Film

മായാനദിയിലെ പാട്ടുകാരി

ഹസാരോ ഖ്വായിഷേന്‍ ഐസി എന്ന ഹിന്ദി ചിത്രത്തിലെ ബാവ് രാ മന്‍ ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ഗാനമാണ്. പ്രണയവും സൗഹൃദവും അതിതീവ്രമായി ഒഴുകിയ മായാനദി കണ്ടിറങ്ങിയ ഓരോരുത്തരും മൂളിയ പാട്ടാണ് ഇത്. മൂന്ന് പെണ്‍കുട്ടികളുടെ സൗഹൃദത്തിന്റെ ഊഷ്മളത പകര്‍ന്ന ഈ ഗാനം ചിത്രത്തിന് വേണ്ടി പാടിയത് സിനിമയില്‍ അഭിനയിച്ച ദര്‍ശന തന്നെയാണ്. മലയാളികളുടെ ബാവ് രാ മന്‍ പെണ്‍കുട്ടി ദര്‍ശന രാജേന്ദ്രന്‍ സിനിമാ വിശേഷങ്ങളും സ്വപ്‌നങ്ങളും രാജി രാമന്‍കുട്ടിയുമായി പങ്കുവെയ്ക്കുന്നു പാട്ട് എന്നെയും ഹിറ്റാക്കി പാട്ട് […]

സംവിധായകന്റെ എഡിറ്റര്‍

വ്യത്യസ്തമായ സിനിമകളുടെ ഭാഗമാകാന്‍ കഴിയുക എന്നത് എതൊരു സിനിമക്കാരന്റേയും സ്വപ്നമാണ്. അതിന് കൃത്യമായ പ്രേക്ഷക ശ്രദ്ധ ലഭിക്കുക എന്നത് വലിയ അനുഗ്രഹവും. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പിടി സിനിമകളുടെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായ ചെറുപ്പക്കാരന്‍, എഡിറ്റര്‍ ഷെമീര്‍ മുഹമ്മദ്. മാര്‍ട്ടിന്‍ പ്രക്കാട്ട് 2015-ല്‍ തുറന്നു വിട്ട ചാര്‍ളി എന്ന ജിന്ന് മലയാളത്തിന്റെ മനസ് കീഴടക്കിയപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് മികച്ച ഒരു എഡിറ്ററെ കൂടിയാണ്. അക്ഷയ് കുമാറിന്റെ ഗദ്ദര്‍, സൂര്യയുടെ സിങ്കം-2 അടക്കം നിരവധി ഹിന്ദി, തമിഴ് സിനിമകളിലെ […]

പ്രതീക്ഷകളോടെ ശ്രീസംഖ്യ

മലയാളികള്‍ക്ക് ചിരിയുടെ പൂക്കാലം സമ്മാനിച്ച വ്യക്തിയാണ് കല്‍പ്പന. അമ്മയായും, അനിയത്തിയായും, കാമുകിയായും അവര്‍ നിറഞ്ഞാടിയ സിനിമകള്‍ കേരളത്തിലെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. മണ്‍മറഞ്ഞെങ്കിലും ആ അമ്മ പകര്‍ന്നു കൊടുത്ത പാഠങ്ങളുമായി മകള്‍ വെളളിത്തിരയിലേക്ക് എത്തുകയാണ്. നടി കല്പനയുടെ മകള്‍ ശ്രീസംഖ്യയെന്ന ശ്രീമയിയും സിനിമയിലേക്ക് എത്തുകയാണ്. ശ്രീസംഖ്യയുമായി കൃഷ്ണ പ്രിയ സംസാരിക്കുന്നു. ശ്രീമയിയില്‍ നിന്ന് ശ്രീസംഖ്യയിലേക്ക് ന്യൂമോറളജി പ്രകാരമാണ് ശ്രീസംഖ്യയെന്ന പേര് തിരഞ്ഞെടുത്തത്. അമ്മയാണ് (കല്പനയുടെ അമ്മ) പേരിട്ടത്. ഒരേ ജന്മത്തില്‍ രണ്ട് തവണ പേരീടല്‍ നടത്തിയെന്നത് […]

