ആര് എസ് പി യെ മനസ്സുകൊണ്ട് സ്വീകരിച്ച മണ്ണാണ് കൊല്ലത്തിന്റേത്. ആര് എസ് ഉണ്ണി, ബേബി ജോണ്‍ തുടങ്ങിയ അതികായന്മാരെ സ്വന്തം വീട്ടിലെ കാരണവന്മാരെ പോലെ സ്നേഹിച്ചിരുന്ന പഴമക്കാര്‍ ഇന്നുമുണ്ട് അഷ്ടമുടിയുടെ മണ്ണില്‍. കരിമണലിന്റെ കരുത്തും തിളക്കവുമായിരുന്നു ആര് എസ് പി യ്ക്ക് ഒരു കാലത്തുണ്ടായിരുന്നത്. കേരളത്തില്‍ ആര് എസ് പി വളരെക്കാലം ഇടതു മുന്നണിയോടൊപ്പമായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കില്ലെന്ന നിലപാട് എല്‍ഡിഎഫ് എടുത്തതിനെ തുടര്‍ന്ന് മുന്നണി വിട്ട് യുഡിഎഫില്‍ എത്തുകയായിരുന്നു. കഴിഞ്ഞ […]
പുരാതന ഗോത്രവര്‍ഗ്ഗങ്ങളും മലയോര കാര്‍ഷിക മേഖലയും നിരവധി ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. കൃഷിയുടെ മനസ്സറിഞ്ഞ് മണ്ണിനൊപ്പമാണ് 80 ശതമാനത്തോളം ജനങ്ങളുടേയും ജീവിതം. കൃഷിയും പ്രവാസികളുമാണ് സാമ്പത്തിക അടിത്തറ. ക്രൈസ്തവ ജനസമൂഹം പ്രബല ശക്തിയായ മണ്ഡലത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സമുദായ സംഘടനകള്‍ക്കും സ്വാധീനമുണ്ട്. തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ നാല് നിയമസഭ സീറ്റുകള്‍ ഇടതുമുന്നണിക്കാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. കുറച്ച് […]
മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര നിയോജകമണ്ഡലം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി യു ഡി എഫിന്റെ കൊടിക്കുന്നില്‍ സുരേഷാണ് ഇവിടുത്തെ എം പി. 2014-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചെങ്ങറ സുരേന്ദ്രനെ 32,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കൊടിക്കുന്നിലിന് കഴിഞ്ഞുവോ, […]
Previous page Next page