ജയകൃഷ്ണനെ ജെകെ എന്ന് ചുരുക്കിയാല്‍ അദ്ദേഹം ലാറ്റിനമേരിക്കന്‍ സാഹിത്യത്തോടുള്ള മലയാളിയുടെ ജ്വരത്തിന്റെ പര്യായമായി മാറും. അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നത് നിരവധി ലാറ്റിനമേരിക്കന്‍ സാഹിത്യ കൃതികളെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഒരാളായിട്ടാണ്. നല്ലൊരു വായനക്കാരന്‍ കൂടിയായ അദ്ദേഹം കഥയും കവിതയും നോവലും എഴുതിയിട്ടുണ്ട്. കൂടാതെ അവയ്‌ക്കെല്ലാം വരയ്ക്കുന്നതും അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ ടു ഡൈമന്‍ഷണല്‍ ചിത്രങ്ങള്‍ വായനക്കാരനെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ മാജിക് റിയലിസത്തിലേക്ക് അതിവേഗം കൂട്ടിക്കൊണ്ട് പോകും. തന്റെ വായനയെ കുറിച്ചും വരയെ കുറിച്ചും എഴുത്തിനെക്കുറിച്ചും കെ […]
സുക്കര്‍ ബര്‍ഗ് കാലിഫോര്‍ണിയയില്‍ ഫേസ്ബുക്ക് സ്ഥാപിക്കുന്നത് 2004-ല്‍. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ ഒരു ആണ്‍കുട്ടി ഒരു സ്വപ്‌നം കണ്ട് തുടങ്ങിയിരുന്നു. ആ സ്വപ്‌നം വിതച്ചത് ലൈബ്രറിയിലെ പുസ്തകങ്ങളിലെ കവര്‍ ചട്ടകളും മാസികകളിലെ കഥകളിലേയും നോവലുകളിലേയും വരകളുമായിരുന്നു. വലുതാകുമ്പോള്‍ തനിക്കും അതുപോലെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങളും കഥകള്‍ക്കും കവിതകള്‍ക്കും നോവലുകള്‍ക്കും വരരൂപം നല്‍കണമെന്നും അവന്‍ ആഗ്രഹിച്ചു. എന്നാല്‍ എങ്ങനെ ആ വരയുടെ ലോകത്തേക്ക് എത്തുമെന്ന വഴി അവന് അറിയില്ലായിരുന്നു. പറഞ്ഞു കൊടുക്കാന്‍ […]
Previous page Next page