തമിഴിലിലായാലും ഞാന്‍ മലയാളി: അപര്‍ണ ബാലമുരളി

അഭിനയലോകത്ത് എത്തിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂവെങ്കിലും നായികയായും ഗായികയായിയും മലയാള സിനിമാ മേഖലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് അപര്‍ണ ബാലമുരളി. രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം താള മയം എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴ്‌സിനിമാ ലോകത്ത് ശക്തമായ സാന്നിദ്ധ്യമാകാനൊരുങ്ങുന്ന അപര്‍ണ ബാലമുരളിയുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. സര്‍വ്വം താള മയം ചിത്രീകരണം നടക്കുകയാണ്. സിനിമയിലെ നായികയാണ്. മലയാളിയായ നഴ്‌സായിട്ടാണ് അഭിനയിക്കുന്നത് . അതുകൊണ്ട് തന്നെ ഈ സിനിമയില്‍ എന്റെ കഥാപാത്രം മലയാളം പറയുന്നുണ്ട്. […]

സിനിമ സുരക്ഷിതം: നിരഞ്ജന

സ്വന്തം വീടു പോലെയാണ് നിരഞ്ജന അനൂപിന്‌ സിനിമ. കലയും സിനിമയും ചെറുപ്പം മുതലേ കൂട്ടായുണ്ട്. സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ക്കൊപ്പം വരെ ചുരങ്ങിയ കാലം കൊണ്ട് അഭിനയിച്ചു. ലോഹം, പുത്തന്‍പണം, സൈറബാനു എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തോമസ്. കെ. സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഗൂഢാലോചന തീയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആണ് നായകന്‍. കേന്ദ്ര കഥാപാത്രമായാണ് നിരഞ്ജന എത്തുന്നത്. ചിത്രത്തെയും സിനിമ ജീവിതത്തെയും കുറിച്ച്  കൃഷ്ണ പ്രിയയുമായി നിരഞ്ജന സംസാരിക്കുന്നു. ഗൂഢാലോചന ചിത്രത്തിന്റെ ചിത്രീകരണം? വളരെ […]

മനുഷ്യനല്ലേ, ഇവോള്‍വ് ചെയ്തുകൊണ്ടിരിക്കും: ഷെയ്ന്‍ നിഗം

ടാലന്റുണ്ടായിട്ടും രക്ഷപ്പെട്ടില്ല എന്നാണ് നടനും മിമിക്രി താരവുമായ അബിയെ കുറിച്ച് പൊതുവായുള്ള അഭിപ്രായം. പക്ഷേ, മകന്‍ ഷെയ്ന്‍ നിഗമിനെ നാച്ചുറല്‍ ആക്ടര്‍ എന്നാണ് സിനിമാ പ്രേമികള്‍ വിശേഷിപ്പിക്കുന്നതും. ഇഷ്ടമില്ലാതെ എഞ്ചിനീയറിങ്ങിന് പഠിക്കാന്‍ പോയി സപ്ലികളുടെ കൂടാരത്തിനുമേല്‍ ഇരിക്കുന്ന ഷെയ്‌നിന് സിനിമ യാതൊരു പ്ലാനിങ്ങും കൂടാതെ സംഭവിച്ചതാണ്. സപ്ലികള്‍ എഴുതിയെടുക്കാമെന്നുള്ള ആത്മവിശ്വാസത്തോടെ ഷെയ്ന്‍ ഒരു പിടി നല്ല സിനിമകളുടെ ഭാഗമാകുകയാണ്. ഷെയ്ന്‍ വിശേഷങ്ങള്‍ മീരാ നളിനിയുമായി പങ്കുവയ്ക്കുന്നു. ഷെയ്ന്‍ നിഗം, അച്ഛന്റെ സിനിമാജീവിതം കണ്ട് ഇഷ്ടം തോന്നിയിട്ടാണോ സിനിമയിലേക്ക് […]

ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍: മെക്‌സിക്കന്‍ അപാരതയ്ക്ക് മറുപടി

മഹാരാജാസിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ് ശ്രദ്ധേയമായ സിനിമയാണ് ഒരു മെക്‌സിക്കന്‍ അപാരത. പക്ഷേ സിനിമയില്‍ ചരിത്രത്തെ മറിച്ചാണ് അടിയാളപ്പെടുത്തിയത് എന്ന് വാദമുയര്‍ന്നിരുന്നു. കെഎസ്‌യുവിന്റെ വിജയം എസ്എഫ്‌ഐയുടെതായി ചിത്രീകരിച്ചുവെന്നായിരുന്നു വാദം. എസ്എഫ്ഐ കൊടിക്കുത്തി വാണ മഹാരാജാസ് കാമ്പസില്‍ കെഎസ്‌യുവിന് മിന്നുന്ന വിജയം സമ്മാനിച്ച ജിനോ ജോണിന്റെ കഥയായിരുന്നു സിനിമയില്‍ പറഞ്ഞത്. സിനിമയില്‍ ജിനോ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തന്റെ സ്വന്തം കഥ തന്നെ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് ജിനോ. ബ്ലൂ ഈസ് ദ വാമസ്റ്റ് കളര്‍ എന്ന […]

