‘കല സാവിത്രിയുടെ കവിതകള്‍ക്ക് ആറ്റിക്കുറുക്കലിന്റേതായ ഒരു സ്വഭാവമുണ്ട്. പറയാനുള്ള കാര്യങ്ങള്‍ കടലുപോലെ പരന്നുനില്‍ക്കുമ്പോഴും അതിനെയാകെ കടുകിലേയ്ക്കു സഞ്ചയിക്കാനുള്ള സവിശേഷമായ സിദ്ധി കലയുടെ കവിതയുടെ അനുഗ്രഹമായി നില്‍ക്കുന്നു.’ കവി പ്രഭാവര്‍മ കല സാവിത്രിയുടെ കവിതകളെക്കുറിച്ച് എഴുതിയ ആസ്വാദനമാണിത്. കല ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ കവിതകളുടെ ആദ്യ സമാഹാരമായ കലയുടെ കവിതകള്‍ ഇപ്പോള്‍ നടന്ന് വരുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശിപ്പിക്കും. ഡിസി ബുക്‌സാണ് പ്രസാധകര്‍. ഹരിപ്പാട് സ്വദേശിയും തിരുവനന്തപുരത്തെ കളം തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്ററിന്റെ അമരക്കാരിയുമായ […]
പ്രശാന്ത് നാരായണൻ / മനോജ് കെ. പുതിയവിള അവതരണത്തിനു വേഗം വഴങ്ങാത്ത കനപ്പെട്ട നാടകമാണ് ഭാസന്റെ ‘സ്വപ്നവാസവദത്തം’. അതുകൊണ്ടുതന്നെ അത് അരങ്ങിലെത്തിയിട്ടു ദശാബ്ദങ്ങളാകുന്നു. കർണാടകത്തിലെ ഏറ്റവും പ്രധാന റെപ്പർട്രിയായ രംഗായന ആ നാടകത്തിന്റെ കന്നട രൂപം അരങ്ങിൽ എത്തിക്കുന്നു. ആ നാടകത്തിനു രംഗാവിഷ്ക്കാരം നൽകാൻ അവർ കണ്ടെത്തിയ നാടകകാരൻ മലയാളിയായ പ്രശാന്ത് നാരായണനാണ്. മാർച്ച് 22ന് തിരുവനന്തപുരം ടഗോർ തീയറ്ററിൽ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ദേശീയനാടകോത്സവത്തിലും 23-ന് കോട്ടയത്തും 27നു കൂത്തുമാടം സാംസ്ക്കാരികസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടഗോർ […]
Previous page Next page