സാക്ഷരത പുരുഷ മേധാവിത്വ ചിന്തകള്‍ മാറ്റില്ല: സുരേഷ് കുറുപ്പ് എംഎല്‍എ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ ഇപ്പോള്‍ കൂടുതലായി പുറത്ത് വരുന്നത് അതേക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചത് കൊണ്ടാണെന്ന് ഏറ്റുമാനൂര്‍ എംഎല്‍എയും സിപിഐഎം നേതാവുമായ സുരേഷ് കുറുപ്പ് പറഞ്ഞു. മിസ് കേരള പെജന്റ് മത്സരാര്‍ത്ഥി അനാമിക മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അക്രമങ്ങള്‍ ഇപ്പോള്‍ കൂടുതലായി പുറത്ത് വരുന്നത് അതേക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചത് കൊണ്ടാണെന്ന് ഏറ്റുമാനൂര്‍ എംഎല്‍എയും സിപിഐഎം നേതാവുമായ സുരേഷ് കുറുപ്പ് പറഞ്ഞു. മിസ് കേരള പെജന്റ് മത്സരാര്‍ത്ഥി അനാമിക മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ പീഡനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ കൂടുതലായി പുറത്ത് വരുന്നത് ഇപ്പോഴാണ്. ഇതൊക്കെ കേരള സമൂഹത്തില്‍ മുമ്പ് നിലനിന്നിരുന്ന കാര്യങ്ങളാണ്.അന്ന് അവ പുറത്ത് വന്നിരുന്നില്ല. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയിലെ അവയര്‍നെസ് ഉള്ളത് കൊണ്ടാണ് പല കേസുകളും പുറത്ത് വരുന്നത്. അത് നല്ല കാര്യമാണ്. കുട്ടികള്‍ക്ക് എതിരായ അക്രമങ്ങളും സ്ത്രീ പീഢനങ്ങളും പുറത്ത് വരുന്നതും പൊലീസ് കേസെടുക്കുന്നതും ശിക്ഷിക്കപ്പെടുന്നതും പോസിറ്റീവായി എടുക്കണം.
കേരള സമൂഹത്തില്‍ ഇത് കൂടിയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സാക്ഷരത കൊണ്ട് മാത്രം പുരുഷ മേധാവിത്വ ചിന്തകള്‍ മാറും എന്ന് ഞാന്‍ കരുതുന്നില്ല. അതിന് വ്യാപകമായ അവയര്‍നെസ് ക്യാമ്പയ്ന്‍ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയം ഒരു തൊഴില്‍ അല്ലെന്ന് അദ്ദേഹം ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. നിങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. അതിനെ തൊഴിലായി കരുതരുത്. ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുക, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയൊക്കെ ചെയ്യുമ്പോള്‍ മാനസികമായ സംതൃപ്തി നല്‍കും. അതാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും കിട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ തലമുറ നമ്മുടെ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനുള്ള ധൈര്യം വേണമെന്ന് പുതിയ തലമുറയ്ക്കുള്ള ഉപദേശമായി അദ്ദേഹം പറഞ്ഞു. ആത്മധൈര്യത്തോടും ആര്‍ജ്ജവത്തോടും കൂടി എല്ലാ കാര്യത്തിലും സത്യസന്ധമായി ഇടപെടുകയും കാര്യങ്ങളോട് പ്രതികരിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തവണത്തെ മിസ് കേരള പെജന്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഒരു മത്സരയിനം സെലിബ്രിറ്റി അഭിമുഖങ്ങളാണ്. സുരേഷ് കുറുപ്പ് എംഎല്‍എയുമായി അനാമിക മാത്യു നടത്തിയ അഭിമുഖം.
Comments are closed.