സിനിമയില്‍ സ്ത്രീകള്‍ക്ക് തുല്യവേതനം നല്‍കണം: അനില്‍ രാധാകൃഷ്ണ മേനോന്‍
അനിമേഷന്‍ രംഗത്ത് നിന്ന് പരസ്യങ്ങള്‍ വഴി സിനിമയിലെത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. അദ്ദേഹത്തിന്റെ സിനിമകളുടെ പേര് ആണ് ആദ്യം എല്ലാവരും ശ്രദ്ധിക്കുക. കൂടാതെ അദ്ദേഹം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്ല പ്രാധാന്യവും നല്‍കുന്നുണ്ട്. അദ്ദേഹവുമായി മീനാക്ഷി കിഷോര്‍ സംസാരിക്കുന്നു.
സിനിമ പേരുകള്‍ യുണീക്ക്
സിനിമയും പേരും തമ്മില്‍ ബന്ധമുണ്ട്. നോര്‍ത്ത് 24 കാതമായാലും സപ്തമശ്രീ തസ്‌കരയായാലും ലോര്‍ഡ് ലിവിങ്സ്റ്റണ്‍ ആയാലും അതുണ്ട്. ഒരു സിനിമയുടെ ആദ്യത്തെ പബ്ലിസിറ്റി പേരാണ്. പേര് കേള്‍ക്കുമ്പോള്‍ ക്യൂരിയോസിറ്റി ഉണ്ടാകണം. അതുകൊണ്ടാണ് അത്തരം പേരുകള്‍ ഇട്ട് തുടങ്ങിയത്.
സ്‌ക്രിപ്റ്റ് എഴുതുന്നത് അമ്മ
ആദ്യത്തെ രണ്ട് സിനിമ മുഴുവന്‍ അമ്മ എഴുതി. കാരണം മലയാളം ഞാന്‍ എഴുതിയാല്‍ ധാരാളം അക്ഷര തെറ്റുകള്‍ വരും. മറ്റൊരാള്‍ക്ക് വായിക്കാന്‍ കൊടുക്കേണ്ടതല്ലേ. അതുകൊണ്ട് അമ്മ എഴുതി തരാം എന്ന് പറഞ്ഞു. ആദ്യത്തെ രണ്ട് സിനിമകള്‍ അമ്മ എഴുതി. ഇപ്പോള്‍ എന്റെ അസിസ്റ്റന്റുമാരാണ് എഴുതുന്നത്. എങ്കിലും ആദ്യത്തെ വരി അമ്മ എഴുതും.
സിനിമ മോഹം ഉള്ളില്‍ ഇല്ല
സിനിമ എന്ന മോഹം എന്റെയുള്ളില്‍ ഇല്ല. ഞാന്‍ അനിമേഷന്‍ ഫീല്‍ഡിലായിരുന്നു. സിനിമയുടെ കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ചെയ്തിരുന്നു. തുടര്‍ന്ന് അഡ്വര്‍ടൈസ്‌മെന്റുകള്‍ ചെയ്തു. അതിന്റെയൊരു എവല്യൂഷന്‍ മാത്രമാണ് സിനിമ. സിനിമകള്‍ ധാരാളം കണ്ടിരുന്നു. സിനിമാക്കാരന്‍ ആകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
ഞാന്‍ എല്ലാത്തിനും ഒരു ഷെല്‍ഫ് ലൈഫ് തീരുമാനിച്ചിട്ടുണ്ട്. സിനിമ എത്രകാലം ചെയ്യുമെന്ന് അറിയില്ല.
എന്റെ സിനിമകളും സ്ത്രീകളും
എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് അവരുടേതായ റോളുണ്ട്. ആദ്യ സിനിമ നോര്‍ത്ത് 24 കാതം. അതില്‍ മൂന്ന് സ്ത്രീകള്‍ വരുന്നുണ്ട്. സ്വാതി റെഡ്ഢിയുടെ നാരായണി. ആ കഥാപാത്രമാണ് മറ്റ് രണ്ട് പുരുഷ കഥാപാത്രങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നത്. രണ്ടാമത്തേത്, നെടുമുടി വേണുച്ചേട്ടന്റെ ഭാര്യയുടെ കഥാപാത്രം. ആ കഥാപാത്രം സിനിമയില്‍ ഒരിക്കലും വരുന്നില്ല. പക്ഷേ, സിനിമയുടെ അവസാനം വരെ ആ ടീച്ചര്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. മൂന്നാമത്തേത്, ജിപ്‌സി ഫാമിലി.
അതില്‍ രണ്ടുപേര്‍ക്കും പരസ്പരം ഭാഷ അറിയില്ല. പക്ഷേ, അതിലും ആ സ്ത്രീയാണ് വണ്ടിയോടിച്ച് മുന്നോട്ട് കൊണ്ട് പോകുന്നത്. രണ്ടാമത്തെ സിനിമയായ സപ്തമശ്രീ തസ്‌കരയില്‍ സനൂഷയുടെ കഥാപാത്രത്തിന് മറ്റ് ഏഴ് പേരുടെ കഥാപാത്രങ്ങളോട് കൂടെ നില്‍ക്കുന്നുണ്ട്. ലോര്‍ഡ് ലിവിങ്സ്റ്റണിലും ദിവാന്‍ജി മൂലയിലും സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.
എന്റെ സിനിമകളില്‍ സ്ത്രീകള്‍ വെറുതെ വന്ന് പോകുന്നവരല്ല. അവര്‍ക്ക് സിനിമയില്‍ പ്രാധാന്യമുണ്ട്.
സിനിമയേയും സ്ത്രീകളേയും കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്ക് ഒരു പാഷനുണ്ടെങ്കില്‍ അത് എക്‌സ്പീരിയന്‍സ് ചെയ്യു. നിങ്ങള്‍ സിനിമകള്‍ കാണണം. അതിലെ അഭിനേതാക്കളുടെ അഭിനയം ശ്രദ്ധിക്കണം. ഒരു മോഹം മാത്രം വച്ചിട്ട് കാര്യമില്ല.
പിന്നെ സിനിമയില്‍ സ്ത്രീകള്‍ ആണുങ്ങളുടെ താഴയാണെന്നൊന്നുമില്ല. അവര്‍ തുല്യരാണ്. അവര്‍ തുല്യരാകണം. അവര്‍ എല്ലായ്‌പ്പോഴും തുല്യരാണ്. ശമ്പളവും ഒരേ പോലെ കൊടുക്കണം എന്നതാണ് എന്റെ ആഗ്രഹം.
മിസ് കേരള പെജന്റ് മത്സരാര്‍ത്ഥിയാണ് മീനാക്ഷി കിഷോര്‍
ഇത്തവണത്തെ മിസ് കേരള പെജന്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഒരു മത്സരയിനം സെലിബ്രിറ്റി അഭിമുഖങ്ങളാണ്. അതിന്റെ ഭാഗമായി നടത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനുമായി നടത്തിയ അഭിമുഖം.
Comments are closed.