football

സതീവന്‍ ബാലന്‍: കേരള ഫുട്‌ബോളിലെ ക്യൂബന്‍ വിപ്ലവം

കേരളത്തിന്റെ ആവേശമായി ഫുട്‌ബോള്‍ നിലകൊണ്ടിരുന്ന എഴുപതുകളില്‍ തിരുവനന്തപുരം എം ജി കോളേജിന്റെ മൈതാനത്ത് വൈകുന്നേരങ്ങളില്‍ കാല്‍പന്തു കളിക്കാനിറങ്ങിയ ഒരു ബാലന്‍, പിന്നീട് അതെ കോളേജിന്റെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായി മാറി. അതേ തുടര്‍ന്ന്, സതീവന്‍ ബാലന്‍ എന്ന ആ കുട്ടി ഭാരത സര്‍ക്കാരിന്റെ പ്രത്യേക സ്‌കോളര്‍ഷിപ്പോടെ ക്യൂബയില്‍ ഫുട്‌ബോള്‍ പരിശീലനത്തില്‍ ഉന്നതപഠനം നടത്തി തിരിച്ചെത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് ടീമുകളെ വിജയങ്ങളിലേക്കു നയിച്ചു.

ബ്ലാസ്റ്റേഴ്‌സ് സ്ഥിരത ഇല്ലാത്ത ടീം: മുന്‍ ഇന്ത്യന്‍ താരം രാമന്‍ വിജയന്‍ ഐ എസ് എല്‍ വിലയിരുത്തുന്നു

ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുടെയെല്ലാം ഭാഗമായ രാമന്‍ വിജയന്‍ പിന്നീട് പരിശീലനത്തിലും ഫുട്‌ബോള്‍ മാനേജ്‌മെന്റിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. നിലവില്‍ ഐ എസ് എല്ലിന്റെ തമിഴ് കമന്ററി ടീമിന്റെ ഭാഗമായ അദ്ദേഹം ആ തിരക്കിനിടയില്‍ ജെയ്സണ്‍ ജി ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഐഎസ്എല്ലിനെക്കുറിച്ചും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെക്കുറിച്ചും ഇന്ത്യന്‍ ഫുടബോളിനെക്കുറിച്ചും സംസാരിക്കുന്നു.

Jushna Shahin: The Kannur girl whose dream of meeting Messi took her to Camp Nou

A die-hard Lionel Messi fan, it is her dream to meet and interview him. While others perceived it as a silly childhood dream, Jushna never let the fire in her get doused. She ignited it passionately by extensively reading about Messi and even learned Spanish.

ജോസേട്ടന്‍: ഫുട്‌ബോള്‍ കളിപ്പറച്ചിലിലെ സെഞ്ചൂറിയന്‍

കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകരുടെ ജോസേട്ടന്‍ കളിപറച്ചിലിലെ സെഞ്ചൂറിയനാണ്. കൊല്‍ക്കത്തയില്‍ നടന്ന 129-ാമത് ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ ഗോകുലം കേരള എഫ് സി മോഹന്‍ ബഗാനെ തോല്‍പിച്ച് കപ്പുയര്‍ത്തിയപ്പോള്‍ ആകാശവാണിക്ക് വേണ്ടി മലയാളം കമന്ററി പറഞ്ഞാണ് അദ്ദേഹം കളിപറച്ചിലില്‍ നൂറ് മത്സരങ്ങള്‍ തികച്ചത്. കൂടരഞ്ഞി സ്വദേശിയായ വി എ ജോസ് ഫുട്‌ബോള്‍, വോളിബോള്‍ കമന്ററിയിലൂടെ ജോസ് മാഷും ജോസേട്ടുമായി. കമന്ററിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അദ്ദേഹത്തിന്റെ കായിക രംഗത്തോളുള്ള പ്രണയം. കുട്ടിക്കാലത്ത് ഫുട്‌ബോളും ബാസ്‌ക്കറ്റ് ബോളും വോളിബോളും കളിച്ചിരുന്ന […]

വാക്കുകളുടെ പൂമരം കൊണ്ടൊരു കപ്പലുണ്ടാക്കി ഷൈജു ദാമോദരന്‍

ലോകകപ്പ് ഫുട്ബോളില്‍ മലയാളികളുടെ ശബ്ദമാണ് ഷൈജു ദാമോദരന്‍. ഊര്‍ജ്ജസ്വലമായ കമന്ററിയിലൂടെ മലയാളികളുടെ കാല്‍പന്ത് ആവേശത്തെ വാനോളം ഉയര്‍ത്തുന്ന കമന്റേറ്റര്‍ ഷൈജു ദാമോദരനുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം. ഷൈജു ദാമോദരന്‍, സ്പെയ്ന്‍-പോര്‍ച്ചുഗല്‍ മത്സരത്തില്‍ റൊണാള്‍ഡോ ഗോളടിച്ചപ്പോഴുള്ള താങ്കളുടെ കമന്ററി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. എന്താണ് കിട്ടുന്ന പ്രതികരണങ്ങള്‍? ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരായ മലയാളികള്‍ ഈ നേട്ടത്തോട് വളരെ സന്തോഷത്തോടെ പ്രതികരിക്കുന്നുണ്ട്. പ്രഗല്‍ഭരായ നിരവധി പേര്‍ നല്ല വാക്കുകള്‍ പറയുന്നു. തീര്‍ച്ചയായും ആത്മാഭിമാനത്തിന്റെയും സന്തോഷത്തിന്റെ നിമിഷങ്ങളാണിത്. ചെയ്യുന്ന കാര്യങ്ങള്‍ […]

Previous page Next page