വിമാനത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി സിനിമാ ലോകത്തെത്തിയ ദുര്‍ഗ കൃഷ്ണ പ്രേതം 2വിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.
കാബോഡി സ്‌കേപ്സ് എന്ന സിനിമയുടെ പേരില്‍ വേട്ടയാടപ്പെടേണ്ടി വന്ന സംവിധായകന്‍ ജയന്‍ കെ ചെറിയാന്‍ ഇന്നത്തെ സിനിമാ സാഹചര്യങ്ങളെക്കുറിച്ചും സിനിമാലോകത്തെ കാണാപ്പുറങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ സ്വയം പഠിച്ച് ഇപ്പോഴിതാ മലയാളം, തമിഴ്, തെലുഗു ഭാഷകളിലെ സിനിമകളില്‍ പാടിയ തിരുവനന്തപുരത്തിന്റെ സ്വന്തം പാട്ടുകാരന്‍ അദീഫ് മുഹമ്മദ്. സിനിമകളില്‍ പാടുന്നതിനൊപ്പം ഇലയപ്പം എന്ന സ്വന്തം ബാന്‍ഡിനായി പാട്ടുകള്‍ പിന്നണിയില്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് അദീഫ്. ജോലി ഉപേക്ഷിച്ച് സംഗീതത്തിന് മാത്രമായി ജീവിതം മാറ്റിവെച്ച ഈ യുവാവ് ഒരു പ്രതീകമാണ്, ദൃഢനിശ്ചയത്തിന്റെ.സിനിമാ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അദീഫ് തന്റെ പാട്ട് വിശേഷങ്ങള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ മൈഥിലി ബാലയോട് പങ്കുവെക്കുന്നു. ശാസ്ത്രീയമായി […]
പ്രശസ്തനാകാന്‍ വേണ്ടി മാത്രം സംഗീതത്തിന്റെ ഓരംപറ്റിവന്ന ഒരാളല്ല നിഷാദ്.
കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിക്ക് കഥാഭാഷ്യം ചമച്ച മാധ്യമ പ്രവര്‍ത്തകന്‍ സന്തോഷ് പ്രിയന്റെ അനുമതി അണിയറ പ്രവര്‍ത്തകര്‍ വാങ്ങിയില്ല
ഫെലിനി ടി പിയുടെ തീവണ്ടിയും യാത്രക്കാര്‍ക്ക് അറിയാവുന്നതുപോലെ വൈകി തന്നെയാണ് എത്തിയത്. കുറച്ച് വൈകിയിട്ടാണ് എത്തിയെങ്കിലും ആ തീവണ്ടി തിയേറ്ററുകള്‍ നിറച്ച് മുന്നോട്ട് കുതിക്കുകയാണ്. വിശ്വവിഖ്യാത ചലച്ചിത്രകാരന്റെ പേരുമായെത്തിയ നവാഗത സംവിധായകന്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും തെല്ലും കോട്ടം തട്ടിച്ചില്ല. ചിത്രത്തെ കുറിച്ച് ഫെലിനി ടി പി രാജി റാമുമായി സംസാരിക്കുന്നു. തീവണ്ടി കൂകി പായുകയാണല്ലോ? ശരിക്കും പറഞ്ഞാല്‍ ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. സിനിമ നന്നായി ഓടുമെന്ന കാര്യത്തില്‍ സംശയമുണ്ടായില്ല. പതുക്കെ പതുക്കെ കയറി വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. […]
സംഗീതത്തില്‍ ജനിച്ച്, സംഗീതത്തില്‍ വളര്‍ന്ന ഗായകന്‍. ഹരിശങ്കറിനെ കുറിച്ചുള്ള ഈ വിശേഷണത്തില്‍ തെല്ലും അതിശയോക്തിയുണ്ടാവില്ല. ഡോ.കെ ഓമനക്കുട്ടിയുടെ കൊച്ചുമകന്‍. എം. ജി രാധാകൃഷ്ണന്റെയും എം.ജി ശ്രീകുമാറിന്റെയും പിന്‍ഗാമി. അച്ഛന്‍ ആലപ്പി ശ്രീകുമാര്‍ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പ്രിന്‍സിപ്പല്‍. അമ്മ കമലാ ലക്ഷ്മി വീണ അര്‍ട്ടിസ്റ്റ്. കേരളത്തിന്റെ സംഗീത കുടുംബത്തിന്റെ പാരമ്പര്യം രക്തത്തില്‍ തന്നെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. തീവണ്ടി എന്ന സിനിമയിലെ ‘ ജീവാംശമായ് താനെ നീ എന്നില്‍ ‘ എന്ന ഗാനം മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിക്കുമ്പോഴും […]