ഡബ്ബ് സ്മാഷുകളുടെ താരം സിനിമയിലെ നായിക

സിംഗപ്പൂരില്‍ നിന്നും വിനീത എത്തിയത് അഭ്രപാളികളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാനായിരുന്നു. സിനിമയെ സ്വപ്‌നം പോലും കാണാതിരുന്ന വിനീതയെ കാത്തിരുന്നത് നിരവധി കഥാപാത്രങ്ങളും. ഭര്‍ത്താവിന്റെ പിന്തുണയോടെ അവര്‍ ആനന്ദം എന്ന ചിത്രത്തിലെ ലൗലി ടീച്ചറായി. പിന്നീട് എബി എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ അമ്മയുടെ വേഷം ഗംഭീരമാക്കി. ഇപ്പോള്‍ ചെറുതും വലുതമായ വേഷങ്ങള്‍ വിനീതയെ കാത്തിരിക്കുകയാണ്. വിനീത വിശേഷങ്ങള്‍ കൃഷ്ണ പ്രിയയുമായി പങ്കുവയ്ക്കുന്നു. എങ്ങനെയായിരുന്നു സിനിമയിലേക്കുളള വരവ്? സിനിമയിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.പഠിക്കുന്ന കാലത്ത് അഭിനയത്തോട് താത്പര്യം തോന്നിയിട്ടുണ്ട്. അതിന് […]

സിനിമ മോഹമല്ല, പക്ഷെ ശാസ്ത്രജ്ഞനാകാന്‍ ഭയങ്കര ആഗ്രഹം

വിരലുകളില്‍ മാന്ത്രികത ഒളിപ്പിച്ച കുരുന്നായിരുന്നു എഡ്മണ്ട് തോമസ് ക്ലിന്റ്. വരകള്‍ക്കും നിറങ്ങള്‍ക്കും കൊച്ചു മനസ്സിന്റെ അനന്തമായ ലോകം സൃഷ്ടിച്ച ബാലപ്രതിഭയായി അവന്‍ വളര്‍ന്നു. ഈ ലോകത്തോട് വളരെ ചെറുപ്രായത്തില്‍ വിട പറയുമ്പോള്‍ അവന്‍ വരച്ച് തീര്‍ത്തത് 30,000 ത്തോളം ചിത്രങ്ങളാണ്. ക്ലിന്റ് എന്ന പേരില്‍ അവന്റെ ജീവിതം സംവിധായകന്‍ ഹരികുമാര്‍ ചിത്രം പുറത്തിറക്കിയപ്പോള്‍ പ്രേക്ഷകര്‍ അത് നെഞ്ചേറ്റി. മൂന്ന്‌ വര്‍ഷമെടുത്ത് ചിത്രീകരിച്ച് ചിത്രം പതിമൂന്ന് അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. അഭ്രപാളികളില്‍ ഈ ക്ലിന്റിനെ എത്തിച്ചത് മാസ്റ്റര്‍ അലോക് […]

"നല്ല മകന്‍, സഹോദരന്‍, ഭര്‍ത്താവ്, അച്ഛന്‍"

ജയസൂര്യയും അനുസിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്യാപ്റ്റന്‍ എന്ന മലയാള സിനിമയ്ക്കൊരു പ്രത്യേകതയുണ്ട്.  ഭര്‍ത്താവ് എന്നും എപ്പോഴും ഓര്‍മ്മിക്കപ്പെടണമെന്ന ഒരു ഭാര്യയുടെ ആഗ്രഹത്തിന്റെ ഫലമാണ് ക്യാപ്റ്റന്‍.  കേരള ഫുട്ബോളിലെ ജ്വലിക്കുന്ന താരം വി പി സത്യന്റെ ഭാര്യ അനിതയുടെ സ്വപ്‍നം. അനിത സത്യനുമായി നടത്തിയ രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. വി പി സത്യനെ കേരളം മറന്നു തുടങ്ങിയപ്പോഴുള്ള ഓര്‍മ്മപ്പെടുത്തലാണോ ക്യാപ്റ്റന്‍ എന്ന സിനിമ? വി പി സത്യനെന്ന ഫുട്ബോളറെ ആരും മറക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ആ ഓര്‍മ്മകള്‍ […]

Previous page Next page