ഒരു അഭിനേതാവിന് ആദ്യം ലഭിക്കേണ്ടത് വിസിബിലിറ്റി: രഞ്ജിത്ത്
ചിത്തിര ഷാജി
സിനിമ സമൂഹത്തെ നന്നാക്കുമെന്നോ ചീത്തയാക്കുമെന്നോ ഉള്ള വിശ്വാസം തനിക്കില്ലെന്ന് സംവിധായകനായ രഞ്ജിത്ത് പറഞ്ഞു. സിനിമ സ്വാധീനിക്കാറുണ്ട്. ആ സ്വാധീനങ്ങള്‍ പല രീതിയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്ടറിന് വിസിബിലിറ്റി നല്‍കാന്‍ മിസ് കേരള പെജന്റ് പോലുള്ള ഇവന്റുകള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അത് അഭിനയശേഷിയുമായി ബന്ധപ്പെടുത്താന്‍ സാധിക്കുമോയെന്ന് അറിയില്ല. ആ ഷോയിലൂടെ വരുന്ന ഒരാള്‍ ശ്രദ്ധിക്കപ്പെടാം.
വിസിബിലിറ്റിയാണ് ആദ്യം ഒരു ആക്ടറിന് ലഭിക്കേണ്ടത്. അയാളെ ആരോ ശ്രദ്ധിക്കുന്നുവെന്ന് പറയുന്നതിന് ഒരു സാധ്യതയുണ്ടാകണം. ആ ശ്രദ്ധയില്‍ നിന്നാണ് അയാളെ സിനിമയില്‍ പരീക്ഷിക്കാം എന്ന അടുത്ത സ്റ്റേജ് ഉണ്ടാകുന്നത്. ഇത്തരം ഷോകള്‍ അതിനുള്ള അവസരം കിട്ടുന്ന ആദ്യ സ്റ്റെപ്പായി കാണാന്‍ കഴിയും.
മിസ് കേരള പെജന്റ് മത്സരാര്‍ത്ഥിയാണ് ചിത്തിര ഷാജി
ഇത്തവണത്തെ മിസ് കേരള പെജന്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഒരു മത്സരയിനം സെലിബ്രിറ്റി അഭിമുഖങ്ങളാണ്. അതിന്റെ ഭാഗമായി നടത്തിയ സംവിധായകന്‍ രഞ്ജിത്തുമായി നടത്തിയ അഭിമുഖം.
Comments are closed.