kamal hassan

റോഷന്‍ എന്‍ ജി: മമ്മൂട്ടിയെ മാമാങ്കത്തിലെ പെണ്ണാക്കിയ മെയ്ക്കപ്പ് മാന്‍

സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഫോട്ടോയാണ് മമ്മൂട്ടിയുട പെണ്‍വേഷം. മാമാങ്കം എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ ഈ രൂപമാറ്റം. ഈ രൂപമാറ്റം വരുത്തിയതാകട്ടെ മായാമോഹിനിയില്‍ ദിലീപിനെ മോഹിനിയാക്കിയ, മോഹന്‍ ലാലിനെ ഒടിയന്‍ മാണിക്യനാക്കിയ, നവല്‍ എന്ന ജുവല്‍ എന്ന സിനിമയില്‍ ശ്വേതാ മേനോനെ വൃദ്ധനാക്കിയ റോഷന്‍ എന്‍ ജി എന്ന മെയ്ക്കപ്പ് മാന്‍. സൗണ്ട് തോമ, ജോസഫ് എന്നീ ചിത്രങ്ങളും റോഷന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്. സാധാരണ മെയ്ക്കപ്പ് അല്ലാതെ സ്‌പെഷ്യല്‍ ഇഫക്ട് മെയ്ക്കപ്പ്, പ്രോസ്‌തെറ്റിക് മെയ്ക്കപ്പ് എന്നിവ മലയാളികള്‍ക്ക് […]

മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ ലക്ഷ്യം പെട്ടെന്ന് കാശുണ്ടാക്കുക: കെ എസ് സേതുമാധവന്‍

ഇന്ന് സിനിമയെടുക്കാന്‍ പഴയതുപോലെയുള്ള പ്രയാസം ഇല്ല. ടെക്‌നോളജി ഒരുപാട് വളര്‍ന്നു. ഷൂട്ടിങ്ങിന് ഫിലിം ഉപയോഗിക്കാത്തതു കൊണ്ട് സിനിമയെടുക്കാന്‍ യുവതലമുറ ധാരാളം. എത്ര പ്രാവശ്യം റീടേക്ക് ചെയ്താലും ഫിലിം പോവുകയില്ല. എന്നാല്‍ ഫിലിം ഉണ്ടായിരുന്നകാലത്ത് നന്നേ പാടുപെട്ട് സിനിമ സംവിധാനം ചെയ്തിരുന്നു കെ എസ് മാധവനെപ്പോലെയുള്ളവര്‍. മലയാള സിനിമയുടെ അറുപതുകളിലും എഴുപതുകളിലും അതുവരെ ചലച്ചിത്ര കലയ്ക്ക് അന്യമായിരുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ പ്രസക്തിക കണ്ടെത്തിയവരില്‍ മുന്നിലായിരുന്നു കെ എസ് സേതുമാധവന്‍. മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതുമയുടെ വേരുകള്‍ തേടിയായിരുന്നു സേതുമാധവന്റെ […]

Previous page Next page