മോഡല്‍, സൗന്ദര്യ മത്സരങ്ങളില്‍ മത്സരാര്‍ത്ഥി, അഭിനേത്രി, നര്‍ത്തകി. ഈ രംഗങ്ങളിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച മലയാളി വനിതയാണ് അര്‍ച്ചന രവി. പാര്‍വതി ഓമനക്കുട്ടന് ശേഷം അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് അവര്‍. അര്‍ച്ചന രവിയുമായി ഷിഫാറ പി എസ് സംസാരിക്കുന്നു. സ്വപ്‌നത്തിന്റെ വിത്ത് വിതച്ചത് പാര്‍വതി ഓമനക്കുട്ടന്‍ പാര്‍വതി ഓമനക്കുട്ടന്‍ എന്റെ നാട്ടുകാരിയാണ്. മാവേലിക്കരക്കാരി. അവര്‍ മിസ് വേള്‍ഡ് ഫസ്റ്റ് റണ്ണറപ്പ് ആയപ്പോള്‍ എന്റെ വീട്ടിലും ഭയങ്കര ആഘോഷമായിരുന്നു. തൊട്ടടുത്ത വീട്ടിലെ ആന്റിയുടെ […]
പ്രശസ്ത സംവിധായകന്‍ ഭരതനാണ് ശാന്തികൃഷ്ണയെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഭരതന്റെ നിദ്ര എന്ന ചിത്രത്തിലൂടെ 16-ാം വയസ്സില്‍ ശാന്തികൃഷ്ണ ചലച്ചിത്ര അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. നിദ്രയ്ക്കുശേഷം അനവധി സിനിമകള്‍ ശാന്തികൃഷ്ണയെ തേടി എത്തി. പനീര്‍പുഷ്പംഗള്‍ എന്ന തമിഴ് സിനിമയിലാണ് അവര്‍ പിന്നീട് അഭിനയിച്ചത്. അതിനുശേഷം താരാട്ട്, ശാലിനി എന്റെ കൂട്ടുകാരി, കേള്‍ക്കാത്ത ശബ്ദം, ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം അങ്ങനെ തമിഴിലും മലയാളത്തിലുമായി അനവധി സിനിമകള്‍. 1984 മുതല്‍ കുറച്ചു വര്‍ഷത്തേക്ക് ശാന്തികൃഷ്ണ അഭിനയ രംഗത്തു നിന്നും മാറി നിന്നു. […]
ഇന്ന് സിനിമയെടുക്കാന്‍ പഴയതുപോലെയുള്ള പ്രയാസം ഇല്ല. ടെക്‌നോളജി ഒരുപാട് വളര്‍ന്നു. ഷൂട്ടിങ്ങിന് ഫിലിം ഉപയോഗിക്കാത്തതു കൊണ്ട് സിനിമയെടുക്കാന്‍ യുവതലമുറ ധാരാളം. എത്ര പ്രാവശ്യം റീടേക്ക് ചെയ്താലും ഫിലിം പോവുകയില്ല. എന്നാല്‍ ഫിലിം ഉണ്ടായിരുന്നകാലത്ത് നന്നേ പാടുപെട്ട് സിനിമ സംവിധാനം ചെയ്തിരുന്നു കെ എസ് മാധവനെപ്പോലെയുള്ളവര്‍. മലയാള സിനിമയുടെ അറുപതുകളിലും എഴുപതുകളിലും അതുവരെ ചലച്ചിത്ര കലയ്ക്ക് അന്യമായിരുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പ്രസക്തിക കണ്ടെത്തിയവരില്‍ മുന്നിലായിരുന്നു കെ എസ് സേതുമാധവന്‍. മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതുമയുടെ വേരുകള്‍ തേടിയായിരുന്നു സേതുമാധവന്റെ […]
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയ സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമിയെന്ന സിനിമ തുടക്കം മുതലേ വിവാദങ്ങളുടെ നടുവിലാണ്. കമലയായി വേഷമിടാനിരുന്ന ബോളിവുഡ് മലയാളി താരം വിദ്യാബാലന്റെ പിന്‍മാറ്റവും ആ വേഷമെറ്റെടുത്ത മഞ്ജു വാര്യരെ സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ ആക്രമിക്കുന്നതും തമിഴ് കവയിത്രി ലീന മണിമേഖല കമലയയെ കുറിച്ച് മറ്റൊരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നതും ആമിയുടെ ഇതുവരെയുള്ള കാഴ്ചകളായി. വിദ്യയുടെ പിന്‍മാറ്റം സിനിമയുടെ ഷെഡ്യൂളില്‍ തന്നെ മാറ്റം വരുത്താനും കമലിനെ […]
Previous page Next page