ആനന്ദത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനാര്‍ക്കലി മരയ്ക്കാര്‍ പഠനത്തിനുശേഷം സിനിമയില്‍ സജീവമാകുകയാണ്. പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ അനാര്‍ക്കലി രാജി രാമന്‍കുട്ടിയുമായി പങ്കുവയ്ക്കുന്നു. നായികയായി അഭിനയിച്ച ചിത്രങ്ങള്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. എന്താണ് പ്രതീക്ഷകള്‍? നായികയായി അഭിനയിച്ച മന്ദാരം, അമല എന്നീ രണ്ടു സിനിമകളിലും ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട്. ആളുകള്‍ക്ക് ഇഷ്ടമുള്ള നടിയാവണം എന്നാണ് ആഗ്രഹം. ഈ രണ്ട് സിനിമകളും അതിന് മുതല്‍ക്കൂട്ടാവും എന്നാണ് പ്രതീക്ഷ. അതുപോലെ തന്നെ ഇനിയും ഒരുപാട് സിനിമകള്‍ക്കുള്ള അവസരങ്ങള്‍ കിട്ടുമെന്നും. മന്ദാരമാണ് ആദ്യം പ്രദര്‍ശനത്തിനെത്തുക. മന്ദാരത്തിലേയും […]
നിഖില്‍ എസ് പ്രവീണ്‍; വെഡിംഗ് വീഡിയോഗ്രഫി രംഗത്തു നിന്നെത്തി ആദ്യ സിനിമയായ ഭയാനകത്തിലൂടെ സ്വന്തമാക്കിയത് മികച്ച ഛായാഗ്രഹകനുള്ള ദേശീയ അവാര്‍ഡ്. സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്ക് കഠിന പ്രയത്‌നത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും പിന്തുണയുണ്ടെങ്കില്‍ ഏതറ്റം വരെ പോകാമെന്നതിന് തെളിവാണ് ഈ ചെറുപ്പക്കാരന്‍. സിനിമയെന്നത് ഭ്രമിപ്പിക്കുന്ന വെള്ളി വെളിച്ചമാണെന്ന് നിഖിലും സമ്മതിക്കുന്നു, പക്ഷേ തന്നെ ഭ്രമിപ്പിക്കുന്നത് കലാമൂല്യവും, സാമൂഹിക പ്രസക്തിയും ഉള്ള സിനിമകളാണെന്ന് പറയാന്‍ കാണിക്കുന്ന ചങ്കൂറ്റം കാണുമ്പോളറിയാം നിഖില്‍ വേറെ ലെവലാണ് ഭായ്. ആദ്യ സിനിമക്ക് തന്നെ നിഖിലിന് ദേശീയ […]
മോഹന്‍ലാലില്‍ മഞ്ജു വാര്യരുടെ ചെറുപ്പ കാലം അവതരിപ്പിച്ച കൃറ്റിക പ്രദീപ് ആദ്യമായി നായികയാവുന്ന സന്തോഷത്തിലാണ്. നായികയാവുന്നതിനൊപ്പം സിനിമയില്‍ പാടുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളും മറ്റും കൃറ്റിക, രാജി രാമന്‍കുട്ടിയുമായി പങ്കുവെയ്ക്കുന്നു. മോഹന്‍ലാലിനൊപ്പം ഞാനും ഹിറ്റായി മഞ്ജു ചേച്ചിയുടെ ചെറുപ്പ കാലം അവതരിപ്പിച്ച മോഹന്‍ലാല്‍ ഹിറ്റായതിന്റെ സന്തോഷത്തിലാണ്. സിനിമ ഇപ്പോഴും തിയറ്ററുകളില്‍ ഹിറ്റായി ഓടുന്നുണ്ട്. ഒരുപാട് അഭിനന്ദനമാണ് ഈ സിനിമയിലെ അഭിനയത്തിന് കിട്ടിയത്. സിനിമയില്‍ ഞാന്‍ നന്നായിട്ടുണ്ടെന്ന് കമല്‍ സാര്‍ പറഞ്ഞു. മഞ്ജു ചേച്ചിയും സംവിധായകന്‍ സാജിദിക്കയും അഭിനയത്തെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. […]