രിലില്‍ റിലീസിന് തയ്യാറെടുക്കുന്ന ആളൊരുക്കത്തെയും തന്റെ കലാജീവിതത്തെയും […]
നായികാ പ്രധാന്യമുള്ള സിനിമകള്‍ മാത്രം തെരഞ്ഞെടുക്കുന്ന യുവനടിമാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തയാണ് ലിയോണ ലിഷോയ്. ചെറിയ റോളാണെങ്കിലും അമ്മ വേഷമാണെങ്കിലും ചെയ്യാന്‍ ധൈര്യമുള്ള താരം. ലിയോണ സംസാരിക്കുകയാണ് ഇനിയും അവസാനിക്കാത്ത മായാനദിയിലെ സമീറയുടെ വിശേഷങ്ങള്‍, നടിമാരുടെ സുരക്ഷയെ കുറിച്ച്, പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍. ലിയോണ ലിഷോയുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. ആശങ്കയുടെ മായാനദി മായാനദിയ്ക്ക് കിട്ടിയ സ്വീകാര്യതയില്‍ ഭയങ്കര സന്തോഷം ഉണ്ട്. മായാനദി ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് കണ്‍ഫ്യൂഷനായിരുന്നു. ചെയ്യണോ വേണയോ എന്നൊക്കെ ഒരുപാട് ആലോചിച്ചിരുന്നു. […]
പ്രിയനന്ദനന്‍. മലയാള സിനിമയില്‍ ഓഫ് ബീറ്റ് സിനിമകളിലൂടെ തന്റേതായ സാന്നിദ്ധ്യമുറപ്പിച്ചയാള്‍. പ്രമേയം കൊണ്ടും കഥാപരിസരം കൊണ്ടും വ്യത്യസ്തമായ കൈവിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്ത് സിനിമാലോകത്ത് സ്വന്തമായി ഇടം അദ്ദേഹം കണ്ടെത്തി. ദേശീയ അവാര്‍ഡുവരെ നേടിയ സംവിധായകന്‍. സാധാരണക്കാരിലും സാധാരണക്കാരനായി തന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ടിക്കറ്റ് വില്‍ക്കാന്‍ വരെ സന്നദ്ധനായ സംവിധായകന്‍. അദ്ദേഹം തന്റെ സിനിമാ സങ്കല്‍പ്പങ്ങളെ കുറിച്ച് സംസാരിക്കുന്നു. പുതിയ സിനിമയായ പാതിരാക്കാലത്തെ കുറിച്ച്. ഇനിയും പുലരാനുള്ള തന്റെ സിനിമാ അനുഭവങ്ങളെകുറിച്ച് അദ്ദേഹം ധനശ്രീയുമായി സംസാരിക്കുന്നു. പാതിരാക്കാലം […]